കുട്ടികൾ ഭാവിയിലെ നിക്ഷേപമല്ല

പൊതുസമൂഹത്തിന്റെ വീക്ഷണത്തിൽ “ന്യൂ ജൻ” കുട്ടികൾ എന്നാൽ,
ആവശ്യത്തിൽകൂടുതൽ സൗകര്യങ്ങളും,മുതിർന്നവരെ ബഹുമാനിക്കാത്തവരും,പ്രായോഗിക ബുദ്ധി പ്രയോഗിക്കാൻ അറിയാത്തവരും ,പാശ്ചാത്യസംസ്കാരരീതിയിലുള്ള ജങ്ക്ഫുഡ്ഡുകളും, സംസ്കാരത്തിനു യോജിക്കാൻ കഴിയാത്തതായുള്ള പഠനരീതികളും,വസ്ത്രധാരണങ്ങളും അങ്ങനെ വർണ്ണിക്കാവുന്നതിൽ കൂടുതൽ പേരുകൾചാർത്തപ്പെട്ടവരാണ്..
എന്നാൽ, പൊതുജനത്തിന് ഇവരുടെമേൽ പശ്ചാത്താപവുമുണ്ട്‌.
അടച്ചിട്ടമുറികളിൽ തളക്കപെട്ടവർ,പൊതുജനവുമായിയാതൊരു സമ്പർക്കവുമില്ലാതെ വളരുന്നവർ,സ്കൂളിൽകൊണ്ടുപോകുന്ന പാഠപുസ്തകങ്ങൾ ചുമട്ടുതൊഴിലാളികളെപോലെ ചുമക്കാൻ വിധിക്കപ്പെട്ടവർ.കളിക്കുവാൻ കൂട്ടുകാരില്ലാത്തവർ,അങ്ങനെപോകുന്നു അനുതാപത്തിന്റെ ശീലുകൾ..
 ഇന്ന് പല മാതാപിതാക്കളുടേയും,അന്തസിന്റെ പ്രതീകമാണ് ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ.
സാമ്പത്തികമായ്‌ ഉയർന്നശ്രേണിയിൽ അല്ലാത്ത സാധാരണക്കാർപോലും ഇന്ന് അവരുടെ മക്കളെ അവരാൽ കഴിയുന്നവിധം ഇംഗ്ലീഷ്‌മീഡിയം സ്കൂളുകളിൽ ചേർക്കാറുണ്ട്‌.അതും CBSE/ ICSE  സിലബസുകളിൽ.
SCERT മോശമെന്നുകരുതുന്നതുകൊണ്ടാകാം.
   സാധാരണ നമ്മൾകരുതും താഴ്ന്നക്ലാസിൽ(LKG,UKG)ഫീസ് കുറവാണെന്ന്,എന്നാൽ താഴ്‌ന്നക്ലാസ്സുകളിലേക്കാണ് ഭീമമായ ഡൊണേഷനും,ഗുപ്തമായ മറ്റുഫീസുകളും ഉള്ളത്.
ഇതൊക്കെ മനസിലാക്കിയാലും, വർഷാവസാനത്തിൽ അഡ്മിഷൻ ഉറപ്പാക്കാൻ ഓടിനടക്കുന്ന പേരന്റ്‌സ്‌ ആസമയത്തെ കാഴ്ച്ചകളിൽ ഒന്നാണ്.(ചിലയിടങ്ങളിൽ വളരെമുമ്പ് തന്നെ അഡ്മിഷൻ നടന്നിരിക്കും,ചിലപ്പോൾ ഒരുവർഷം മുൻപോ, അതുമല്ലങ്കിൽ ഗർഭാവസ്ഥയിലുള്ളപ്പോഴോ)
അഡ്മിഷൻ ലഭിച്ചാൽപിന്നെ മറ്റുചിലവുകൾ പിന്നാലെവരും.
ഈ ഒരുവർഷത്തേക്ക്‌ സ്കൂളിൽനിന്നല്ലാതെ ബൂക്കുകൾ,യൂണീഫോം,പെൻസിൽ,ബുക്ക്‌ കവർചെയ്യുന്നപേപ്പറുകൾ,ഒന്നും തന്നെപുറത്തുനിന്നുംവാങ്ങിക്കരുത്‌.
