വൈറസും മനഷ്യരുടെ മാസ്കും..

COVID-19( Corona Virus Decease -2019 ) -ഒരു വൈറസ് രോഗം എത്ര ഭീകരമായിട്ടാണ് മാനവരാശിയെ മുഴുവനായി ഭീതിയിലാക്കിയത്. ഏകദേശം 200 ഓളം രാജ്യങ്ങളിൽ ആയിരക്കണക്കിനാളുകളെ ദിനംപ്രതി കൊന്നുതള്ളുബോൾ, നാം ഇവിടെ സ്വന്തം വീടുകളിൽ ജയിലകളെ പോലെ കഴിയേണ്ടി വരുന്ന ഈ സമയത്തെങ്കിലും ചില വസ്‍തുതകൾ നമുക്കു വെറുതെ ഒന്നു പരിശോധിയ്ക്കാം.
ലോകം എന്തുകൊണ്ടാണ്, എങ്ങനെയാണ് ഇത്തരത്തിൽ ഒരു വൈറസ് രോഗഭീതി നേരിടുന്നതിന്
കാരണമായത്? ആദ്യമായി ബാക്‌ടീരിയയും വൈറസും തമ്മിലുള്ള വ്യത്യാസങ്ങൾ നമുക്കറിയണമല്ലോ?
വൈറസ് നേക്കാൾ ഏകദേശം 200 മടങ്ങു വലുപ്പം കൂടുതൽ ആണ് ബാക്റ്റീരിയയ്ക്കു.
ബാക്ടീരിയയ്ക്കു ജീവനുണ്ട്. വൈറസിന് ഒറ്റയയ്ക്കാവുമ്പോൾ ജീവനില്ല. അത് ജീവനുള്ള കോശത്തിൽ ചേരുമ്പോൾ ജീവന്റെ സ്വഭാവങ്ങൾ കാണിയ്ക്കുന്നു.

ബാക്ടീരിയയെ കൊല്ലാൻ ആന്റിബിയോട്ടിക് എന്ന മരുന്നിന് സാധ്യമാണെങ്കിൽ വൈറസിനെ കൊല്ലാൻ ഇതുവരെ സാധ്യമായിട്ടില്ല പകരം അതിനെ തടയാൻ immunity കൊണ്ടും വാക്‌സിനേഷൻ കൊണ്ടും മാത്രം സാധ്യമാവുന്നു.
എങ്കിൽ covid-19 ന്റെ vaccination ഇതു വരെ കണ്ടെത്തിയിട്ടുമില്ല.

ഏകദേശം 32000 ത്തിൽ ൽ കൂടുതൽ വൈറസ്കൾ ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
അതിൽ 500ൽ കൂടുതൽ വൈറസ് കൾ മനുഷ്യന് ഏറെ വെല്ലുവിളിയാണ്.
ഏകദേശം 25മില്യൺ മനുഷ്യരെ ഓരോ വർഷവും പലവിധം viirus കൾ കൊന്നു തള്ളുന്നു.

ഇത്തരം മാരകമായ വൈറസുകൾ ഓരോ ഇടവേളകളിലും മാനവരാശിയ്ക്കു ഉറക്കം കെടുത്തികൊണ്ടിരിയ്ക്കുന്നതു നാം സ്വയം പരിശോധിച്ചാൽ അറിയാൻ സാധിയ്ക്കുന്നു.
ഓരോ കാലഘട്ടത്തിലും ഓരോ പുതിയ രോഗവും വൈറസും നാം പുതിയതായി കേൾക്കുന്നു.
ഇതിൽ ജന്തുക്കളിൽ രോഗം ഉണ്ടാക്കുന്ന വൈറസുകളും .
സസ്യങ്ങളിൽ രോഗം ഉണ്ടാക്കുന്ന വൈറസ്സുകളും ഉണ്ട്.
പക്ഷെ ഇതിലെ ഒരു വലിയ അത്ഭുതം എന്നത് സസ്യങ്ങളിൽ കാണുന്ന വൈറസ് ജന്തുക്കളിലും , ജന്തു ക്കളിൽ കാണുന്ന വൈറസ് സസ്യങ്ങളിലും രോഗം ഉണ്ടാക്കുന്നില്ല എന്നുള്ളതാണ്.

ഇവിടെ നിന്നാണ് നമുക്ക് തുടങ്ങേണ്ടത്. നമുക്കാർക്കും കേൾക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത കുറച്ചു കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്താലോ?

