ഓർമ്മ

അറിയാതെ എവിടെയോ മാഞ്ഞു പോയൊരാ
പുസ്തകത്താളിലെ വാക്കുകൾ

തുറന്ന അദ്ധ്യായങ്ങൾ
അടഞ്ഞ വാതായനങ്ങൾ

ഓർമ്മകൾ സൂക്ഷിച്ച ഇതളുകൾ
മാഞ്ഞുപോകാൻ ആഗ്രഹിച്ച ദിനങ്ങൾ

കാറ്റിനോട് പറഞ്ഞ കഥകളും
മഴവില്ലു തന്ന ഉത്തരങ്ങളും

നിദ്ര തൻ ചിറകിൽ
പോയൊരു പാതയിൽ

കണ്ട നിശാചിത്രങ്ങൾ
കേട്ട് നൂറായിരം കഥകൾ

നിശാഗന്ധിതൻ ഗന്ധവും
ഘടികാര സ്വരവും

സ്വപ്നങ്ങളെ വാക്കുകളിലേക്ക് മാറ്റാൻ
ആഗ്രഹിച്ച കുട്ടിക്കാലവും

നിറങ്ങളുടെ മാസ്മരികതയും
നിശബ്ദതയുടെ സൗകുമാര്യവും

കാറ്റിൽ പാറുന്ന മുടിയും
നക്ഷത്രങ്ങൾ മിന്നുന്ന കണ്ണുകളും

ചിത്ര പൂട്ടിട്ട് പൂട്ടിയ സ്വപ്നങ്ങൾ
തീയിൽ എറിഞ്ഞ അക്ഷരകൂട്ടങ്ങൾ

വിരൽ തൊടാൻ കൊതിക്കുന്ന വീണ തന്ത്രികൾ
പാടാൻ മറന്ന പാട്ടിൻറെ ഈണവും

പഴയ ഒരു ചിത്രം തന്ന
ഒരു കൂട്ടം ഓർമ്മകൾ

ഹരിത ദീപു ജോർജ്

Leave a Reply

Your email address will not be published.

error: Content is protected !!