ഒരിടത്തൊരിടത്ത് അവൻ പിറന്നു
ഉണർവ്വും ഉയിരുമേകാൻ കൊതിച്ചു.
ദർശനങ്ങളിൽ പരതി
തത്വസംഹിതകൾ തിരുത്തി
ധ്യാനഗുഹകളിൽ ബോധം തിരഞ്ഞു
വെയിലു കൊണ്ടു തണലേകി
വിയർപ്പിനെ വാഴ്ത്തി
ഉയിർപ്പിനായി തപിച്ചു
വിത്തും മരവും കാര്യകാരണവുമായി
പ്രതിഷ്ഠകൾ പ്രതിഷേധങ്ങളായി
അവൻ ബോധവും ബോധിയും
ജ്ഞാന ബുദ്ധനുമായി
വേദവേദാന്തങ്ങളുടെ പൊരുളായി
വിപ്ലവങ്ങളുടെ കനലായി
വാക്കുകൾ ചോദ്യങ്ങളായി
എഴുത്തുകൾ മുക്തകങ്ങളായി
ആഴങ്ങളിലെ ഉരുളൻ കല്ലിൽ ബ്രഹ്മം വിരിഞ്ഞു
അവനുയർത്തിയ ശിലകൾ ശിവമായി
അവന്റെ പ്രതിബിംബങ്ങൾ
ആത്മബോധപാഠങ്ങളായി
അവൻ സ്വയം കണ്ണാടിയായി
കാലത്തിലേക്ക് തുറന്നുവച്ച കണ്ണായി
അനീഷ് തകടിയിൽ
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.