കഴിഞ്ഞ 20 വർഷക്കാലത്തെ മാത്രം ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുന്നത്
95 % രോഗങ്ങളും മനുഷ്യൻ പ്രകൃതിയോടുള്ള കടന്നു കയറ്റത്തിന്റെ ഭാഗമായി അവൻ സ്വയം വിതച്ചതാണ് ഈ ഓരോ വിഷങ്ങളും വൈറസ് എന്നത് ലാറ്റിൻ ഭാഷയിൽ വിഷം എന്നാണ് അർത്‌ഥം
മൃഗങ്ങളിലുള്ള കുളമ്പു രോഗങ്ങളും, മില്യൺ കണക്കിന് മനുഷ്യനെ കൊന്നൊടുക്കിയ പേ വിഷവും തുടങ്ങി ലോകം കണ്ട ഏറ്റവും കൂടുതൽ മരണം വിതച്ച spanish flu വരെ. 50 കോടി യിലേറെ ജനങ്ങളെ ഏറ്റവും പെട്ടെന്ന് കൊന്നു തള്ളിയതാണ് കണക്കുകൾ സൂചിപ്പിയ്ക്കുന്നു..24 വർഷം കൊണ്ട് HIV കൊന്ന മൊത്തം മനുഷ്യരേക്കാൾ കൂടുതൽ 24 ആഴ്ച്ച കൊണ്ട് spanish flu കൊന്നു കളഞ്ഞു.. ഭൂമിയിൽ നിന്നു 40% ജനങ്ങളെ 18 മാസം കൊണ്ടാണ് തുടച്ച് നീക്കിയത്.spanish flu ഉണ്ടായത് പക്ഷികളിൽ നിന്നാണ്,

ചില വൈറസു രോഗങ്ങളും അതിനു കാരണ മായ മൃഗങ്ങളും :

Rabies – പട്ടികൾ
HIV -ചിമ്പാൻസിസ്‌
INFLUENZA – പൂച്ച, പട്ടി, പന്നി, പക്ഷികൾ, കോഴി,
DENGUE- കൊതുക്
SARS COV- വവ്വാൽ
Spanish flu – പക്ഷികൾ
BIRD FLUE -കോഴികൾ
EBOLA – -വവ്വാൽസ്
MONKEY POX – കുരങ്ങൻ
Merscov-(Middle East respiratory) -ഒട്ടകം
CORONA- വവ്വാൽ, ഈനാംമ്പേച്ചി

മൃഗങ്ങളിൽ നിന്ന് BACTERIA കൾ പരത്തിയ മാനവ രാശിയെ കൊന്നൊടുക്കിയ മാരക രോഗങ്ങളുടെ ഒരു വലിയ list വേറെയും ഉണ്ട്.

പ്ലേഗ് മുതൽ ഇപ്പോൾ കാണുന്ന എലിപ്പനി വരെ, എന്തൊക്ക പേരുകളാണ് മൃഗങ്ങളുടെ പേരിനോടുപ്പം കൂട്ടി നാം കേൾക്കുന്നത്.

ഇതുവരെ നാം കണ്ടെത്തിയ 90% മാരക രോഗങ്ങളും ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ആകുന്നു എന്നുള്ളതാണ്. വർഷങ്ങൾ ക്കുള്ളിൽ ഏകദേശം 25 മില്യൺ ജനങ്ങളെ കൊന്നൊടുക്കാൻ
ഇത്തരത്തിൽ വൈറസ്കൾ കാരണമാകുന്നു .
എന്തുകൊണ്ടാണ് ഈ ഭയാനകമായ രീതിയിലുള്ള രോഗങ്ങളും, വൈറസുകളും ബാക്റ്റീരിയകളും കൂടുതലായി ഈ ഭൂഖണ്ഡങ്ങളിൽ അല്ലെങ്കിൽ ഈ രാജ്യങ്ങളിളിൽ നിന്ന് മനുഷ്യനിലേക്ക് കടന്നുകയറുന്നു എന്ന് പരിശോധിയ്‌ക്കേണ്ടതുണ്ട്.

ഒരുതരത്തിൽ പറഞ്ഞാൽ നാം കൊന്നുതിന്നുകയും പിടിച്ചെടുക്കുകയും ചെയ്യുന്ന മൃഗങ്ങളും,
നാം കയ്യേറുന്നതിന്റെ ഭാഗമായി പ്രകൃതിയുടെ ആവാസ വ്യവസ്ഥിതി യ്ക്കെതിരെയുള്ള മനുഷ്യന്റെ അത്യാർത്തിയ്ക്കു കിട്ടുന്ന തിരിച്ചടിയാണിതെന്നു നിസ്സംശയം പറയാം.

നാം സമ്മതിച്ചില്ലെങ്കിലും പഠനങ്ങൾ വെളിപ്പെടുത്തുന്നതു അതാണ്.
അപകടകരമായ ക്രമാതീതമായ ജനപ്പെരുപ്പം, ജനവാസം കൂടുമ്പോൾ ഭൂമിയിൽ പ്രകൃതിയുടെ താളം തെറ്റുന്നു. പ്രകൃതിയ്ക്ക്നേരെയുള്ള കടന്നു കയറ്റത്തിന് പ്രകൃതി തന്നെ തിരിച്ചു തരുന്ന വിപത്ത്. ആ അർത്ഥത്തിൽ മനുഷ്യ നിർമിതമായ ഒരു ആണവായുധങ്ങളാണ് ഈ വൈറസ്കൾ എന്ന് സാരം.
ഇനി എന്ത് കൊണ്ട് ഇത്തരത്തിലുള്ള എല്ലാ രോഗങ്ങളും ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്ന് വരുന്നത്?

