ചിത്തഭ്രമത്തിനു കണ്ണുകളില്ല, പക്ഷേ,കണ്ണുകൾക്കിവിടെ ചിത്തഭ്രമവും.ഇരുട്ടിന്റെ മറപറ്റിഉറഞ്ഞുകൂടിയ കണങ്ങളെല്ലാം ഒഴുകുന്നു.. ഈ അഴുക്കുചാലിൽ വിഷമുണ്ട്,വിഷത്തിൽ ജീവനുണ്ട്.ജീവനിൽ തുടിപ്പില്ല, നനവില്ല! വിറകൺതുള്ളിയിൽ ഉപ്പുരസമില്ല..എങ്കിലും അടിവയറിൽ വേദന ശമിക്കുന്നില്ല.നീതിബോധത്തിനോ, തത്വശാസ്ത്രത്തിനോമയപ്പെടുത്തുവാനാവാതെ ഒഴുക്കു തുടരുന്നു.. കട്ടപിടിച്ച കറുത്ത മേഘത്തിൽനിണമൊഴുക്കിയ മനുഷ്യചിന്തകൾ..ഒഴുക്കു തുടരുന്നു.. കരിഞ്ഞുണങ്ങിയ ഇലകളിൽപോലുമൊന്നുരുമ്മിയുണരുവാൻ കൊതിച്ച,തളർന്ന ദലമതിൽപോലുമൊന്നമർന്നു…