“ഞാൻ കണ്ടതിൽവച്ചേറ്റവും പൊരുത്തമുള്ള ജോഡിയാരെന്നറിയുമോ? നിന്റെ അച്ഛനും അമ്മയും! അങ്ങ് പരലോകത്തിലും അവരൊരുമിച്ചു ഉല്ലസിക്കുവാ!” ഒരു ബന്ധുവിന്റെ വാക്കുകൾ. ഭൂമിയുടെ രണ്ടറ്റത്തു രണ്ടായി തന്നെ ജീവിച്ചു മരിച്ചുപോയവരെക്കുറിച്ചാണ്. അസംബന്ധം. കേട്ടിട്ട് ഒന്നും തോന്നിയില്ല, ഒരു ഉറുമ്പു കടിച്ച വേദനപോലും. പിന്നീടാലോചിച്ചപ്പോൾ ചോദിക്കണമെന്ന്…
Author: Admin
കലാമണ്ഡലം ഹൈദരാലി
‘അരങ്ങേറ്റങ്ങൾ പലതുകഴിഞ്ഞിട്ടും അരങ്ങിൽ കളിക്കു പാടാൻ അവസരം നിഷേധിക്കപ്പെടുന്ന കലാകാരൻ’, തന്നെ തേടിയെത്തുന്ന കുഞ്ഞാരാധകന് ഒറ്റവരിയിൽ കൈയ്യൊപ്പ് ചാർത്തിക്കൊടുക്കുന്നു, ‘തിരസ്കാരങ്ങളുടെ തിരനോട്ടം- ഹൈദരാലി’. അതു തന്നെയാണ് കലാമണ്ഡലം ഹൈദരാലി എന്ന സിനിമ പറഞ്ഞുവയ്ക്കുന്നതും. ജാതിമത ചിന്തയാൽ വേലികെട്ടിത്തിരിക്കുന്ന കോമരങ്ങൾക്കു നടുവിൽ നിസ്സഹായനായിപ്പോകുന്ന…
വെറുതെയാണീ മഴ
വെറുതെ , വെറുതെയാണീ മഴ കനലൂട്ടി ഹൃദയത്തെ ചുട്ടെരിയ്ക്കുമ്പോഴും പെയ്യുകയാണെന്ന് ബോദ്ധ്യപ്പെടുത്തി കൊണ്ടിരിക്കുന്നു ജനനത്തിനും മരണത്തിനുമിടയിലുള്ള കാലത്തെ വെറുതെ നാം വെറുതെ ജീവിതമെന്നു വിളിക്കുക മായുന്ന അക്ഷരങ്ങൾക്കും പൂർണ്ണ വിരാമത്തിനും ഇടയിലുള്ള അർത്ഥശൂന്യമായ മൗനത്തെ വെറുതെ നാം വെറുതെ സ്നേഹമെന്നു വിളിക്കുക…
‘കഥ’യിലെ സത്യാന്വേഷികള്‍…
ഇക്കഴിഞ്ഞ ദിവസം മോനെ പരീക്ഷയെഴുതാനയച്ചു, സ്വന്തമായിക്കിട്ടിയ നാലോളം മണിക്കൂറുകൾ ലൈബ്രറിയിൽ ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരുപാട് നാളായി ഒരുമിച്ചിത്രയും മണിക്കൂർ ലൈബ്രറിക്കായി കിട്ടിയിട്ട്. പ്രിയപ്പെട്ട മലയാളം വിഭാഗത്തിൽ ചുറ്റിയടിച്ചു നടന്നു; കൈയ്യിൽകിട്ടിയതൊക്കെ മറിച്ചു നോക്കി, കുറെയൊക്കെ അവിടെയിരുന്നു വായിച്ചു. പിന്നേം റാക്കുകൾക്കിടയിലൂടെ നടന്നു…
നാദം നിലച്ച വയലിൻ