എന്താണ് എന്ന് പരിശോധിച്ചാൽ സത്യം തിരിച്ചറിയാം . അതിനുള്ള കാരണങ്ങളിൽ ചിലതു

1.പ്രകൃതിയോടും മൃഗങ്ങളോടും കാണിയ്ക്കുന്ന ക്രൂരമായ കടന്നാക്രമണം
2.മനുഷ്യന്റെ മാംസ കൊതി
3..ജനപ്പെരുപ്പം
4 ഭൂമി ശാസ്ത്ര പരമായ വ്യത്യാസം
5.വൃത്തിയില്ലായ്മ

ഇങ്ങനെ നീണ്ടു പോകുന്നു
ചുരുക്കി പറയാം. പ്രധാനമായും മനുഷ്യന്റെ പ്രകൃതിയോടുള്ള അമിത മായ കടന്നുകയറ്റം.

മനുഷ്യൻ എന്നും അവന്റെ എല്ലാ സുഖങ്ങളും തേടി പോകുന്നവനാണ് . എല്ലാ sensations ന്റെയും സുഖങ്ങൾ മാത്രം തേടി പോകുന്നു.
കണ്ണിനു വർണ്ണകാഴ്ചകളും
സൊന്ദര്യങ്ങളും മാത്രം കാണണം.
മൂക്കിന് സുഗന്ധങ്ങൾ
ചെവിയിൽ സംഗീതവും ശബ്ദമാധുര്യവും കേൾക്കണം ,
തൊലിയിൽ മൃദുവായസ സ്പര്ശനങ്ങള് മാത്രം മതി.
ലിംഗങ്ങൾക്ക് സുഖത്തിന്റെ പരമോന്നതിയിൽ സായൂജ്യമടയണം. നാക്കിനു സ്വാദുള്ള ഭക്ഷണം വേണം.
ഇതിലൊക്കെ തന്നയെയാണ് നാം മനുഷ്യകുലം എന്നും ആഗ്രഹിക്കുന്നതും, ആസ്വദിയ്ക്കുന്നതും .
ഈ സുഖങ്ങൾ തേടി പോയതു തെറ്റാണെന്നു ഒരിക്കലും പറയാൻ കഴിയില്ല. എങ്കിലും മനുഷ്യകുലം അവന്റ ആർത്തിയുടെ അതിരുകൾ ഏറെ കടന്നു കഴിഞ്ഞിരിയ്ക്കുന്നു.
അവന് എല്ലാ വ്യവസായമാക്കി മാറ്റിയപ്പോൾ., പ്രകൃതിയുടെ താളം തെറ്റി. നിലനിൽപ്പു പ്രശ്നമായി ഭവിച്ചപ്പോൾ പ്രകൃതി ചില ഒര്മപെടത്തലുകൾ മനുഷ്യന് നൽകി കൊണ്ടിരുന്നു.
എന്നിട്ടും മനുഷ്യൻ പഠിയ്ക്കാത്ത പാഠങ്ങൾ…
മനുഷ്യകുലം നിലനിന്നിരുന്ന ഭൂപ്രദേശത്തിന് അനുസരിച്ചും ലഭ്യമായിരുന്നവയിൽ നിന്നുമാണ് അവന്റെ ഭക്ഷണരീതികൾ ഉടലെടുത്തത്.
അതുകൊണ്ടാണ് മരുഭൂമിയിൽ ജീവിച്ചവരിൽ ഇറച്ചിയും ഈന്ത പഴവും മുഖ്യ ഭക്ഷണം ആയിരുന്നതെങ്കിൽ,
ധാരാളം മഴയുള്ള സ്ഥലങ്ങളിൽ ജീവിച്ചവരിൽ പച്ചക്കറികളും പഴങ്ങളും സുലാഭമായതുകൊണ്ട് അതവരുടെ ഭക്ഷണമായി മാറിയത്.
അതു കൊണ്ട് തന്നെ ഭക്ഷണം മനുഷ്യന്റെ നിലനിൽപ്പിനു മാത്രമായിരുന്നു.
ഏതു ഭക്ഷണം ആണ് ശ്രേഷ്ഠമെന്നും ഏതു ശ്രേഷ്ഠമല്ല എന്നും വിവാദങ്ങൾ നിലനിൽക്കുന്നു.അതു കൊണ്ടുതന്നെ നിനക്കിഷ്ടമുള്ളതു നീ കഴിയ്ക്കുക എന്ന വളരെ ലളിതമായ ഒരു വാചകത്തിൽ എല്ലാ സംവാദങ്ങളും അവസാനിപ്പിയ്ക്കാറാണ് പതിവ്.
മനുഷ്യന് നിലനിന്നു പോകാൻ ഭക്ഷണം അത്യാവശ്യമാണ്.
അതു ലഭ്യമായ സോഴ്‌സിൽ അവൻ കണ്ടെത്തുന്നു.
ഏഷ്യയിലും ആഫ്രിക്കയിലും ഭക്ഷ്യക്ഷാമം നേരിട്ടപ്പോഴാണ് അവൻ വന്യ മൃഗങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീ കരിച്ചതും. അതിജീവനത്തിന് വേണ്ടി കൊന്നു തിന്നാൻ തുടങ്ങിയതും.
ആദ്യം ദരിദ്രത്തിന്റെ ഭാഗമായി പട്ടിണി പാവങ്ങൾ അവരുടെ സര്‍വൈവലി നു വേണ്ടി തുടങ്ങിയത്.
ഇന്ന് ഏഷ്യയിലും ആഫ്രിക്കയിലും വൻ വ്യവസായമായി മാറി,
പ്രത്യേകിച്ച് ഏഷ്യയിൽ ചൈന പ്രവിശ്യയിൽ ആഡംബര ത്തിന്റെ ഭാഗമാവുകയും സമ്പന്നരുടെ തീൻ മേശയിലെ prestige dishes ആയിമാറുകയാണ് ചെയ്തത്. അതു ഭരണത്തിന് കൊഴുപ്പുകൂട്ടാനുള്ള മുതലാളിമാരുടെ കയ്യിലെ പ്രധാന ബിസിനസ്സ് മാറിയപ്പോൾ. അതു സർക്കാറിന്റെ അനുമതിയിൽ വ്യവസായമായി. സർക്കാരിന്റെ GDP ഭീമമായ് വളർന്നു.
തുടർന്ന്കൊഴിയും പന്നിയും. ആടുമാടുകളും വ്യവസായത്തിൽ അമിത ലാഭത്തിനു വേണ്ടി
ക്രൂരതയും പൈശാചികതയും നിറഞ്ഞതായി പരിണമിച്ചു.
വെറി പൂണ്ട നരഭോജികളെ പോലെ യായി മനുഷ്യകുലം.
മാംസബുക്കുകൾ അതു ന്യായീകരിയ്ക്കുകയും സസ്യബുക്കുകൾ അതിനെയും ന്യായീകരിയ്ക്കുകയും തുടങ്ങി.