മാനേജ്‌മന്റ്‌ തന്ത്രമെന്നാൽ,അടിസ്ഥാന കാര്യങ്ങളടങ്ങിയകിറ്റ്‌(മുകളിൽപറഞ്ഞിരിക്കുന്ന യൂണീഫോം,ബുക്സ്‌ മുതലായവ) ആദ്യം അഡ്മിഷൻ എടുക്കുന്ന കുട്ടികൾക്ക്‌ കൊടുക്കും. ബാക്കിവരുന്നഎല്ലാഫീസുകളും ഒറ്റയടിക്കു  വാങ്ങാതെ ഗഡുക്കളായി അടക്കാവുന്നതരത്തിലാക്കികൊടുക്കും,അഡ്മിഷൻ കിട്ടാൻവേണ്ടി പ്രയത്നിച്ച സാധാരണപേരന്റ്സ്‌,അതൊരു ആശ്വാസമായികരുതും.എന്നാൽ പഠനം തുടങ്ങുമ്പോളായിരിക്കും ഗുപ്തമായ ഫീസുകളും,ഗഡുക്കളായ്‌ അടക്കാമെന്നേറ്റ തുകയും ചേർത്ത്‌ വലിയൊരു തുകവരുന്നത്‌.
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക്‌ ഉൾക്കൊള്ളാൻ കഴിയുന്നവ ആയിരിക്കില്ല.
മിക്ക മാതാപിതാക്കളും(സാധാരണക്കാർ) അഡ്മിഷൻ എടുത്തവകയിലെബാധ്യതകൾക്ക് തീർപ്പുണ്ടാക്കാൻ കഴിഞ്ഞുകാണില്ല.
അതിനാൽ ഒരുപ്രഹരമായിട്ടാകും ഈ ഫീസുകളെ കണക്കാക്കുന്നത്‌.
മാനേജ്‌മന്റ്‌ ,വിവിധതരത്തിലുള്ള ഫീസുകൾ ഇവരുടെമേൽ ചുമത്തുമ്പോൾ,അവർക്ക് താങ്ങാൻ കഴിയാതെ ചെറുകിട ഇംഗ്ലീഷുമീഡിയംതേടിപോകും,എന്നാലും ഇംഗ്ലീഷുമീഡിയത്തിൽനിന്ന് പിടിവിടില്ല.
അപ്പോൾ ആദ്യമടച്ച തുകകളും,അവിടുന്നുവാങ്ങിയകിറ്റും ബാധ്യതയായിമാറുന്നു..അടുത്ത സ്കൂളിൽചെല്ലുമ്പോൾ ഇതേകാര്യങ്ങൾ ആവർത്തിക്കേണ്ടതായുംവരുന്നു.
      ഇനി ഇതിന്റെ മറ്റൊരു വശംകൂടിനോക്കാം.സാധാരണപെട്ടവർ ഇങ്ങനെ പലതും സഹിച്ച്‌ ഇവിടേക്ക്‌ വിടുന്നത്‌,അവരുടെ മക്കൾ സായിപ്പൻമാരെപോലെ മണിമണിയായി ഇംഗ്ലീഷ്‌ സംസാരിക്കാനോ,സമൂഹത്തിൽ പൊങ്ങച്ചം കാണിക്കാനോ ആയിരിക്കില്ല..
   പണ്ട് നമ്മുടെ നാട്ടിൽ ജനപെരുപ്പം അധികമുണ്ടായിരുന്നില്ല,കൂടുതലാളുകളുംകൃഷിയെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത് ,അതുകൊണ്ട് അക്കാലത്ത്‌ വിദേശ രാജ്യങ്ങളിൽ പോയി ജോലിയെടുക്കേണ്ടസാഹചര്യം ഉണ്ടായിരുന്നില്ല.ഇനി പോയില്ലെങ്കിലും,ഇവിടെ കഴിഞ്ഞുകൂടാനുള്ള വക ലഭിക്കുമായിരുന്നു.അതുകൊണ്ട് അന്നത്തെകാലത്ത് അവർക്ക് വിദ്യാഭ്യാസം വേണമെന്നില്ലായിരുന്നു,വേണമെന്നുള്ളവർക്ക് സാധാരണ വിദ്യാഭ്യാസം.
അവിടെ വിദേശഭാഷകൾ എന്നത് അധികപറ്റുതന്നെയായിരുന്നു.അതുകൊണ്ടുതന്നെ ആർക്കും വിദേശഭാഷകൾ പഠിക്കേണ്ടുന്നതിന്റെ ആവശ്യമുണ്ടായിരുന്നില്ല..
ഇന്ന് ജനസംഖ്യകൂടി,എല്ലാവർക്കും തൊഴിൽകൊടുക്കുവാൻതക്ക വ്യാപാരവ്യവസായങ്ങൾ ഇവിടെ നടക്കുന്നില്ല.അങ്ങനെ തൊഴിൽമേഖലയിൽ മാന്ദ്യം അനുഭവപെട്ടു.തൊഴിലും വ്യാപാരങ്ങളും കുറഞ്ഞതിനാൽ,മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വിനിമയതകർച്ച ഉണ്ടായി.
