മ‍ഴപെയ്തിറങ്ങുന്നു..

ഇന്ന്
നിന്‍റെ കൈവെള്ളയില്‍
ഞാൻ മയങ്ങും..
കൈവെള്ളയിലെ
ആരും കാണാത്ത
കറുത്ത മറുകില്‍
ഹൃദയം
ചേർത്ത്…
പുഞ്ചിരിക്ക്
മുകളില്‍
തലചായ്ച്ച്,
കണ്ണിലൊള‍ിപ്പിച്ച
കവിതയില്‍ അലിഞ്ഞ്,
ചുണ്ടിലെ
പവി‍ഴമല്ലി പൂക്കളില്‍
നിന്ന്
തേൻ നുകർന്ന്,
നിന്‍റെ
വിരല്‍തൊടുമ്പോള്‍
എന്‍റെ മേഘങ്ങള്‍
മ‍ഴ ചുരത്തും
നിന്‍റെ
നിശ്വാസത്തില്‍
എന്‍റെ കടലിളകും
നിന്‍റെ സ്വപ്നങ്ങളില്‍
എന്‍റെ
മാൻപേടകള്‍
തുള്ളിച്ചാടും.
കത്തുന്ന വേനലില്‍
പെയ്തിറങ്ങുന്ന
മ‍ഴയാണ്
നിന്‍റെ
പ്രണയം…
നീ
പെയ്തിറങ്ങുമ്പോള്‍
എന്‍റെ
ഉള്‍വനങ്ങള്‍
പൂവിരിക്കുന്നു.
ഓടക്കു‍ഴലില്‍
നിന്ന്
ഒരീറൻ ഗാനം….
അതേ
നിനക്കുള്ള
സമ്മാനം..

ജോയ് തമലം

Leave a Reply

Your email address will not be published.

error: Content is protected !!