ഇത്തരം സന്ദർഭങ്ങളിൽ ചിലർ
വളരെ ബാലിശമായതും, വിഡ്ഢി ചോദ്യങ്ങൾ വാദത്തിനു വേണ്ടിയെങ്കിലും ചോദ്യയ്ക്കാറുണ്ട്. ചെടികൾക്കും ജീവനില്ലേ?
അതിനുള്ള ഉത്തരം കണ്ടെത്താൻ പോലും തലച്ചോർ കൊട്ടിയടയ്ക്കുന്നതിന്റെ പിന്നിലുള്ള ഉദ്ദേശശുദ്ധിയെ നാം കാണാതിരിയ്ക്കുകയാണ് നല്ലതു.. മറ്റൊന്ന് പച്ചക്കറികൾ ആണ് ഈ മനുഷ്യൻ തന്നെ വാണിജ്യ താൽപ്പര്യത്തിനു വേണ്ടി ഏറ്റവും ഭീകരമായി വിഷം ചേർക്കപെടുന്നതും മനുഷ്യനു മാരകമായ അസുഖങ്ങൾ സ്വയം ക്ഷണിച്ചു വരുത്തുന്നതും നാം വിസ്മരിയ്ക്കരുത്

ഇവിടെ ഏതു ഭക്ഷണം ഉചിതം ഏതു അനുചിതം എന്ന് ഒരു ചോദ്യമുണ്ടായാൽ. അതിനുത്തരം പറയുക അസാധ്യമാണ്.

