മാമ്പഴക്കറി

സദ്യ ഒരുക്കുവാന്‍ ഒരു വിഭവം.

ആവശ്യം വേണ്ട ചേരുവകള്‍:

1) പഴുത്ത മാങ്ങ – 2 എണ്ണം
2) പച്ചമുളക് പിളര്‍ത്തിയത് – 2 എണ്ണം
3) മുളക് പൊടി – 1/3 tsp
4) മഞ്ഞള്‍ പൊടി – 1/3 tsp
5) ഉപ്പ്
6) ശര്‍ക്കര – 1 tbs
7) കടുക് – 1/2 tsp
8) കറിവേപ്പില
9) ഉണക്കമുളക് – 2 എണ്ണം
10) വെളിച്ചെണ്ണ

അരപ്പ് ഉണ്ടാക്കാന്‍:

11) തേങ്ങ – 1 കപ്പ്
12) ജീരകം – 1 നുള്ള്
13) ചുവന്ന ഉള്ളി – 4 എണ്ണം
14) വെളുത്തുള്ളി – 2 അല്ലി

തയ്യാറാക്കുന്ന വിധം:

മാങ്ങ ചെറുതാക്കി അരിഞ്ഞത് അല്ലെങ്കില്‍ ചെറിയ മാങ്ങയെങ്കില്‍ തൊലി കളഞ്ഞ് അണ്ടിയോടുകൂടി എടുത്ത് പച്ചമുളക്, ഉപ്പ്, മുളക് പൊടി, മഞ്ഞള്‍ പൊടി എന്നിവയോടൊപ്പം ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. മാങ്ങ വെന്ത് കഴിയുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് ഇളക്കുക. അരപ്പിനു വേണ്ട വിഭവങ്ങള്‍ അരച്ച് എടുത്ത് ഇതില്‍ ചേര്‍ക്കുക. 2 മിനിറ്റ് ചെറു തീയില്‍ ചൂടാക്കുക, തിളയ്ക്കുവാന്‍ അനുവദിക്കരുത്. അടുപ്പില്‍ നിന്ന് മാറ്റി വെയ്ക്കുക.

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചെറിയ ഉള്ളി, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഗോള്‍ഡന്‍ ബ്രൌണ്‍ ആകുമ്പോള്‍ ഇത് മാറ്റി വെച്ചിരിക്കുന്ന കറിയിലേയ്ക്ക് ഒഴിച്ച് മൂടുക.

 

ഡോ. സുജ മനോജ്‌

Leave a Reply

Your email address will not be published.

error: Content is protected !!