     ഇതിനെയൊക്കെ തരണംചെയ്യുവാൻ ആളുകൾ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിതുടങ്ങി,വിദ്യാസമ്പന്നർ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറി,പുറകിനു സാധാരണക്കാരും പോയിതുടങ്ങി.അങ്ങനെ നമ്മുടെ നാട്ടിലെ പ്രതിസന്ധികളൊക്കെ ഒരുവിധം കുറഞ്ഞു.
പക്ഷെ ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങി,വിദ്യാഭ്യാസമുണ്ടെങ്കിലെ നേട്ടങ്ങൾ സാധ്യമാകുകയുള്ളെന്ന്. അതിനാൽ ചില ബുദ്ധിമാൻമാർ ഒരുപടികൂടി മുൻകൂട്ടി ചിന്തിച്ചു
അതിനാലാണ്  മുൻകാല ഇംഗ്ലീഷുമീഡിയംകാരെല്ലാം നല്ലസ്ഥിതിയിൽ കഴിയുന്നത്.
   ഇനിയൊരു വാസ്ഥവംപറയാം,പല മാതാപിതാക്കളും കുട്ടികളെപഠിപ്പിച്ച് ഉന്നതവിദ്യാഭ്യാസം എടുപ്പിക്കുന്നത് ഭാവിയിൽ അവരുടെ സംരക്ഷണയിൽ അല്ലലില്ലാതെ ജീവിക്കാം എന്ന പ്രതീക്ഷയിലാണ്.
എന്നാൽ വിരുദ്ധമായ കാര്യങ്ങളാകും പലപ്പോഴും അനുഭവപെടുക.(മറിച്ചും ഉണ്ട്)
 ഭാവിയിലെ ഒരു നിക്ഷേപം എന്ന നിലയിൽ ,വളരെകഷ്ടപ്പെട്ട് ഉള്ളസമ്പാദ്യമെല്ലാം മക്കളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്നു.അതുകൂടാതെ ബാങ്ക് ലോണോ,ആധാരം പണയംവെച്ചോ,പലിശക്ക് കടമെടുത്തോ ഒക്കെ ചിലവഴിക്കുന്നു.
     വിദ്യാഭ്യാസം നേടിയെടുത്ത ചിലകുട്ടികൾ,മുതിർന്നവരോട്‌ നിന്ദകാണിക്കാറുണ്ട്
അതിനേകുറിച്ചുപറഞ്ഞാലൊരുപക്ഷെ അന്ന് കുട്ടികൾ സംശയനിവാരണത്തിനായി ചെന്നുകൊണ്ടിരുന്നത്‌ കുടുംമ്പത്തിലെ കാരണവരുടെ അടുത്തായിരുന്നു.ചില്ലറ അറിവുള്ള ഇവർഅന്ന് കുട്ടികൾക്ക്‌ ഹീറോ ആയിരിക്കും.
പക്ഷെ ,അതിലുപരി അറിവ് നേടിയ ഇപ്പോഴത്തെകുട്ടികൾ കാരണവന്മാരോട്‌ സംശയ ദൂരീകരണത്തിനു ചെല്ലാതയുമായി.അതും “ന്യൂ ജനു “ചീത്തപ്പേരുണ്ടാക്കി.
ഇനി വിദ്യാഭ്യാസം നേടിയവർ സ്വന്തം രാജ്യം വിട്ട്‌ മറ്റൊരുരാജ്യത്തായി ചേക്കേറെണ്ടിവരുന്നു.
ഈ പറിച്ചുനടപ്പെടുന്നകുട്ടികൾആദ്യമൊക്കെ നല്ലരീതിയിൽ കുടുംമ്പത്തിനെ നോക്കുകയും.പിന്നീട്‌ അവരുടെ  സൗകര്യാർത്ഥം മനപൂർവ്വം ഈ മാതാപിതാക്കളെ വിസ്മരിക്കുകയും ചെയ്യുന്നു.
താങ്ങാവുന്നതിലധികം മനോസംഘർഷങ്ങളാകും മാതാപിതാക്കളിലുണ്ടാകുന്നത്‌.