ചൈനയിലെ Wuhan wild animal market കണ്ടാൽ നമുക്കത്‌ പെട്ടെന്ന് മനസ്സിലാകും.
ജീവനോടെ കുത്തി നിറച്ച്‌ എല്ലാം മൃഗങ്ങളെയും കൂട്ടി കലർത്തിയാണ് കൊണ്ട് വരുക.
മറ്റെല്ലാ മാർക്കറ്റിലെയും സ്ഥിതി മറിച്ചല്ല. ഞാൻ ഈയിടെ vaccation നു നാട്ടിൽ പോയപ്പോൾ നമ്മുടെ കേരളത്തിൽ അങ്കമാലി മാർക്കറ്റ് ഒന്നു കാണണം എന്ന് തോന്നി ഒരു സിനിമ കണ്ടതിന്റെ ഭാഗമായി വെറുതെ ഒരാഗ്രഹം.
ഒരു പ്രിയ കൂട്ടുകാരൻ റോഷനുമായി എറണാകുളത്തു പോകുന്ന വഴി അങ്കമാലിയിലെ market
സന്ദര്ശിച്ചിരുന്നു .
പന്നിയെ അടിച്ചു കൊല്ലുന്ന ഭീകരത നേരിട്ടു കാണ്ട് അക്ഷമനായി നിന്നു.
ഒരു ഭാഗത്ത് കോഴിയും താറാവും,
മറ്റൊരു ഭാഗത്ത്, പശുവും, പോത്തും, ആടും മരണത്തിന്റെ ഊഴം കാത്തു കിടക്കുന്നു.
അന്ന് കണ്ട ആ മൃഗങ്ങളുടെ കണ്ണുകളിലെ അതേ നിസ്സഹായത തന്നെയല്ലേ മാസ്ക് വയ്ച്ച് നടക്കുന്ന ഇന്നത്തെ മനുഷ്യരുടെ കണ്ണിലും കാണുന്നത്?

ഞാൻ സ്വയം ചോദിച്ചു.
ഒരു കോഴിയ്ക്കും, ഒരാടിനും, ഒരു പന്നിയ്ക്കും ഒരു മനുഷ്യനും അതിൽ ഏതിനായിരിയ്ക്കും ജീവന് വില കൂടുതൽ? ഉത്തരം ഞാൻ സ്വയം പറഞ്ഞു “മനുഷ്യന് ” പക്ഷെ അപ്പോൾ ആത്മാവിൽ വേറൊരു ചോദ്യം ഉയർന്നു വന്നു .
ഈ ചോദ്യം കോഴിയോടും, ആടിനോടും, പന്നിയോടും മുയലിനോടും ചോദിച്ചാലോ? അതിനുള്ള ഞാൻ ഉത്തരം തല്ക്കാലം പറയേണ്ട എന്ന് കരുതി പതുക്കെ മുഖം താഴ്ത്തി ഞാൻ അങ്കമാലി market പുറത്തു കടന്നു. അപ്പോഴും ഞാൻ മനുഷ്യനെ ന്യായീകരിക്കാൻ കാരണങ്ങൾ തേടുകയായിരുന്നു.
ഞാനും ഒരു മനുഷ്യനല്ലേ? ഈ മൃഗങ്ങൾക്കൊന്നും ചിന്തിയ്ക്കാനുള്ള തലോച്ചോറില്ല, ചോദിയ്ക്കാനുള്ള കഴിവുമില്ല. എന്ന പതിവ് ന്യായീകരണങ്ങൾ കൂടാതെ ഈ ഭൂമിയിലെ എല്ലാ ചരാചരങ്ങളേയും മനുഷ്യനു വേണ്ടീയാണ് സൃഷ്ടിച്ചതെന്ന മറ്റൊരു ശക്തമായ വാദവും. ഒരു ദിവസ്സം ആയിരം തവണ പറയുന്ന അതേ വിഡ്ഢിത്തം വീണ്ടും വീണ്ടും ആവർത്തിച്ച് മനസ്സിനെ ബോധ്യപെടുത്തി കൊണ്ടിരുന്നു.
ആ പൊതുബോധത്തിൽ എല്ലാ ഉത്തരവും ഞാൻ കണ്ടെത്തുന്നു.
ദൈവത്തിന്റെ പേരിൽ കൊന്നു തിന്നുക. എന്ന് കൂടി കൂട്ടി ചേർത്താൽ പിന്നെ നരകം എന്ന പേടിയും വേണ്ട.

