മരണം

ശാന്തനായി ഞാനുറങ്ങും,
അന്തരീക്ഷമാകെ സുഗന്ധം പടരും.
വിലാപങ്ങൾ താരാട്ടു പാടും.
ചില മിഴികളെങ്കിലുമെനിക്കായി പെരുമഴ തീർക്കും.
വാക്കുകൾകൊണ്ടെന്റെ ഹൃദയം തുളച്ചവരുടെ പുഷ്പചക്രങ്ങൾ പോലുമെൻ
നിശ്ചല ഹൃദയത്തിന് മുകളിൽ ഭംഗിയിലണിനിരക്കും.
എന്റെ പാതിയെന്നോടൊപ്പം പോരാനൊരുങ്ങി അവശയായി
എന്നരികിലുണ്ടാകും.
തമാശകൾ പറഞ്ഞു പൊട്ടിചിരിച്ച സൗഹൃദങ്ങളെന്റെ മന്ദഹാസം വിടരാത്ത മുഖം കണ്ടു സ്തബ്ധരായി നിൽക്കും.
വീറും വാശിയുമാവേശവുമില്ലാത്ത വെറും ശരീരം
ആ ഗാഡനിദ്രയിൽ നിന്നും
അഗ്നിയേറ്റു വാങ്ങും, സ്നേഹത്തോടെയെന്നെ പുണരും
ചുറ്റുമുള്ളവർ നടന്നു നീങ്ങും
ഞങ്ങളൊന്നായി തീരും..
സ്മരിക്കപെടുമെന്റെ ഭൂതകാലമതെന്താകിലും.

 

എസ്. ശബരിനാഥ്

Leave a Reply

Your email address will not be published.

error: Content is protected !!