അകലെ… അടുത്തിരിക്കാം..

മനുഷ്യരാശിക്ക് ഭീഷണിയായി പടർന്നു പിടിക്കുകയും ഇതിനോടകം ലക്ഷക്കണക്കിന് ജീവനപഹരിക്കുകയും ചെയ്ത കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള ജനത ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുന്ന ഈ അവസരത്തിൽ കലാകാരന്മാരും അവരവരുടെ പ്രവർത്തന മേഖലകളിൽ സജീവമാണ്. നിസ്വാർത്ഥമായി കർമ്മനിരതരാകുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം, എഴുത്തുകളും ചിത്രങ്ങളും ഗാനങ്ങളുമായി,…

ട്രാന്‍സ്

ഭയം എന്ന വികാരമാണ് ദൈവസൃഷ്ടിക്ക് മനുഷ്യനെ പ്രാപ്തനാക്കിയതിൽ പ്രധാനപ്പെട്ട ഒരു കാരണമായി പൊതുവെ കരുതപ്പെടുന്നത് . അതിന്റെ ഉപോല്പന്നമാണ് തന്റെ രക്ഷകനുമായി ആശയവിനിമയം എന്ന മനുഷ്യന്റെ എല്ലാക്കാലത്തേയും ആഗ്രഹം .പുരാതന ഗ്രീസിൽ ദൈവ അരുളപ്പാടുകൾ ജനങ്ങളെ അറിയിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം…

ദാമ്പത്യത്തിന് ഓരോരോ കാരണങ്ങൾ

  ഇത് പൈങ്കിളിയായിട്ടുള്ള ഒന്നാണ്. ജീവിതമാകമാനം തന്നെ ഒരു പൈങ്കിളി ഭാഷ്യമാകുമ്പോൾ ഒരിക്കലെങ്ങാനും സംഭവിക്കുന്ന ജീവിത മുഹൂർത്തങ്ങൾ അങ്ങനെയാകുന്നതിൽ അത്ഭുതമൊന്നുമില്ല. പണ്ട് ഒളിവർ ഗോൾഡ്സ്മിത്ത് എഴുതിയ വാക്കുകൾ നോക്കാം. ‘ഞാൻ ഭാര്യയെ തിരഞ്ഞെടുത്തത്  അവൾ വിവാഹ വസ്ത്രങ്ങൾ തിരഞ്ഞെടുത്തത് പോലെ’ എന്നിങ്ങനെ..…

വെറും ഒരു അണുവിനുമുന്നിൽ..

വെറും ഒരു അണുവിനുമുന്നിൽ വിശ്വം നിശ്ചലമായിരിയ്ക്കുന്നു.. ഒരു കഷ്ണം തുണിയിലാണ് മനുഷ്യന്റെ എല്ലാ ഭാവങ്ങളെയും കൂട്ടി കെട്ടിയിരിയ്ക്കുന്നത്‌. ശ്വാസത്തെ പോലും നാം സ്വയം തടവിലാക്കി. ഭൂഗോളം തുറിച്ചു നോക്കുന്നുണ്ട് . ഷാർജയിലെ ഒരിയ്ക്കലും ഉറങ്ങാത്ത നഗരം ഇന്നിപ്പോൾ മൗനത്തിലാണ്. കറ്റാർ വാഴകൾ…

ചുവന്ന കുന്നിലെ പ്രവാചകൻ

‘ഓ ലാൽ പഹാഡീ വാലാ സൂഫീ തൂ ഹീ മേരേ ജന്നത്ത്..’ അയാൾ പാടുകയാണ്, നീണ്ട താടിയും മുഷിഞ്ഞ വേഷവുമായി നിൽക്കുന്ന ആയാളുടെ ഒരു കാലിലെ മന്ത് ആൽമരത്തിന്റെ വേരുകൾ പുറമേക്ക് തെറിച്ചുനിൽക്കുന്നത് പോലെയാണ്. കാഴ്ച്ചയിൽ അറപ്പോ ഭീതിയോ വിതക്കുന്നു. കയ്യിലെ…

കുട്ടികളെ തല്ലി പഠിപ്പിയ്ക്കണമോ..