കോഴിയും പന്നിയും, ആടും, പോത്തും, പട്ടിയും, പാമ്പും.ഈനാം പേച്ചിയും,
മാംസം കഴിയ്യ്ക്കുന്നവർക്ക്
അവരുടെ ഇഷ്ടങ്ങളാണ് വലുത്. അതിൽ കൊല്ലുക എന്നതിന്റെ തെറ്റും ശരിയും ഇല്ലതന്നെ.
പന്നി കഴിയ്ക്കുന്നവർക്കു, അതു ശ്രേഷ്ഠമാവുന്ന പോലെ ,
പോത്ത് കഴിയ്ക്കുന്നവർക്കും അത് ശ്രേഷ്ഠ ഭോജനം ആകുന്നു.
കോഴി, ആട്, , പട്ടി, പാമ്പു ,വവ്വാൽ, ഈനാംപേച്ചി, തവള, ആമ, കുരങ്ങൻ, പൂച്ച എല്ലാം കഴിയ്ക്കുന്നത് തെറ്റാണെന്ന്‌ നമുക്ക് പറയാൻ അവകാശമില്ല.
കാരണം നമ്മളും മാംസ ബുക്കുകൾ ആണ് എന്നതുകൊണ്ട് തന്നെ. നമുക്കിഷ്ടമില്ലാത്തതു മറ്റുള്ളവർ കഴിയ്ക്കുന്നത് അവർക്കിഷ്ടമുള്ളതാണ് എന്നത് കൊണ്ട് തന്നെ എതിർക്കുന്നതിൽ ഒട്ടും യുക്തിയില്ല .
നമുക്ക് അങ്ങനെ ഒരു നിയമങ്ങളിലില്ല.
വംശ നാശം സംഭവിയ്ക്കുന്ന മൃഗങ്ങൾക്ക്
നിയമം കൊണ്ട് തടസ്സങ്ങൾ വന്നാൽ അതിനായിരിയ്ക്കും ഏറ്റവും demand.
ഇന്ന് മാംസ വിൽക്കുന്നവരും കഴിയ്ക്കുന്നവരും. ഉത്തേജനം, body buildinng, ലൈംഗിക ഹോർമോൺ boosting, protein, രോഗ പ്രതിരോധം. vitamins, minerals, പല പല കാരണങ്ങൾ ഉദാഹരണം സഹിതം അവർ നിരത്തും . എങ്കിലും സ്വാദാണ്, ഇഷ്ടമാണ് എന്നൊരു കാരണമല്ല കൂടുതൽ പറയാൻ ശ്രമിയ്ക്കുക.
ആരോഗ്യ രംഗത്തെ സംരക്ഷകർ പോലും വില കുറഞ്ഞ ന്യായീകരണങ്ങൾ പറയുന്നത് കേൾക്കാറുണ്ട് .
ലോകത്ത് നിന്ന് ഒരിയ്ക്കലും മാംസ ഭക്ഷണം ഒഴിവാക്കുന്നത് സാധ്യമല്ല പക്ഷെ അതിനു വേണ്ടി സ്വീയകരിയ്ക്കേണ്ട ബാധ്യതയും ആർക്കുമില്ല.
വരാൻ പോകുന്ന വിപത്തുകൾ നേരിടാൻ മനുഷ്യകുലം ഭൂലോകത്ത് ബാക്കിയുണ്ടായിട്ട് വേണ്ടെ?
Wuhan ലെയും, മറ്റു ഏഷ്യൻ രാജ്യങ്ങളിലെ market ലെയും സ്ഥിതിയ്‌ക്കെതിരെ പലതവണ ശാസ്ത്രലോകം സൂചിപിച്ചിരുന്നു.

ഭക്ഷണത്തെയും മനുഷ്യന്റെ ആർത്തിയുടെയും കുറിച്ച്‌ ഗ്രീക്കിൽ ഒരു പുരാതന കഥയുണ്ട്.
വളരെ പണ്ട് മനുഷ്യന്റെ തലയ്ക്കു മുകളിൽ പരന്ന സ്വാദുള്ള ഒരു അപ്പം ആയിരുന്നു ഈ ആകാശം.
അത് മനുഷ്യർക്ക്‌ എല്ലാവർക്കും എളുപ്പം പൊട്ടിച്ച് തിന്നനാവുന്ന പോലെ തലയ്ക്കു തൊട്ടുമുകളിൽ ആയിരുന്നത്രെ.
വെളുത്ത പാലുപോലെത്തെ ഈ ആകാശപ്പം. പതിയെ പതിയെ മനുഷ്യർ കൂട്ടം കൂടി ആസ്വദിച്ച് തിന്നുന്നതിനിടയിൽ, ഓരോരുത്തർക്കും ഉള്ളിൽ അസൂയയും ആർത്തിയും കൂടി കൂടി വന്നു.
അയൽവാസികളും നാട്ടുകാരും
ഈ അപ്പം പൊട്ടിച്ചെടുത്തു തീർക്കുമോ എന്ന പേടിയും സംശയവും അസൂയയും പരസ്പരം വന്നു തുടങ്ങി.
കഴിയ്ക്കുന്തോറും യഥേഷ്ടം നിറഞ്ഞു കൊണ്ടിരുന്ന അപ്പം ഒരിയ്ക്കലും അവസ്സാനിയ്ക്കില്ല എന്നറിഞ്ഞിട്ടും, ചിലർ വെറുതെ അഹങ്കാരം കൊണ്ട് ആവശ്യത്തിൽ കൂടുതൽ മുറിച്ചെടുത്ത് പാഴാക്കി കളഞ്ഞു. ഒരു ദിവസ്സം ദൈവം അപ്പത്തിന് മുകളിൽ പ്രത്യക്ഷപെട്ടുകൊണ്ടു പറഞ്ഞു “ഇനിയും നിങ്ങൾ ഇത്തരത്തിൽ ആവശ്യത്തിൽ മുറിച്ചെടുത്ത് കരുതി വെയ്ക്കുകയോ നശിപ്പിയ്ക്കുകയോ തുടർന്നാൽ ഞാൻ നിങ്ങളെ ഒരു പാഠം പഠിപ്പിയ്ക്കും”

