സമയത്ത് തിന്നാതെയും കുടിക്കാതെയും ഇടതടവില്ലാതെ വേലചെയ്തും രാമു നന്നേ ക്ഷീണിച്ചു. ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞപ്പോൾ ഇനിയെങ്കിലും സന്തോഷവും സമാധാനവും അറിഞ്ഞ് ഒരു കുടുംബമൊക്കെയായി ജീവിക്കണമെന്ന് അവൻ ആഗ്രഹിച്ചു. അത്ര ആത്മവിശ്വാസത്തോടെയല്ലെങ്കിലും വേണ്ട ഒത്താശകളുമായി സുധയും കൂടെ നിന്നു. ആ ബലത്തിലാണ്, തഞ്ചവും…
Tag: stories by Bindhu harikrishnan
സത്യനാഥൻ പറഞ്ഞ രാമുവിന്റെ കഥ
പുഴയിൽ പിന്നെ പലതവണ വെള്ളം പൊങ്ങി. പാടവും പുഴയും ചിലപ്പോഴൊക്കെ ഒന്നായൊഴുകി. കട, നടവരമ്പിൽ നിന്നൊക്കെ ഉയരെയായത് പ്രഭാകരപ്പണിക്കർക്ക് തുണയായി. മഴക്കാലത്തെ മലവെള്ളപ്പാച്ചിലിൽ പാടവും വരമ്പും മുങ്ങുമ്പോൾ രാമുമാത്രം കടയ്ക്കു കൂട്ടിരുന്നു. വേനൽക്കാലത്തെ തെളിഞ്ഞ നീരൊഴുക്കിൽ അവൻ മലർന്നുകിടന്നു. പുഴയവനും കൂട്ടായി.…
രാമുവിന്റെ കഥ.. തുടരുന്നു
രണ്ടാമതൊരു സീരിയലുകാരൻ രാമുവിന്റെ കഥയ്ക്കായി വിളിക്കുമ്പോൾ സത്യനാഥൻ അടുക്കളയിലായിരുന്നു. ശൂന്യതയില്‍നിന്ന് തീറ്റപ്പണ്ടങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള സ്മിതയുടെ കഴിവിനെ കണ്ണുകൊണ്ടും മനസ്സുകൊണ്ടും പ്രശംസിച്ചുകൊണ്ട് അടുക്കളപ്പാതകത്തിൽ കാലാട്ടി ഇരിക്കുകയായിരുന്നു അയാൾ. സ്മിതയുടെ കയ്യിൽ കിണ്ണത്തിൽ അവലും ശർക്കരയും തേങ്ങയും ചേർത്തു കുഴച്ചെടുത്തതുണ്ടായിരുന്നു. കുഞ്ഞുങ്ങൾക്കായല്ലോ എന്നയാൾ ആശ്വസിച്ചു.…