ഓർമ്മ

അറിയാതെ എവിടെയോ മാഞ്ഞു പോയൊരാ പുസ്തകത്താളിലെ വാക്കുകൾ തുറന്ന അദ്ധ്യായങ്ങൾ അടഞ്ഞ വാതായനങ്ങൾ ഓർമ്മകൾ സൂക്ഷിച്ച ഇതളുകൾ മാഞ്ഞുപോകാൻ ആഗ്രഹിച്ച ദിനങ്ങൾ കാറ്റിനോട് പറഞ്ഞ കഥകളും മഴവില്ലു തന്ന ഉത്തരങ്ങളും നിദ്ര തൻ ചിറകിൽ പോയൊരു പാതയിൽ കണ്ട നിശാചിത്രങ്ങൾ കേട്ട്…

ഇത്രയൊക്കെയാണ് പ്രിയമാനസാ….

ഇത്രയൊക്കെയാണ് പ്രിയമാനസാ…. ആകാശത്ത് പറക്കുമ്പോൾ അലാറത്തിൽ കൈയുടക്കി കിടക്കയിൽ വീണത് പോയ രാത്രിയിൽ കൊളുത്തിയ വാക്കുകൊണ്ട് അടുപ്പ് കത്തിച്ചത് സിങ്കിൽ കഴുകാനിട്ട ഓർമ്മകൾ ഒരു നെടുവീർപ്പുകൊണ്ട് വെടിപ്പാക്കിയത് ടിന്നിലിരുന്ന് കാറിയ ഒരു തുണ്ട് പുഞ്ചിരി കഴുകിക്കമിഴ്ത്തിയത് ആർക്കും വേണ്ടാത്ത കരച്ചിലുകൾ എച്ചിൽക്കുഴിയിൽ…

മ‍ഴപെയ്തിറങ്ങുന്നു..

ഇന്ന് നിന്‍റെ കൈവെള്ളയില്‍ ഞാൻ മയങ്ങും.. കൈവെള്ളയിലെ ആരും കാണാത്ത കറുത്ത മറുകില്‍ ഹൃദയം ചേർത്ത്… പുഞ്ചിരിക്ക് മുകളില്‍ തലചായ്ച്ച്, കണ്ണിലൊള‍ിപ്പിച്ച കവിതയില്‍ അലിഞ്ഞ്, ചുണ്ടിലെ പവി‍ഴമല്ലി പൂക്കളില്‍ നിന്ന് തേൻ നുകർന്ന്, നിന്‍റെ വിരല്‍തൊടുമ്പോള്‍ എന്‍റെ മേഘങ്ങള്‍ മ‍ഴ ചുരത്തും…

സത്താർ, പറയാൻ ബാക്കിവച്ചത്…..

കാലം കാത്തുവയ്ക്കുന്ന ചില മനുഷ്യരുണ്ട്. ഏതു വന്മരങ്ങൾ അടക്കിവാണാലും, ഏതു പ്രതിസന്ധികൾ തകർക്കാൻ ശ്രമിച്ചാലും അവർ തലയുയർത്തി നിൽക്കും. അവരുടെ സാന്നിധ്യം ആ കാലത്തിന്റെ അടയാളപ്പെടുത്തലാകും. പ്രേംനസീറും ജയനും സുകുമാരനും സോമനും നിറഞ്ഞാടിയിരുന്ന 1970കളിൽ വെള്ളിത്തിരയിലെ മായികലോകത്തേയ്ക്ക് പുതിയൊരു നടനെത്തി. സത്താർ.…

യാത്ര

എന്നത്തേയും പോലൊരു സാധാരണ ദിവസമായിരുന്നു അന്നും. പക്ഷെ എപ്പോഴൊക്കെയോ അന്തരീക്ഷത്തിലൊരു യാത്രയുടെ മണമടിച്ചു. വീട്ടിലെ ഒരേയൊരു വിശ്വാസി ഓഫീസ് പൂട്ടിവന്നപ്പോഴാണതിന്റെ ദിശ മനസ്സിലായത്. പിന്നെയും തീർഥാടനം. ഇത്തവണ വിഷയം കുറച്ചുകൂടെ ഡെലിക്കേറ്റാണ് . ഇനിയും കെട്ടാത്ത, പണ്ടേ കെട്ടുപ്രായം കഴിഞ്ഞ അനിയന്റെ…

