അങ്ങേയറ്റം കരഞ്ഞു, ജീവിതം മടുത്ത് Acute stress Reaction ഉള്ള Break up കഴിഞ്ഞ ഒരു സ്ത്രീയെ കാണേണ്ടതായി വന്നു. Emotional Trauma യോ Relationship Trauma കൊണ്ടോ ജീവിതം അസഹ്യമായ പലരെയും കണ്ടിട്ടുണ്ട് എങ്കിലും ഇത് വല്ലാത്ത അവസ്ഥയായിയിരുന്നു. Situational Depression, ഒരു love failure ആണ് reason .
Attachment “എന്നാൽ “Detachment “എന്നതിന്റെ എതിർപദമല്ല, പകരം അതിന്റെ തന്നെ ഭാഗമാണ്.
Attachment എപ്പോഴും ജീവിതത്തിൽ നല്ലതായിട്ടാണ് നാം കരുതുന്നതെങ്കിൽ Emotional Attachment എപ്പോഴും അത്ര നല്ലതായി കാണാറില്ല .
Emotional Attachment ആണോ, Emotional Detachment ആണോ ഒരാളെ സബന്ധിച്ച് Easy ആകുന്നത്?
സാധാരണ മനുഷ്യന് ഏറ്റവും എളുപ്പത്തിൽ സാധ്യമാകുന്ന ഒന്നാണ് Emotional Attachment.
അതുപോലെ തന്നെ, അവർക്കു ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നായി Emotional Detachment ആകാനാണ് സാധ്യതയെന്ന് പലരുമായുള്ള ഇടപെടലുകളിൽ നമ്മൾ തിരിച്ചറിയാറില്ലേ?
മനുഷ്യന്റെ ultimate ചോദനയായ സ്വാതന്ത്ര്യത്തെ തെറ്റായ ദിശയിൽ നയിക്കുന്ന ശക്തിയാണ് പലപ്പോഴും Emotional Attachment.
അത് നമ്മളിൽ അന്ധത നിറച്ച് നമ്മുടെ നീതിബോധത്തെയും നിലപാടുകളെയും മിക്കപ്പോഴും സ്വാധീനിക്കാറുണ്ട്.
ഈ Emotional Attachment-ന് നമ്മളിൽ violence ഉം Severe Depression വരെ സൃഷ്ടിക്കാനുള്ള ശേഷിയുണ്ടെന്ന്
വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഏതൊരു criminal activities നെയും drive ചെയ്യുന്നത് ഇത് തന്നെയാണ്. ശാരീരികമായ ആക്രമണത്തിനും മാനസികമായുള്ള ആക്രമണത്തിന് പിന്നിലും മറ്റൊന്നല്ല, ഈ Emotional Attachment-ന്റെ തന്നെ സ്വാധീനം കാണാം.
ഇത്തരത്തിലുള്ള Emotional Attachment ആണ് നമ്മുടെ Stress ന്റെയും Depression ന്റെയും Anxiety യുടെയും ഒക്കെ മൂലകാരണം. പ്രണയവും പിന്നീടുണ്ടായേയ്ക്കാവുന്ന വിരഹവും , ഇതിൽ നിന്നാണ് ,
ഒന്നിലും മനസ്സ് കേന്ദ്രീകരിയ്ക്കാൻ കഴിയാത്ത വല്ലാത്ത അവസ്ഥ! ഇടയ്ക്കു blackout ആയി പോകുന്നുവെന്നും Panic attack പോലും ഈ stress കൊണ്ട് വരുമെന്ന് തോന്നിപോകുന്നുവെന്നും പലരിൽ നിന്നും അറിയാറുണ്ട് .
Major depressive disorder ആയി ജീവിതം നിരാശയായി മാറിപ്പോകുന്നവരുടെ അവസ്ഥകളും കാണാറുണ്ട് .
നാം ഏതൊരു ബന്ധവും തുടങ്ങുന്നതിനു മുൻപേ അതെന്നും ഇതുപോലെ നിലനിൽക്കണമെന്നില്ല എന്ന് മനസ്സിൽ കാണാതിരിയ്ക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.