ഒറ്റനിമിഷം കൊണ്ട് ലോകം മുഴുവൻ പ്രകാശമാനമാകുന്ന മിന്നൽപ്പിണർ പോലെയാണ് ചില മനുഷ്യർ. തങ്ങൾക്കായി കാത്തുവച്ച ചെറിയ ജീവിതത്തെ ആകെ പ്രഭാപൂരിതമാക്കി അവർ മടങ്ങും. ഒടുവിൽ ഇരുട്ട് മാത്രം ബാക്കിയാവും. അതു വിങ്ങലായി അവശേഷിക്കും. അത്തരമൊരു വിങ്ങൽ ബാക്കിവച്ചാണ് ബാലഭാസ്കർ എന്ന വലിയ…
That day
That day When stars smile A twinkly smile Shapes once covered By grey nimbus Unearth like a phoenix Somewhere on the land Things are aligning themselves The angel has…
അമൻ കീ ആഷ
അമൻ കീ ആഷ …(ശാന്തിയുടെ പ്രതീക്ഷ) (അനുഗ്രഹീത ഉർദു കവി ഗുൽസാർ എഴുതിയത്) പുലർകാലത്ത് ഒരു കിനാവ് കതകിൽ തട്ടി. തുറന്നുനോക്കി. അതിർത്തിയ്ക്കപ്പുറത്തുനിന്ന് ഏതാനും വിരുന്നുകാരായിരുന്നു. കണ്ണുകൾ നിരാശങ്ങളായിരുന്നു. മുഖങ്ങൾ മ്ലാനമായിരുന്നു. കൈകാലുകൾ കഴുകിച്ചു അവർക്ക് ഇരിപ്പിടമൊരുക്കി തന്തൂറിൽ ചോളത്തിന്റെ റോട്ടികൾ…
ആകാശത്തിന്റെ നിറം
‘ ആകാശത്തിന്‍റെ നിറമെന്താ?’ ‘ നീല. ചിലപ്പോള്‍ ചുവപ്പ്’ ‘ ആകാശത്തിന് ഓരോ സമയത്തും ഓരോരോ നിറങ്ങളാ. ചിലപ്പോള്‍ എല്ലാ നിറങ്ങളും ഒന്നിച്ച്, മറ്റുചിലപ്പോള്‍ നിറങ്ങളൊന്നും ഇല്ലാതെ. പക്ഷേ കണ്ണടച്ചു സങ്കല്‍പ്പിച്ചാല്‍ ഏതു നിറവും ആകാശത്തിനു കൊടുക്കാം. മനോഹരമായൊരു നിറം സങ്കല്‍പ്പിച്ചാല്‍…
തകർക്കരുത് ഈ രാജ്യത്തെ…
പോളണ്ടിൽ ഹിറ്റ്ലർ പതിമൂന്ന് ലക്ഷം ജൂതരെ കൂട്ടക്കൊല നടത്തിയ ഓഷ് വിറ്റ്സ് തടങ്കൽ പാളയം ഇന്ന് ചരിത്ര മ്യൂസിയമാണ്. അതിന്റെ മുഖവാചകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും.’ 1905 ൽ മതാടിസ്ഥാനത്തിൽ കഴ്‌സൺ പ്രഭു നടത്തിയ ബംഗാൾ വിഭജനത്തിന്റെ…
ഓർമ്മകളുടെ ഖസാക്ക്…
ഏതൊരു മനുഷ്യന്റെയും ബോധ-അബോധ മണ്ഡലങ്ങളിലും, ചിന്തകളിലും നിറഞ്ഞു നില്‍ക്കുന്നത് അവനു ചുറ്റുമുള്ള സഹജീവികളുടെ ജീവിതസമസ്യകളാണ്. സ്വാനുഭവങ്ങളുടെ തീച്ചൂളയിൽ മനുഷ്യജീവിതസമസ്യകളെ നിര്‍ദ്ധാരണം ചെയ്തു സ്വത്വത്തെ കണ്ടെത്താനുള്ള മനുഷ്യന്റെ പ്രകൃതിദത്തമായ ആന്തരിക ത്വരയാണ് ഇതിന് ആധാരം. ഇത് മനുഷ്യന് ഒരുതരം ഉയർത്തെഴുന്നേൽപ്പ് കൂടിയാണ്.പാമ്പ് പഴയ…