Sometimes..

ചില നേരങ്ങൾ…..ചില നേരങ്ങൾ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും കടന്നു പോകും. ഭയവും…വേദനയും..പിരിമുറുക്കവുമുള്ള 10 മണിക്കൂറുകളിലൂടെ അറിഞ്ഞു കടന്നുപോയാൽ. പ്രിയദർശന്റെ സംവിധാനവും തിരക്കഥയും. തിരക്കുളള റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് ഒരു മെഡിക്കൽ ലാബിൽ കയറി നീണ്ട ക്യൂവിൽ നിന്നാണ് ഞാൻ അവരെ കണ്ടു തുടങ്ങിയത്. ഭയപ്പെടേണ്ട..പരിഹാരം ഉണ്ടെന്ന്‌ പറയുന്ന വാക്കുകൾക്ക് പ്രസക്തിയില്ലാതെ ഒരു റിസൾട്ടിന്റെ വരവും കാത്തിരിക്കുന്ന കുറച്ചുപേർ. എച്ച് ഐ വിക്ക് ചികിത്സയില്ലാത്തതുകൊണ്ട് പിരിമുറുക്കം കൂടും. രാവിലെ കൊടുത്ത റിസൾട്ടിനു വൈകുന്നേരം അഞ്ച് മണിവരെ കാത്തിരിക്കണം. പോസിറ്റിവാണെന്ന ചിന്ത കുടുംബം, ജോലിസ്ഥലം, നാട്ടുകാ‍ര് എന്നിങ്ങനെയുള്ള വശങ്ങളിലെല്ലാം ഭയമായി ചുറ്റിക്കറങ്ങി. ഇരുപ്പുറയ്ക്കാത്ത മണിക്കൂറുകൾ. അവസാനം ആർക്കൊക്കെ എന്ന ചോദ്യം. പ്രിയദർശൻ താങ്കളുടെ സിനിമകൾ ആസ്വദിച്ച ഞാനടക്കമുള്ള പ്രേക്ഷകർക്ക് പക്ഷെ ഇത് അസ്വാദനമല്ല..അനുഭവമായിരുന്നു. സെക്കന്റുകളെ പോലും വല്ലാതെ വെറുക്കുന്ന നില. കഥാപാത്രങ്ങൾക്ക് അകവും പുറവും ചമയങ്ങളില്ലായിരുന്നു. അവർ സംസാരിച്ചതിൽ താളപ്പിഴകളുണ്ടായിരുന്നു…പക്ഷെ വച്ചുകെട്ടലുകൾ ഇല്ലായിരുന്നു. സ്വാര്‍ത്ഥത നിഴലിച്ചത് തുടക്കം മുതൽ അവസാനം വരെ. അതിൽ ആ നിഴൽ പറ്റാതെ പോയത് ബാല മരുകനിൽ മാത്രം. കൃഷ്ണമൂർത്തി തുടക്കം മുതൽ ഒടുക്കം വരെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെ നീളുന്ന ചെറിയ കഥാപാത്രങ്ങൾ. അവർ പറഞ്ഞുതീർക്കുന്ന കഥകളിൽ നമ്മളും ചേരും. അവരുടെ കൂടെ പോകും. കഥാപത്രങ്ങളിലെ അഭിനേതക്കളുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. അവരെ ബാല മുരുകനായും കൃഷ്ണമൂർത്തിയായും കാണാനാണ് ഇഷ്ടം. സംവിധായകൻ പറഞ്ഞത് ജീവിതവും, യാഥാർഥ്യവും സമൂഹത്തിന്റെ ഒരു കണ്ണുമാണ്. ആ കണ്ണിൽ അകറ്റി നിർത്തലുകൾക്കും ചെറിയ കള്ളങ്ങൾക്കും സ്ഥാനമുണ്ട്. പ്രിയദ‍ർശൻ പകർത്തിയതിൽ ഒരു ജീവന്റെ വിലയുള്ള കള്ളമുണ്ട്. സ്വാഭാവികത നിറഞ്ഞ കണ്ണുകളായിരുന്നു ക്യാമറയ്ക്ക്. ദാഹിക്കുന്നവന്റെ പരക്കം പാച്ചിലിലും റിസൾട്ട് കിട്ടാത്തതിന്റെ പരവേശത്തിലും ഉള്ളുകീറുന്ന സൂര്യന്റെ നിഴലിലും ആ കണ്ണുകൾ മനോഹരമായി. 2016 പുറത്തിറങ്ങിയ ചിത്രമാണ് കണാത്തവരായിരിക്കും കൂടുതൽ . എഴുതി വൃണമാക്കാതെ നിർത്താം sometimes….ചില നേരങ്ങൾ കാണണം. സിനിമ നെറ്ഫ്ലിക്സിൽ.

അനൂപ് നെടുവേലി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!