ഈയിടെ നടന്ന ഒരു വാദപ്രതിവാദത്തിൽ നിന്നാണ് ഇത് എഴുതണമെന്നു തോന്നിയത്. ചില കുട്ടികളെ തല്ലി പഠിപ്പിയ്ക്കണം തല്ലിയില്ലെ ങ്കിൽ അഥവാ പേടിയില്ലെങ്കിൽ അവർ പഠിയ്ക്കില്ലയെന്നും അവരുടെ തലയിൽ കയറില്ല എന്നതാണ് ചിലരുടെയെങ്കിലും വിശ്വാസവും വാദവും , മാത്രമല്ല , തങ്ങൾക്കു ചെറുപ്പത്തിൽ…

വെയിൽ മരങ്ങൾ

22ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ലഭിച്ച ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങൾ, മുങ്ങിപ്പോയ തുരുത്തിലെ ആലംബഹീനരായ മനുഷ്യരുടെ ജീവിതം പറയുന്നു. സിങ്കപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രൻസിന് മികച്ച നടൻ അവാർഡ് നേടിക്കൊടുത്ത…

ഉത്തരങ്ങൾ ബാക്കിയാവുന്ന ചോദ്യങ്ങളുടെ ദൈവക്കളി!

പുതിയ കാലത്തിന്റെ കൂനിച്ച ചോദ്യങ്ങൾ കൊഞ്ഞനം കുത്തുന്ന കഥകളുടെ സമാഹാരമാണ്‌ അജിജേഷ്‌ പച്ചാട്ട്‌ ദൈവക്കളിയിലൂടെ നമുക്കിട്ടു തരുന്നത്‌. ഓരോ കഥയിലും പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര ഉത്തരങ്ങൾ നൽകിയാലും ഒരു ചോദ്യം വീണ്ടും ബാക്കിയാകും. അസാധാരണ ചിന്തകളുടെ അതിസാധാരണ പറച്ചിലിലൂടെ ഓരോ കഥയും…

‘അവൻ’

വർഷങ്ങൾക്കു ശേഷം കാലുകുത്തുകയായിരുന്നു ആ മുറ്റത്ത്. കൃത്യമായിപ്പറഞ്ഞാൽ ഇരുപത്തെട്ടു നീണ്ടവർഷങ്ങൾക്കിപ്പുറം. ഇക്കാലമത്രയും ആശങ്കകളും അത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടുമെന്നുള്ള ഭീരുത്വം കലർന്ന ഉൽക്കണ്ഠയുമല്ലാതെ ധൈര്യപൂർവ്വം അവിടേയ്ക്കു കയറിചെല്ലണമെന്നു ഒരിക്കൽപ്പോലും തോന്നിയിട്ടില്ല. പഠനകാലത്ത് പ്രിയകൂട്ടുകാരിയായിരുന്ന, പിന്നെപ്പോഴോ സ്വയമില്ലാതാക്കി കടന്നുപോയവൾ; അവളില്ലാത്ത ഇടത്തേക്ക് ചെന്നുകയറിയിട്ട്…

ത്യാഗി

ഒറ്റയ്ക്കായവന്റെ വീടു കണ്ടിട്ടുണ്ടോ? മാറാലകെട്ടിയ ഉമ്മറവാതിലിനപ്പുറം അലങ്കോലപ്പെട്ടു കിടക്കുന്നിടം വീടെന്നറിയപ്പെടും പൊടിയുറഞ്ഞുപിടിച്ച അട്ടികളടർത്തി മാറ്റിയാൽ മാത്രം തെളിയുന്ന കൗതുകങ്ങളുമായി സ്വീകരിക്കാൻ ആരുമില്ലാത്ത സ്വീകരണമുറി; പാതിയായും മുഴുവനായുമൊഴിഞ്ഞ ചായക്കോപ്പകളിൽ കുഞ്ഞിച്ചിലന്തികൾ വലകെട്ടിക്കളിക്കും. വലകളിൽ തൂങ്ങിയാടുന്ന ബീഡിത്തുണ്ടും തീപ്പെട്ടിക്കൊള്ളികളും അലങ്കാരങ്ങളാകും. ചിതറിവീണ വർത്തമാനപ്പത്രങ്ങൾക്കൊപ്പം വർത്തമാനങ്ങളേതുമില്ലാത്ത…

error: Content is protected !!