ഓര്‍മ്മകളേ.. കൈവള ചാർത്തി..

ഓർമ്മകൾ.. ഗതകാലസ്മരണകൾ.. അവയിൽമാത്രം ജീവിക്കുന്നവർക്ക് അതെത്ര വിലപ്പെട്ടതാണ്..  പ്രിയപ്പെട്ടതാണ്!! ചിലപ്പോഴെങ്കിലും പൂർണ്ണമായ ഉണർച്ചയിലേയ്ക്ക്, ഉന്മേഷത്തിലേയ്ക്ക്, ഉത്സാഹത്തിലേയ്ക്ക് മനസ്സിനെ കൊണ്ടെത്തിക്കാനുള്ള അവയുടെ കഴിവ് അപാരമാണ്. കരിഞ്ഞുണങ്ങിയ പൂമരം വീണ്ടും തളിർക്കുന്നതുപോലെ.. നഷ്ടമായെന്നു വിശ്വസിച്ചിരുന്ന സന്തോഷങ്ങൾ തിരികെ വരുന്നപോലെ.. ഓർമ്മകൾ ഒരിടയെങ്കിലും നീറുന്ന ആത്മാവിനു ശാന്തിയുമായെത്തും. മൂകവീഥികളിൽ കൈവള ചാർത്തിയെത്തുന്ന ഓർമ്മകളുടെ ഉത്സവം..

ബിന്ദു

 

Leave a Reply

Your email address will not be published.

error: Content is protected !!