പക്ഷെ മനുഷ്യരുണ്ടോ കേൾക്കുന്നു ? അവർ അതു ചെവികൊള്ളാതെ കൂടുതൽ കൂടുതൽ മുറിച്ചെടുക്കുകയും സൂക്ഷിച്ചു വെയ്ക്കുകയും ചിലദുഷ്ടർക്കു കച്ചവട കണ്ണു പോലും വന്നു തുടങ്ങി.
ഒടുവിൽ ആകാശപ്പം മനുഷ്യർക്ക് എത്തിപിടിയ്ക്കാൻ ഒരിയ്ക്കലും പറ്റാത്ത മുകളിലേയ്ക്കു പൊങ്ങി പോയി. മനുഷ്യൻ പട്ടിണിയിൽ മരിയ്ക്കാൻ തുടങ്ങുകയും ചെയ്തു. അന്നുമുതലാണെത്ര മനുഷ്യർ ദൈവത്തെ പ്രാർത്ഥിയ്‌ക്കാൻ മുകളിലേയ്ക്ക് കൈയുയർത്തി തുടങ്ങിയത്.
നമുക്ക് സുലഭമായ എത്രയോ ഭക്ഷണങ്ങൾ ഒരു ദ്രോഹവും ക്രൂരതയും ഇല്ലാതെ ലഭ്യമുണ്ടെങ്കിലും. ആർത്തി തീരാത്ത മനുഷ്യർക്കുള്ള ഒരു പാഠമായിരുന്നു ആ കഥ.

ഭക്ഷണത്തെ കുറിച്ച് എനിയ്ക്ക് ഏറെ ഇഷ്ടവും ശരിയാണ് എന്ന് തോന്നുകയും ചെയ്ത ഒരു വിശ്വാസമുണ്ട് .
അത് വിശ്വാസമല്ല അതാണ്‌ ശരിയെന്നാണ് എനിയ്ക്കു ഇന്ന് തോന്നുന്നത് .
കൂടുതൽ പേരും എതിർക്കും എന്നറിയാം കാരണം നമ്മളെല്ലാവരും മാംസ ഇഷ്ടപ്പെടുന്നവരും അതിലാണ് ഏറ്റവും കൂടുതൽ ശരീരത്തിന് വേണ്ട പോഷകങ്ങൾ ഉണ്ടെന്നു വെറുതെ വിശ്വസിയ്ക്കുന്നവരും ആണല്ലോ?
അതുകൊണ്ടുതന്നെ ശാസ്ത്രത്തിന്റെ
കൂട്ട് പിടിച്ചു കുറെ മറുപടി കൾ ഉണ്ടാകുമെന്നറിയാം. എങ്കിലും.
എതിരഭിപ്രായം ഉണ്ടാകണം, ഉണ്ടാകണമലല്ലോ എങ്കിലല്ലേ പ്രകൃതിയുടെ സത്യം സത്യമായി ഭാവിയ്ക്കുകയുള്ളൂ.
അത് പറയാം .

മനുഷ്യനും പ്രകൃതിയ്ക്കും ഏറ്റവും ശ്രേഷ്ഠമായ ഭക്ഷണം എന്നത്‌.
മനുഷ്യർ ഭക്ഷിയ്ക്കേണ്ടത് പ്രകൃതിയ്ക്കു ഒരു ദ്രോഹവും മനുഷ്യനും ഒട്ടും ഉപദ്രവം ഇല്ലാതെ തന്നെ പ്രകൃതി തന്നെ കൊഴി ച്ചിട്ടു തരുന്ന fruits കളും , nuts കളും ആണെത്ര.
പഴുത്ത് വീഴുന്നതും. ഉണങ്ങി വീഴുന്നതും.
ശരീരത്തിന് ഏറ്റവും ഉതകുന്നതും അഭികാമ്യ മായതും ഉത്തമമായ ഭക്ഷണം
അതാണെന്നാണ്
ഒരു pain ഉം , ഒരു harming ഉം, ഒരു sensation ഉം ഇല്ല എന്നുള്ള തുകൊണ്ട് തന്നെ അതാണ് ശ്രേഷ്ഠം.
അതുകിട്ടാതെ വരുന്നസമയത്തു മനുഷ്യന് നിലനിന്നു പോകാൻ നമുക്ക് സസ്യങ്ങളിൽ നിന്നും പഴങ്ങളും പച്ചകറികളും, ഇലകളും എല്ലാം പൊട്ടിച്ചു വേണ്ടത്‌ മാത്രം
കഴിയ്ക്കാം. അതിനു ഒരു sensation മാത്രമേ ഉള്ളൂ.
അതും കിട്ടാതെ വരുന്ന സന്ദർഭം നമുക്ക് ജീവൻ നിലനിർത്താൻ മത്സ്യങ്ങൾ പിടിച്ചു തിന്നാം
അതിനും sensations കുറവേയുള്ളു.
അതും കിട്ടാതെ വരുമ്പോൾ മാത്രം പച്ചക്കറികൾ തിന്നു ജീവിയ്ക്കുന്ന മൃഗങ്ങളെയും പക്ഷികളെയും കൊന്നു തിന്നാം.

