ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു..

അനുരാഗത്തിന്റെ ദിനങ്ങൾ.. കാണുന്നതെല്ലാം സുന്ദരവും കേൾക്കുന്നതെല്ലാം മധുരിതവുമായ കാലം. വർണാഭമായ ആ കാലഘട്ടം ഒരിക്കലും പോയിമറയരുത് എന്നാശിച്ചിട്ടുണ്ട്. അരികിലിരിക്കാൻ, ആ കണ്ണിലെ തിളക്കം നോക്കാതെ അറിയാൻ, തൊടാതെ  ഹൃദയമിടിപ്പറിയാൻ, നിശ്വാസം കാറ്റായി എന്റെ മുടിയിഴകളെ തഴുകാൻ അന്നെത്ര കൊതിച്ചിരുന്നു. നിന്റെ ഹൃദയം പാടുന്നതെനിക്ക് കേൾക്കാമായിരുന്നു, നേർത്ത അലകളായി ദൂരെയെങ്ങോ നിന്നൊഴുകിയെത്തുന്നപോലെ..

ബിന്ദു

 

Leave a Reply

Your email address will not be published.

error: Content is protected !!