‘ഓണ കാല’ത്തിൽ നിന്നും ഓണക്കാലത്തേയ്ക്ക്

അകന്നിരിക്കുന്ന ഈ ഓണ കാലത്തിനെ

ഒരുമയുള്ള ഓണക്കാലം ആക്കാം

ഓണക്കാലം
ഓണപ്പാട്ട്
ഓണക്കളി
ഓണപ്പൂവ്
തുമ്പപ്പൂവ്
മുക്കുറ്റിപ്പൂവ്
ഓണപ്പുലരി
ചിങ്ങപ്പുലരി …. എന്നിങ്ങിനെ

ചേർന്നിരിക്കട്ടെ , ഇരട്ടിക്കട്ടെ വർണ്ണങ്ങൾ.
അതാണ് മലയാളത്തിന്റെ കരുത്ത്
അതാണ് മലയാളത്തിന്റെ ചന്തം
അകലം ആവശ്യമുള്ളിടത്ത് മതി.

 

ശ്രീകുമാർ കക്കാട്

Leave a Reply

Your email address will not be published.

error: Content is protected !!