ലോബിയിംഗ്

ഒന്നാം ലോകരാഷ്ട്രങ്ങള്‍ അതീവ സംക്ഷോഭത്തില്‍ പെട്ടു മഥിക്കുകയാണ് എന്നുള്ളതിന്റെ ഏറ്റവും ബ്രഹത്തായ ഉദാഹരണമാണ്‌ മൂന്നാം ലോകരാഷ്ട്രങ്ങളില്‍ കടുത്ത വൈഷമ്യങ്ങള്‍ പലവിധത്തിലും സൃഷ്ടിക്കപ്പെടുന്നത്. എപ്പോഴൊക്കെ അവര്‍ കൃതൃമമായി കെട്ടിപ്പൊക്കിയ സംസ്കാരം, സമ്പത്ത് , ഭക്ഷ്യസുരക്ഷ, മറ്റു പ്രകൃതിദത്ത വിഭവങ്ങളുടെ സമാഹാരം, ശാസ്ത്രവളര്‍ച്ച, സാമ്പത്തിക വളര്‍ച്ച, മനുഷ്യ വിഭവ സമാഹരണം അങ്ങനെ നിലനില്‍പ്പിനു ഊന്നല്‍ കൊടുക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ക്ക് തകര്‍ച്ച സംഭവിക്കുമ്പോഴാണു ഈ പ്രക്രിയ ഉടലെടുക്കുന്നത് എന്ന് ചരിത്രം നമ്മളെ പഠിപ്പിക്കുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ ഭടന്മാര്‍ക്കും,  അവരുടെ പൌരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ ഒരുക്കുവാന്‍ വേണ്ടി കൃതൃമമായി ഭാരതത്തില്‍ ഭക്ഷ്യദാരിദ്ര്യം ഉണ്ടാക്കി ഇവിടുത്തെ ധ്യാന്യങ്ങള്‍ നാടുകടത്തി നടത്തിയ ക്രൂരതയില്‍ പട്ടിണി കിടന്നു മരിച്ചത് യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ പതിന്‍മടങ്ങായിരുന്നു.   അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ എല്ലാം തന്നെ അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ചതും ആകുന്നു.   ആയുധ വില്‍പ്പന,   കൃതൃമമായി നിര്‍മ്മിച്ച ഭക്ഷ്യ വസ്തുക്കള്‍, കീടനാശിനികള്‍, മരണം വിതക്കുന്ന മരുന്നുകള്‍ എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ഇവരുടെ ശാസ്ത്രത്തെയും, സാങ്കേതികവിദ്യകളെയും എങ്ങനെഒക്കെ ലോക നശീകരണത്തിനു ഉതകും വിധം പ്രയോജനപ്പെടുത്താം എന്ന ചിന്തകളില്‍ നിന്ന് അങ്കുരിച്ച സാമ്പത്തികശാത്രത്തിന്റെ പരീക്ഷണശാലകളായി മാറുകയാണ്‌ മൂന്നാംലോകരാഷ്ട്രങ്ങള്‍. ഇതൊന്നും മനസ്സിലാകാതെ അവരുടെ കയ്യിലെ ചട്ടുകങ്ങള്‍ ആയി മാറുകയാണ്‌ നമ്മുടെ ഭരണാധികാരികളും , ജനതയും.

ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇന്ന് ഒന്നാംലോക മുതലാളിത്ത ഭീകരര്‍ നേരിടുന്ന വിതര്‍ക്കവിഷയം എന്നത് മനുഷ്യവിഭവത്തിന്റെ പോരായ്മയാണ്,  പട്ടിണിപാവങ്ങള്‍ എന്നവര്‍ മുദ്രകുത്തിയ രാഷ്ട്രങ്ങള്‍ മാനവശേഷിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ എത്തുന്നതും,  തങ്ങള്‍ക്കു പ്രജനനശേഷി കുറയുന്നതും അവരെ അങ്കലാപ്പില്‍ ആഴ്ത്തുന്നു.   അടിമത്തം തിരികെകൊണ്ടുവന്നു ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ”ആഭിചാരക്രിയ” യാണ് ഇത്തവണ നടപ്പിലാക്കുവാന്‍ ഉദേശിച്ചതു. അതേതാണ്ട് പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു. അശാന്തി പടര്‍ന്ന രാഷ്ട്രങ്ങളില്‍ നിന്ന് സ്നേഹത്തിന്റെയും, സഹായമനസ്കതയുടെയും” വിഷക്കനി ” വച്ചുനീട്ടി ”അഭയാര്‍ത്ഥികള്‍” എന്ന വാണിജ്യചിഹ്നം പതിപ്പിച്ചു നടത്തുന്ന ക്രൂരമായ മനുഷ്യക്കടത്ത് ഇന്ന് ലോകത്തെ ഏറ്റവും പണം കൊയ്യുന്ന അന്താരാഷ്ട്ര വാണിജ്യമാണ്.   നൌകകളില്‍ ഭക്ഷണം പോലും ലഭിക്കാതെ,   ഒന്ന് നിന്ന് തിരിയാന്‍ ഇടംപോലുംഇല്ലാതെ ബലിമൃഗങ്ങളെപ്പോലെ പ്രത്യാശ നിറഞ്ഞ മനസ്സുമായി എന്നാല്‍ ദൈന്യതനിഴലിച്ച കണ്ണുകളുമായി യാത്രയാകുന്ന കാഴ്ച ആരുടേയും കരളലിയിക്കുന്നതാണ്.

 ആഗോള ഭീമന്‍മാരായ വ്യവസായികളുടെ നീരാളിഹസ്തങ്ങള്‍ ”ലോബിയിംഗ് ”എന്ന സംവിധാനത്തിലൂടെ നേടിയെടുത്ത അവകാശങ്ങളുടെ തിണുര്‍ത്ത പാടുകളാണ് ഇവരുടെ ഹൃദയത്തില്‍ പിന്നീടു വടുക്കളായി രൂപാന്തരം പ്രാപിക്കുന്നത്.   മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ഈ ചെന്നായ്ക്കളെ തിരിച്ചറിയുക തന്നെ വേണം

 

ബിജുനാരായണൻ

Leave a Reply

Your email address will not be published.

error: Content is protected !!