പ്രണയത്തോടെ പ്രിയപെട്ടവരെ മാറോടണയ്ക്കുന്നതിനു മുൻപ് വിരഹത്തിന്റെ ,വേർപാടിന്റെ അകൽച്ചയുടെ വ്യഥയും നാം മനസ്സിൽ അതോടൊപ്പം സൂക്ഷിച്ചാൽ എല്ലാം നേരിടാനുള്ള കഴിവ് നമുക്കു നേടാൻ കഴിയുകയില്ലേ?
ഒരു വ്യക്തിയിൽ തുടങ്ങി,Relationship-ലും, സൗഹൃദങ്ങളിലും, കൂട്ടായ്മകളിലും, മതങ്ങളിലും, കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും എല്ലായിടത്തും എല്ലാ മനുഷ്യരിലും ഈ Emotional Attachment ശക്തമായി പ്രവർത്തിക്കുന്നു.
ഒരു പക്ഷത്തിന്റെ ഭാഗമാകുമ്പോൾ മറ്റൊരു പക്ഷത്തിന്റെ ഭാഗമല്ലാതാകുന്നു. അങ്ങനെയാണ് വിഭാഗീയത ഉദ്ഭവിക്കുന്നത്.
മനുഷ്യ മനസ്സിന്റെ തനതായ functioning ഇങ്ങനെയാണ് രൂപപ്പെട്ടിരിക്കുന്നതെന്നു തോന്നുന്നു. എല്ലാ രീതിയിലും ഈ Emotional Attachment നമ്മെ അറിയാതെ തന്നെ boycott അല്ലെങ്കിൽ bypass ചെയ്തു കൊണ്ടിരിയ്ക്കും. അങ്ങനെ “ഞാൻ” “നമ്മൾ” ആകുന്നു, നമ്മുടെ ചിന്തകളും അഭിപ്രായങ്ങളും ഇത് ഒന്നാക്കിമാറ്റുന്നു. അവനും അല്ലെങ്കിൽ അവരും എന്നൊരു പക്ഷം ഉടലെടുക്കുന്നു, അവരുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റൊന്നാകുന്നു, വേറൊരു വിഭാഗമുണ്ടാകുന്നു. നമ്മുടെ പക്ഷം രൂപപ്പെടുന്നു, നമ്മുടെ സംഘടന ഉടലെടുക്കുന്നു,
“സഘടന”യിൽ പോലും “സംഘടനം” ഉണ്ടല്ലോ. നമ്മുടെ മതം ഉണ്ടാകുന്നു,(ഞങ്ങൾ അന്യരെയും ഒരേ പോലെ സ്നേഹിയ്ക്കാൻ പഠിപ്പിയ്ക്കുന്നു എന്നു നൂറുവട്ടം പറഞ്ഞാലും അവിടെ “അന്യർ” എന്നത് അന്യരാണ് എന്ന് അടിവരയിടുന്നു.)
നമ്മുടെ രാഷ്ട്രീയ പക്ഷവും അതുപോലെ ഉറപ്പിക്കുന്നു. അങ്ങനെ അതേ അഭിപ്രായത്തിൽ നിൽക്കുന്നവരുടെ ഒരു ഭാഗമായി—അറിയാതെ— നാം നമ്മളായി മാത്രം മാറിപ്പോകുന്നു. നമ്മുടെ സ്വാതന്ത്ര്യബോധം ഇല്ലാതാകുന്നു. അന്ധരാകുന്നു .
നമ്മൾ ചെയ്യുന്ന നേരും ശരിയും മറുപക്ഷം ചെയ്യാൻ തുടങ്ങിയാൽ, നമ്മൾ ചെയ്ത അതേ നേരും ശരികളും അവർ ചെയ്യുമ്പോൾ അതൊരു കുറ്റമായും തെറ്റായും നമ്മൾ ആരോപിയ്ക്കുന്നു. ഇങ്ങനെ നാം അറിയാതെ തന്നെ Mass Psychology യുടെ വലിയ തിരയിൽ വീഴുന്നു, ആ തിരയോടൊപ്പം കൂട്ടത്തോടെ ഒഴുകുന്നതും,
നമ്മളുടെ Conscious Mind അറിയാതെ അത് Subconscious Mind ഏറ്റെടുക്കുന്നു..
