അയ്യപ്പൻ എന്ന ചരിത്രപുരുഷനെ തിരയുന്ന നോവൽ. കണ്ടന്റെയും കറുത്തമ്മയുടെയും മകനായി ജനിച്ച്, പന്തളത്തെ പടത്തലവനായി മാറി, ‘പെരുമ്പാറ്റ’യെന്ന ചോളപ്പടയിൽ നിന്നും നാടിനെ മോചിപ്പിക്കാൻ ശ്രമിച്ച ധീരനായകന്റെ കഥ. ഒപ്പം വാവരുടെ, പൂങ്കുടിയുടെ, രാമൻ കടുത്തയുടെ, കൊച്ചുകടുത്തയുടെ കഥ. കുതിരയും ആനയും പുലിയും പരുന്തും കാടും നാടും ഒന്നിക്കുന്ന കഥ.
അനീഷ് തകടിയിലിന്റെ പുതിയ നോവൽ അയ്യപ്പൻ.
രചന : അനീഷ് തകടിയിൽ
പ്രസാധകർ : ബുദ്ധാ ക്രിയേഷൻസ്