അണയുന്നുവോ ദീപ്ത ദീപകണം നീ
അലിവുള്ള സ്നേഹത്തിൻ മാതാവ് നീ
അന്നു മിന്നുമെന്നുമെന്നുടെ ഉള്ളിലെ
അണയാത്ത അക്ഷര ജ്വാല നീയേ
നാമം സുഗതകുമാരി സുകൃതമേ
നമ്മുടെ നാട്ടിന്റെ അഭിമാനമേ
നന്മയ്ക്കു വേണ്ടി പടനായിക നീ
നാട്ടിന്റെ പുത്രി നീ ധന്യമാതേ
തൂലിക തുമ്പിലുതിർന്നൊരാ വാക്കുകൾ
തൂവെള്ള ചാർത്തിയ തുമ്പപ്പൂക്കൾ
തുലാസിലും നീതിയ്ക്ക് വാദിച്ച നന്മ നീ
തുന്നിപ്പിടിപ്പിച്ചു നല്ലോർമ്മകൾ
മായില്ല മറയില്ല മണ്ണിൽ അലിയില്ല
മമ മാനസ്സത്തിലെ ഓർമകളും
മാറ്റൊലി കൊണ്ടിടും നേർ വഴി ആയിടും
മുൻ വെളിച്ചം നിന്റെ പൊൻ ശീലുകൾ.
ഹരികുമാർ കെ.പി.
Your article helped me a lot, is there any more related content? Thanks!