ചുവന്നപൂവ്

കരളുനോവുന്നുണ്ടെന്‍ പ്രണയമേ, നിനക്കായി കാത്തിരിക്കുമോരോ നിമിഷവും. നിനവില്‍ നിറയുന്നുണ്ടെന്‍ പ്രണയമേ, നിന്നോടൊപ്പമുള്ളോരോ ദിനങ്ങളും. നീ നടന്നകന്നോരു വഴിത്താരയില്‍ അടര്‍ന്നു വിണോരു ചുവന്നപൂവുഞാന്‍ എഴുതാന്‍ കൊതിച്ചിട്ടും കഴിയാതെ പോയൊരു കവിതയാണു നീയെനിക്കിന്നും പ്രണയമേ, ഓര്‍മ്മകളിലെയാ പടിക്കെട്ടിന്നോരത്തായി- നിന്നു നീയന്നു ചോദിച്ച വാക്കുകള്‍ പറയുവാനായില്ല…

നല്ശ്രാദ്ധം

  പിതൃക്കൾക്ക് കർമ്മം ചെയ്യുക, അവരെ ഊട്ടുക ഇത്യാദി കാര്യങ്ങളിലൊന്നും നമുക്ക് വലിയ താല്പര്യമില്ലാത്തതാണ്. എന്നിരുന്നാൽത്തന്നെയും… വിശ്വാസക്കുറവ്, സമയമില്ലായ്മ, പണ്ടത്തെ കുടുംബങ്ങളിലെ ബന്ധുക്കൾക്കെല്ലാം ഒത്തുചേരാനുള്ള സന്ദർഭങ്ങളില്ലായ്മ, ഇവയൊക്കെയാണ് കാരണങ്ങൾ. എങ്കിൽത്തന്നെയും… എന്തോ ഇക്കൊല്ലം ചില കാരണവൻമാർ മനസ്സുവച്ചു. വീട്ടുകാർ നിർബന്ധിച്ചപ്പോൾ ഒരു…

ഒലിച്ചിറങ്ങിയ ചന്ദനം

വീടിന്റെ തൊട്ടടുത്താണ് ലീലാന്റിയുടെ വീട്. ലീലാന്റിയെന്നു പറഞ്ഞാൽ ഡോ .ലീലാമണി. ഭർത്താവ് ദിവാകരൻ മാമൻ പി.ഡബ്ള്യു.ഡി എഞ്ചിനീയർ. ഏകമകൻ എങ്ങാണ്ടോ പഠിക്കുന്നു. ഓ! ഇതൊക്കെ പറയുന്ന എനിക്ക് എന്തു  പണിയാണെന്നല്ലേ. ഇപ്പൊ പ്ലസ്‌ടു കഴിഞ്ഞതേയുള്ളൂ. റിസൾട്ട് വരാൻ ഇനിയും സമയമെടുക്കും. കൂട്ടുകാരൊക്കെ…

ഉറുമ്പുപുരാണം (തുടർച്ച)

അപ്രാവശ്യത്തെ വരവിലെന്തോ കൊച്ചമ്മച്ചി രണ്ടുദിവസത്തിൽ കൂടുതൽ നിന്നില്ല. മാറ്റിയുടുക്കാൻ ആകെയുള്ള വെള്ളമുണ്ടും റൗക്കയും പത്രക്കടലാസിൽ പൊതിഞ്ഞു കെട്ടുന്നത് നോക്കി വിഷമത്തോടെ ഞാനിരുന്നു. “എന്തിനാ ഇത്രയും നേരത്തെ പോണേ? എല്ലാ വട്ടവും ഒരാഴ്ച കഴിഞ്ഞല്ലേ പോകാറുള്ളൂ?” “അമ്മൂമ്മയ്ക്ക് പോയിട്ടൊരത്യാവശ്യമുണ്ട് മക്കളേ. കുഞ്ഞൻ തേങ്ങയിടാൻ…

കുമ്പളങ്ങി നൈറ്റ്സ്

കുമ്പളങ്ങി പോലെ അവിടെ ജീവിക്കുന്ന ഓരോ മനുഷ്യരും ഓരോ തുരുത്താണ് . അവിടെയവർ അർത്ഥത്തിനായി വിയർക്കുന്ന വാക്കുകളും, അർത്ഥം കവർന്നു നശിപ്പിച്ച വാക്കുകളും, അർത്ഥ കൊഴുപ്പുകൊണ്ടഴുകുന്ന വാക്കുകളും കൊണ്ട് തോന്നുന്ന പോലെ ജീവിതമുണ്ടാക്കി കളിക്കുന്നു . ആ ജീവിതം അവർക്ക്‌ ചുറ്റുമിങ്ങനെ…

error: Content is protected !!