ആനവണ്ടി ഉയിർ..

‘ആനവണ്ടി ഉയിർ!!’ കെ.എസ്.ആർ.റ്റി.സി യെ സ്നേഹിക്കുന്നവരുടെ മുദ്രാവാക്യം. ഇപ്പൊഴാ മുദ്രാവാക്യം ഉറക്കെവിളിക്കാൻ താല്പര്യം കൂടുന്നു. കൊറോണക്കാലം വലിയതോതിൽ മാറ്റങ്ങളുടെയും കാലമാണെന്ന് ഉറപ്പിച്ചുകൊണ്ടു ഇത്തവണ മുന്നോട്ടുവന്നിരിക്കുന്നതു നമ്മുടെ സ്വന്തം കെ.എസ്.ആർ.റ്റി.സിയാണ്; ഗരുഡ മഹാരാജാവും ഗരുഡ കിങ്ങും ഗരുഡ സഞ്ചാരിയും ഡീലക്സ് ബസുകളും ശബരിയും മിന്നലും സന്ദേശവാഹിനിയും ടിടിയും അനന്തപുരിയും മലബാർ/വേണാട്/തിരുക്കൊച്ചിയും ലോഫ്‌ളോറും ഡബിൾഡക്കറും എന്തിന് ഇത്തിരിക്കുഞ്ഞൻ മിനിബസ്സും ഒക്കെയായി നിരന്തരമായ മാറ്റങ്ങളോടെ പണ്ടേ നമ്മൾ നെഞ്ചിലേറ്റിയ കെ.എസ്.ആർ.റ്റി.സി.

bus- on-demand!!
അതാണ് കാര്യം! ഉദ്യോഗസ്ഥരും സ്ഥിരം യാത്രക്കാരുമായി സർവീസ് നടത്തുന്ന പുതിയ കെ.എസ്സ്.ആർ.റ്റി.സി സംവിധാനത്തെക്കുറിച്ച്‌ കേട്ടൊരു ഓർമ്മ! കല്ലറ നിന്നും തിരുവനന്തപുരത്തേയ്ക്കാണ് ബോണ്ട് സർവീസ്.  സാധാരണ ബസ്സിലെ തിക്കുംതിരക്കുമില്ലാതെ കുശലമന്വേഷിച്ചു, സ്നേഹസംവാദത്തോടെ  ജീവനക്കാരും ഒരു കൂട്ടം യാത്രക്കാരും! നാളെ ആറുമാസം തികയുന്നു ഈ സ്നേഹയാത്രയ്ക്ക്. കൂട്ടായ്മകളന്യമാകുന്ന ഈകാലഘട്ടത്തിൽ അകലമില്ലാത്ത മനസ്സോടെ യാത്രചെയ്യാൻ അവസരമൊരുക്കുന്ന അധികൃതർക്കും യാത്രകൾ ആഘോഷമാക്കുന്ന ഇതിലെ ജീവനക്കാർക്കും യാത്രക്കാർക്കും അടയാളം ടീമിന്റെ ആശംസകൾ.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!