സീൻ 4
ബെഡ്‌റൂം. മങ്ങിയവെളിച്ചം മാത്രം. വീതിയുള്ള ബെഡിന്റെ ഒരരികിൽ കൈമടക്കി നെറ്റിയിൽവച്ചു മലർന്നു കിടക്കുന്ന ഹരിശങ്കർ. അടുത്ത് ഉറങ്ങിക്കിടക്കുന്ന അമ്മു. ഒരു ജഗ്ഗിൽവെള്ളവുമായി റൂമിലേയ്ക്ക് കടക്കുന്ന നിത്യയോട് വാതിലിനു വെളിയിൽനിന്ന് എന്തോ ചോദിക്കുന്ന സ്ത്രീശബ്ദം. ഒരു നിമിഷം വാതിലിൽപിടിച്ചു നിന്ന് അതിനു മറുപടിപറയുന്നു.
നിത്യ: ആ.. അമ്മേ, ചെയ്തിട്ടുണ്ട്.
വാതിലടച്ചു ബെഡിനരികിലെ ടേബിളിൽ ജഗ്ഗുവച്ചു തിരിയുന്ന നിത്യയോട് ഹരിശങ്കർ,
ഹരി: ഇവിടെയാരും ഇതുവരെ ഉറങ്ങിയിട്ടില്ലേ? പതിവില്ലാത്തതാണല്ലോ അത്. എന്താണ്, നമ്മുടെ പാർപ്പിടപ്രശ്‍നം തന്നേ വിഷയം?
നിത്യ: മനുവേട്ടന്റെ തിരിച്ചുവരവുതന്നെയൊരു പ്രശ്നമാണ്, അതിനെടേൽ നമ്മുടെ ഇഷ്യൂവും വരുന്നുണ്ട്. സാരമാക്കണ്ട.
ആശ്വസിപ്പിക്കാനുള്ള അവളുടെ ശ്രമത്തിൽ സ്നേഹത്തോടെ പുഞ്ചിരിക്കുന്ന ഹരിശങ്കർ.
ഹരി: ഞാൻ ഉഴപ്പുമെന്നോർത്ത് നിനക്ക് ടെൻഷനുണ്ടല്ലേ . ഞാൻ വേണ്ടത് ചെയ്‌തോളാം. അവരെത്തുമ്പോതന്നെ നമുക്കൊഴിഞ്ഞുകൊടുക്കാൻ പാകത്തിന് വീടങ്ങു കമ്പ്ലീറ്റ് ചെയ്യാം. തല്ക്കാലം ആലോചിച്ചുപിടിച്ചിരിക്കാതെ വന്നു കിടക്ക്.
ബെഡിലിരുന്നു തലമുടിവാരിക്കെട്ടിക്കൊണ്ടു നിത്യ,
നിത്യ: ഹരിയേട്ടാ, ഇന്നിപ്പോ ഉറങ്ങിക്കോ. നാളെ നേരത്തെ ഉണരേണ്ടിവരും. വീടുമാറ്റത്തിന്റെ അല്ല, അതിനേക്കാൾ സീരിയസ് ഒരു പ്രശ്‍നം അതിരാവിലെ വീട്ടുമുറ്റത്തെത്തുമെന്നതിന്റെ സൂചനകളുണ്ട്. ഇന്നുമാ സ്ക്രിപ്റ്റിന്റെ ആൾക്കാർ വിളിച്ചിരുന്നു. നിങ്ങളുടെ മൊബൈൽ ചാർജിലിട്ടിട്ടു എടുക്കാൻ മറന്നു ഓഫീസിൽപോയെന്നാ ഞാനവരോട് പറഞ്ഞേക്കണേ. കള്ളം പറഞ്ഞു മടുത്തു. നാളെ ഞായറാഴ്ചയായത് നിങ്ങടെ കഷ്ടകാലം.
നിത്യയുടെ ചിരിയുടെ പ്രതിഫലനം ഹരിശങ്കറിലും കാണാം. അണയുന്ന ബെഡ്‌റൂം ലാംബ്.
ബിന്ദു ഹരികൃഷ്ണൻ
Rights reserved@BUDDHA CREATIONS.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://www.binance.com/en-IN/join?ref=UM6SMJM3
Your article helped me a lot, is there any more related content? Thanks! https://www.binance.info/sl/register?ref=OMM3XK51