ഇങ്ങനെയാണ് ഈ Collective Behavior അല്ലെങ്കിൽ Mob Psychology work ചെയ്യുന്നത്.
നമ്മുടെ സ്വാതന്ത്ര്യബോധവും നീതിയും അനീതിയും ശരികളും തെറ്റുകളും
നമ്മുടേതും അവരുടേതും നമുക്കും മറ്റുള്ളവർക്കും വ്യത്യസ്തമാവുന്നതു അങ്ങനെയാണ്.
ഞാൻ അവളോട് പറഞ്ഞു
”നീ വിലകൂടിയ ഏറ്റവും പുതിയ ഈ iPhone വാങ്ങിയപ്പോൾ , അത് താഴെ വീണു പൊട്ടാതിരിയ്ക്കാൻ screen guard ഒട്ടിച്ചിട്ടുണ്ടല്ലോ? വില കൂടിയ എന്ത് സാധനങ്ങൾ വാങ്ങുമ്പോഴും അത് നഷ്ടപ്പെടുകയോ പ്രവർത്തന രഹിതമാകുകയോ ചെയ്യുന്നത് ആദ്യം ചിന്തിയ്ക്കുന്നു കൊണ്ടാണല്ലോ Insurance or Guarantee നാം എഴുതി വാങ്ങുന്നത്. ഈ ഉപയോഗിയ്ക്കുന്ന iPhone ഒരുപക്ഷെ നിനക്ക് നഷ്ടമായേയ്ക്കാം അതുകൊണ്ടാണ് നീ ചോദിച്ചു വാങ്ങിയത്.
ബന്ധങ്ങളും പ്രണയവും അങ്ങനെത്തന്നെയാണ്.അങ്ങനെയാകാറാണ് പതിവ്.”
അവൾ Coffee കുടിയ്ക്കുന്നതിനിടയിൽ പതുക്കെ ഊതി കുടിയ്ക്കുമ്പോൾ ഞാൻ ഓർമപ്പെടുത്തി,
“നമ്മള് കുടിക്കുന്ന ഈ coffee എന്തിനാണ് ഈ ചൂടിനെ സൂക്ഷിച്ച് ശ്രദ്ധയോടെ കുടിയ്ക്കുന്നത്?
ഈ coffee യ്ക്ക് ചൂട് കൂടിയാൽ നമ്മുടെ നാക്കും വായും പൊള്ളിപ്പോകും. അസഹ്യമാകുക മാത്രമല്ല രസമുകുളങ്ങള് നഷ്ടപെട്ട നമ്മൾ എങ്ങനെ യാണ് ഈ Coffee യുടെ സ്വാദ് തിരിച്ചറിയുക? ഇനി പകരം ഈ coffee നന്നായി തണുത്താലോ അതും സുഖകരമല്ലാതാകും. coffee യ്ക്ക് മാത്രമല്ല ഈ Balance , പ്രപഞ്ചത്തിനും പ്രകൃതിയ്ക്കും ശരീരത്തിനും മനസ്സിനും ചിന്തകൾക്കും സ്വഭാവത്തിനും Emotions ഉം
cognitive functions നും ഈ ബാലൻസ് ആവശ്യമാണെന്നോർക്കുക.”
“Emotionally Attached ആവുന്ന ഏതൊരു സംഭവവും നമ്മുടെ മനസ്സിന്റെ നിയന്ത്രത്തെ critical faculty യെ bypass ചെയ്യാറില്ലേ ? ഇവിടെ Stoicism വ്യത്യസ്തമായൊരു വഴി തുറന്നിടാറുണ്ട്. അവിടെ
stand alone, walk alone, go alone, think alone, Live alone, even if you are surrounded by many!
നിന്റെ സ്വാതന്ത്ര്യം, നിന്റെ privacy, നിന്റെ ചിന്തകൾ, നിന്റെ മാത്രം പ്രത്യയശാസ്ത്രം അതാരും അറിയണമെന്നോ അംഗീകരിയ്ക്കണമെന്നോ നിർബന്ധമില്ലാതെ നിനക്ക് ഏത് ആൾക്കൂട്ടത്തിലും
നീ ഒറ്റയ്ക്കാണ് എന്ന് തിരിച്ചറിഞ്ഞു ആഘോഷിയ്ക്കാൻ കഴിയണം.
