പ്രണയംപോലെ തന്നെ വിരഹവും. ഒരുപക്ഷെ പ്രണയത്തെക്കാളും തീവ്രതയോടെ ഉള്ളിൽതട്ടുന്നത് വിരഹമാണെന്ന് തോന്നീട്ടുണ്ട്. തൽക്കാലത്തെ വേർപിരിയലുകളെക്കാൾ, എന്നെന്നേയ്ക്കുമായി വിടപറഞ്ഞുപോയ സ്നേഹസാമീപ്യങ്ങൾ മനസ്സിലേൽപ്പിക്കുന്ന മുറിവുകൾ ചില മനസ്സുകളിലെങ്കിലും ഉണങ്ങാതെ അവശേഷിക്കും, അവസാനമില്ലാത്ത നീറ്റലായി. നീ എന്നിലവശേഷിപ്പിച്ചതും അത്തരമൊരു നീറ്റലാണ്, ശേഷകാലമത്രയും ഉള്ളുപൊള്ളിക്കാൻ പോന്ന വേദന.…