ലൂ ഓട്ടൻ വിടവാങ്ങി..

ഓഡിയോ കാസറ്റുകളുടെ പിതാവ് ലൂ ഓട്ടൻ അന്തരിച്ചു. മനുഷ്യന്റെ സംഗീതാ സ്വാദന ശീലത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന പ്രതിഭാശാലിയായിരുന്നു ലൂ ഓട്ടൻ. 1926 ൽ ബെലിങ് വോൾഡിലാണ് ഒരു തലമുറയുടെ ആനന്ദങ്ങളെ അത്രമേൽ സ്വാധീനിച്ച ആ മഹത്തായ കണ്ടുപിടിത്തതിന്റെ പിതാവ് ജനിച്ചത്.
1952ൽ എഞ്ചിനീയറിംഗ് ബിരുദം നേടിയതിന് ശേഷം ബെൽജിയത്തിലെ ഫിലിപ്സ്ന്റെ ഫാക്ടറിയിലായിരുന്നു ലൂ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് 1960ൽ കമ്പനിയുടെ ക്രിയേറ്റ്റീവ് വിഭാഗത്തിന്റെ തലവനായി നിയമിക്കപ്പെട്ടു.1961ൽ വളരെയധികം ചിലവേറിയതും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളതുമായ റീൽ -ടു -റീൽ ടേപ്പുകൾക്ക് പകരമായാണ് ലൂ ആദ്യത്തെ ഓഡിയോ കാസറ്റ് നിർമ്മിക്കുന്നത്. പിന്നീട് ബെർലിൻ ഇലട്രോണിക്സ് മേളയിൽ അവതരിപ്പിക്കുകയും താമസിയാതെ ലോകമെമ്പാടും വിജയിക്കുകയും ചെയ്തു.

 

 

പിന്നീട് അപ്പപ്പോൾ കേട്ട് നഷ്ടമായിപോകുന്ന റേഡിയോ സംഗീതത്തിന്റെയും, നാടകത്തിന്റെയുമൊക്കെ രേഖപെടുത്തലും അതുവഴി പുനരാസ്വാദനത്തിന്റെ ജാലകങ്ങളും തുറന്നു തന്ന കാസറ്റ് കാലമായിരുന്നു 1979 ൽ ആദ്യത്തെ കോംപാക്ട് ഡിസ്ക് ഇറങ്ങും വരേയ്ക്കും.
ലോക ജനതയുടെ ജീവിതത്തിന് പതിറ്റാണ്ടുകളോളം പിന്നണി പാടിയ മഹത്തായൊരു കണ്ടുപിടിത്തതിന്റെ ശിൽപിക്ക് വിട..

രവി ബിനുരാജ്

Leave a Reply

Your email address will not be published.

error: Content is protected !!