സമാന്തര സർവ്വീസ് നടത്തുന്ന ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണം- ഹൈക്കോടതി

KSRTC യുടെ വരുമാനം കവരുന്ന സമാന്തര / പാരലൽ സർവ്വിസ് നടത്തുന്ന വാഹനങ്ങളുടെ പെർമ്മിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. ട്രാൻ. കമ്മീഷണർ, തിരുവനന്തപുരം റൂറൽ പോലീസ് സുപ്രണ്ട് എന്നിവർക്കാണ് ഹൈക്കോടതി ജഡ്ജി സുനിൽ തോമസ് നിർദ്ദേശം നൽകിയത്. വെഞ്ഞാറുമുട്-കല്ലറ- വെള്ളു മണ്ണടി -മോലാറ്റുമുഴി പ്രദേശങ്ങളിൽ നിയമവിരുദ്ധ പാരലൽ സർവിസുകളുടെ കടന്നു കയറ്റം മൂലം KSRTC യുടെ വരുമാനം കുറഞ്ഞെന്ന കാരണം പറഞ്ഞ് KSRTC കാര്യക്ഷമായി സർവ്വിസ് നടത്തുന്നില്ലയെന്നും അത് മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വളരെയധികം കഷ്ടപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി ആ പ്രദേശത്തെ നാട്ടുകാർ “യാത്രക്കാരുടെ ശ്രദ്ധക്ക് ” എന്ന ഗ്രൂപ്പുണ്ടാക്കി സംഘടിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. സമാന്തര സർവ്വിസുകൾക്കെതിരെ നിരവധി തവണ പോലിസിനും മോട്ടോർ വകുപ്പിനും പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലയെന്നും അവർ പരാതിയിൽ പറയുന്നു. KSRTC യും മോട്ടോർവാഹന വകുപ്പും പോലീസും ചേർന്നുള്ള സംയുക്ത പരിശോധന സ്ക്വാഡിനെ പിരിച്ച് വിട്ടെന്നും വെഞ്ഞാറുമുട് KSRTC ഡിപ്പോ മേധാവി നൽകിയ പരാതികളെ മുഖവിലക്കെടുക്കാൻ അധികാരികൾ തയ്യാറായില്ലയെന്നും രാഷ്ടിയ പിൻബലത്തിലാണ് ഇതൊക്കെ നടക്കുതെന്നും അവർ പറയുന്നു.സർക്കാറിന്റെ നികുതി പണമുപയോഗിച്ച് പ്രവർത്തിക്കുന്ന KSRTC യുടെ നഷ്ടം സർക്കാറിന്റെ നഷ്ടമാണെന്നും അവർ കോടതിയിൽ വാദിച്ചു. സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും കോടതി അത് അംഗികരിച്ചില്ല. വിഷയം വളരെ ഗൗരവത്തോടെ കാണണമെന്ന് പറഞ്ഞ കോടതി KSRTC യെയും കക്ഷി ചേർത്തു. KSRTC സ്റ്റാന്റിംഗ്
കൗൺസിൽ യാത്രക്കാരുടെ പരാതി പുർണ്ണമായും ശരിയാണെന്നും സ്ക്വാഡ് പിരിച്ച് വിട്ട രേഖകളും സമാന്തര വാഹനങ്ങളുടെ ലിസ്റ്റും KSRTC കൊടുത്ത പരാതികളുടെ പകർപ്പും കോടതിയിൽ ഹാജരാക്കി. രേഖകൾ പരിശോധിച്ച ബഹു. ഹൈക്കോടതി സമാന്തര സർവീസുകൾ നിയമ വിരുദ്ധമാണെന്നും അത്തരക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഉത്തരവിട്ടു. സമാന്തര സർവ്വീസുകൾ ഓടിയാൽ അതിന്റെ പുർണ്ണ ഉത്തരവാദിത്വം ട്രാൻ: കമ്മീഷണർ, റൂറൽ സുപ്രണ്ട് ഓഫ് പോലിസ് എന്നിവർക്കാണെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് കോടതി വിധി എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് സർക്കാർ . യാത്രക്കാർക്ക് വേണ്ടി അഡ്വ. P.അനൂപും KSRTC ക്ക് വേണ്ടി PC ചാക്കോയും ഹാജരായി.

 

 

Leave a Reply

Your email address will not be published.

error: Content is protected !!