    ജീവിതം കൂട്ടിമുട്ടിക്കുവാൻപെടുന്ന തന്ത്രപ്പാടിനിടയിൽ കഷ്ടപ്പെട്ട് പഠിപ്പിച്ച് ഒരു നിലയിലാക്കി പക്ഷെ ആ മകനിപ്പോൾ കുടുംമ്പത്തുപോലും വരാറീല്ല.ഈ പ്രായമായ ഞങ്ങൾ വഴിയാധാരമാകുമെന്ന ചിന്തപോലുമില്ലാതെയാണ് ഞങ്ങളെ അവൻ തഴഞ്ഞത്‌.
  ചിലപ്പോഴൊക്കെ കവലകളിലെ സംസാരവിഷയമാകുന്നകാര്യമാണിത്.
“അറിഞ്ഞോ..ദിവാകരന്റെ മോനെ പഠിപ്പിച്ച്‌ വല്ല്യ സായിപ്പാക്കി.ഇപ്പോൾ വീട്ടിൽപോലും തിരിഞ്ഞുകയറുന്നില്ല”
അപ്പോൾ അടുത്ത ആൾപറയും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു…
അപ്പോൾ കവലകളിലെ സംസാരവിഷയമാകും ഈ മാതാപിതാക്കൾ.
മകന്റെ ഭാഗത്തുനിന്നുണ്ടായ വേദനിപ്പിക്കുന്ന കാര്യവും,നാട്ടുകാരിൽനിന്നുണ്ടാകുന്ന കുത്തുവാക്കുകളും പല മാതാപിതാക്കളേയും അന്തർമുഖരാക്കാറുണ്ട്‌.ജീവിതം വഴിമുട്ടിയ ഇവർ എന്തുചെയ്യണം.ഇനി വരുന്ന മാതാപിതാക്കൾക്ക്‌ കൂടി ഇങ്ങനെ സംഭവിക്കാതിരിക്കുവാൻവേണ്ടുന്ന നടപടിയെതെന്നാൽ,
ആദ്യം തന്നെ മനസ്സിനെ പാകപെടുത്തുക.ഭാവിയിലെ സമ്പാദ്യമായി കുട്ടികളെകാണാതിരിക്കുക,അവർക്ക്‌വിദ്യാഭ്യാസംകൊടുക്കേണ്ടത് നമ്മുടെ ചുമതലയായി കണക്കാക്കുക,അതിനോടൊപ്പം,ഭാവിയിൽ തങ്ങൾക്ക്‌ ചിലവുണ്ടാകും പ്രതീക്ഷിച്ചുകൊണ്ടുതന്നെ ചെറിയൊരുതുക നിക്ഷേപമായി മാറ്റാൻ ശ്രമിക്കുക.
 മാസാമാസം
ഒരു ചെറിയതുകവീതം ബാങ്കിൽ നിക്ഷേപിച്ചാൽ കുട്ടികൾ വളർന്നുവരുന്നതിനോടൊപ്പം താങ്കളുടെ സമ്പാദ്യവും വളരുന്നു.
മിച്ചം വെക്കുവാൻകൂടികഴിയുന്നില്ല എന്നനിലപാട്‌ മാറ്റിവെക്കുക,വിജാരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെല്ലോ.
ഇനി ഒരുവേള വളർത്തിയകിളി കൂടുവിട്ട്‌ പറന്നകലുമായിരിക്കാം,അപ്പോഴൊക്കെ ചിന്തിക്കേണ്ടത്‌.കുട്ടികളെ ഇൻവെസ്റ്റ്‌മെന്റായി അല്ല നമ്മൾ വളത്തിയത്‌,അവനു സ്വയപ്രാപ്തിനേടുവാൻ വേണ്ടിയായിരുന്നു.
അവന്റെ വളർച്ചക്കൊപ്പം ബാങ്കിൽ നിക്ഷേപം കരുതിയിട്ടുണ്ട്‌.അവൻ പുതിയമേച്ചിൽ പുറങ്ങൾതേടട്ടെ,അത് മൂലം എന്നിൽ യാതൊരുവിധകുഴപ്പവും ഉണ്ടായിട്ടില്ല,ഇനി ഉണ്ടാകുവാൻ പോകുന്നുമില്ല.ഇങ്ങനെയൊക്കെ മുൻകൂട്ടി
മനസ്സിനെ പാകപെടുത്തിയെടുക്കുമ്പോൾതന്നെ കുറ്റബോധത്തിന്റെ ലാഞ്ചനയോ,വേർപാടിന്റെ മനോവേദനയോകാണില്ല.
തെരുവുകളിലും,കവലകളിലുമെല്ലാം അന്തസായിതന്നെനടക്കാം.
ആശംസകൾ..

റാംജി 

Clinical Hypnologist (HPC,HPD,DP)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!