അതും കിട്ടാതെ വരുന്ന സന്ദര്ഭങ്ങളിൽ ജീവൻ നിലനിർത്താൻ മാംസം തിന്നു ജീവിയ്ക്കുന്ന ചെറിയ ജീവികളെ കൊന്നുതിന്നാം.

അത് കിട്ടാതെ വന്നാൽ വലിയ വന്യ ജീവികളെ കൊന്നു തിന്നാം. ഇങ്ങനെ പോകുന്നു..
അതിനു ശേഷം ഭക്ഷിയ്ക്കണൊ ജീവിയ്ക്കണൊ എന്ന ചോദ്യത്തിന് രണ്ട്
ഉത്തരം ഉണ്ടാകാൻ സാധ്യമല്ലല്ലോ? .
ഇതാണ് ആ ഭക്ഷണചക്രം.
എതിരഭിപ്രായങ്ങൾ ഉണ്ടാകും എന്നുള്ളതു സത്യമാണ്.
അതെന്നും അങ്ങനെയാണ് സ്വാഗതം ചെയ്യുന്നു
നമുക്കിഷ്ടമുള്ളതു നാം കഴിയ്ക്കണം എന്നത് തന്നെയാണ് സത്യം. എങ്കിലും അതിൽ ഒരു ജീവിയുടെ രക്‌തവും ജീവനും, വേദനയും
കാണുന്നത് നമ്മളെ സംബന്ധിച്ച് സന്തോഷം നല്കുന്നുവെങ്കിൽ തുടരാം.
അതു ഓരോ മനുഷ്യരുടെയും സ്വഭാവപരമായ ഇഷ്ടാനിഷ്ടങ്ങളാണ്.
നമ്മുടെ നാക്കിലെ രസമുകുളങ്ങളുടെ ലഹരിയ്ക്കു വേണ്ടി തലോച്ചോറിന്റെ ഇത്തരം logic ഒട്ടും ഭൂഷണ
മാകാറില്ല.
എങ്കിലും നമുക്ക് ഒന്നു ചിന്തിയ്ക്കാം. പ്രകൃതിയുടെ ഇത്തരം കടന്നു കയറ്റത്തിൽ നിന്നും നാം മനുഷ്യർ കുറച്ചെങ്കിലും
നിയന്ത്രിയ്ക്കുന്നത്‌ നല്ലതല്ലേ?
നമ്മളെ പോലെ ഈ ഭൂമിയിൽ ജീവിയ്ക്കാൻ
അവകാശമുള്ള ഓരോന്നിനെയും പിടിച്ചു കൂട്ടിലിട്ട് വളർത്തുകയും
സ്വീകരണ മുറിയിൽ ചില്ലു തടവറയിൽ അടച്ചിടുന്ന വർണ്ണ മത്സ്യങ്ങളും . കൂട്ടിൽ അടച്ചിടുന്ന സ്വർണ്ണചിറകുള്ള പക്ഷികളും. നമ്മുടെ മുന്നിൽ ഒരു ചോദ്യം ഇപ്പോൾ മുന്നോട്ടു വെയ്ക്കുന്നില്ലേ?
പക്ഷികൾ പലതരത്തിലുള്ള രോഗം പരത്തുന്ന അണുക്കളായും. മൃഗങ്ങൾ മാരകമായ രോഗം പരത്തുന്ന വൈറസു കളും ബാക്റ്റീരിയകളായും നമ്മെ വേട്ടയാടുന്നോ?
നാം സ്വാദിനു വേണ്ടി കൊന്നു തള്ളിയ മൃഗങ്ങളുടെ ജീവനുമുന്നിൽ . നമുക്ക് വിലയുള്ള നമ്മുടെ ജീവൻ തന്നെ ചോദ്യ ചിഹ്നമാകുന്നുവോ?
ജീവനില്ലാത്ത കണ്ണു കൊണ്ട് പോലും കാണാത്ത ഒരു നിസ്സാര കണത്തിനു മുന്നിൽ അഹങ്കാരികളായ നാം നമ്മുടെ ജീവൻ നിലനിർത്താൻ വേണ്ടി ഭീതിയോടെ അപേക്ഷയോടെ കേഴുകയല്ലേ?
ഇവിടെ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ നമുക്കുള്ള കൂടുകൾ നാം തന്നെ സൃഷ്ടിച്ചതല്ലേ? നാം നമ്മളെ സ്വയം കൂടുകളിൽ അടച്ചിട്ടതല്ലേ?
ഷാജി എൻ പുഷ്‌പാംഗദൻ

Leave a Reply

Your email address will not be published.

error: Content is protected !!