നീ ഒറ്റയ്ക്കിരിയ്ക്കുമ്പോൾ തന്നെ വലിയൊരു ആൾക്കൂട്ടത്തിന്റെ ചിന്തകളും ചിരിയും നിന്നിൽ, നിന്റെ ഉള്ളിൽ സ്വയം സൃഷ്ടിച്ചെടുക്കാൻ നിനക്ക് കഴിയും.
അങ്ങനെ കഴിയുമെങ്കിൽ നിന്നിൽ വിഷാദം ഒരിയ്ക്കലും ഇത്രമേൽ പടികടന്നു വരില്ല.”
“നീ ഒറ്റയ്ക്കാണ് ഈ ലോകത്തേക്ക് വരുന്നത്, ഒറ്റയ്ക്കാണ് തിരിച്ചു പോകുന്നതും.
നിന്റെ യാത്രയിൽ കണ്ടുമുട്ടുന്നവർക്ക് സ്നേഹവും, കരുണയും, സൗഹൃദവും അകമഴിഞ്ഞ് നൽകുക.
പക്ഷെ വൈകാരികമായ attachment ഒഴിവാക്കാൻ ശ്രമിയ്ക്കുക .ഒരിയ്ക്കൽ നിങ്ങൾ യാത്ര പിരിയേണ്ടവരാണെന്നോർക്കുക.അല്ലാത്തപക്ഷം യാത്രപിരിയൽ അത്ര എളുപ്പമാകില്ല.”
Stoicism നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്:
ഇന്ന് രാത്രി നാം ഏറ്റവും പ്രിയപ്പെട്ടവനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നുണ്ടെങ്കിൽ, നാളെ രാവിലെയോടെ
അവൻ ഒരു പക്ഷെ ജഡമായിമാറിയാലും, ആ യാഥാർത്ഥ്യം അനുഭവിക്കാനും താങ്ങാനും
നമ്മൾ പഠിക്കേണ്ടതില്ലേ?പരിശ്രമിയ്ക്കേണ്ടതില്ലേ ?
“മറക്കാൻ ഏറെ കഴിവുള്ളവരാണ് മനുഷ്യരെന്നു നാം ഇന്ന് എപ്പോഴും പറയുമ്പോഴും,
ആ മറക്കലിന് നാം കൊടുക്കുന്ന വിലയേറെയാണ്. മനസ്സിന് നൽകുന്ന വേദന
എത്ര കഠിനമാണെന്ന് പലരും പറഞ്ഞിട്ടുണ്ടല്ലോ, നാം പലപ്പോഴും അറിഞ്ഞിട്ടുണ്ടല്ലോ .
ഈ യാത്രയിൽ നമ്മുടെ വിടവാങ്ങൽ ആർക്കും വേദന നൽകാതിരിക്കാനും ആരുടേയും ഒരു കണ്ണീർ കണം പോലും പൊഴിയ്ക്കാതെ ഒരാൾക്ക് യാത്രപറയാൻ കഴിയുമെങ്കിൽ
ഈ Emotional Detachment വലിയ ഗുണകരമായി മാറില്ലേ?
“ഒരു യാത്രയുടെ തുടക്കത്തിൽ, നമ്മൾ കണ്ടുമുട്ടുമ്പോൾ തന്നെ ആ യാത്രയുടെ അവസാനത്തിലെ യാത്ര പിരിയലിന്റെ നിമിഷം നമ്മുടെ മനസ്സിൽ മൗനമായി സൂക്ഷിച്ചുവെച്ചാൽ അത് കൂടുതൽ എളുപ്പമായ ഒന്നാകും. അവിടെ ഒരു സത്യം നിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചാൽ നിനക്കു വ്യക്തമായി വായിയ്ക്കാൻ കഴിയും,
“Emotional Detachment is far better than Emotional Attachment ”

ഷാജി എൻ പുഷ്‌പാംഗദൻ