കുട്ടികളെ തല്ലി പഠിപ്പിയ്ക്കണമോ..

ഈയിടെ നടന്ന ഒരു വാദപ്രതിവാദത്തിൽ നിന്നാണ് ഇത് എഴുതണമെന്നു തോന്നിയത്. ചില കുട്ടികളെ തല്ലി പഠിപ്പിയ്ക്കണം തല്ലിയില്ലെ ങ്കിൽ അഥവാ പേടിയില്ലെങ്കിൽ അവർ പഠിയ്ക്കില്ലയെന്നും അവരുടെ തലയിൽ കയറില്ല എന്നതാണ് ചിലരുടെയെങ്കിലും വിശ്വാസവും വാദവും , മാത്രമല്ല , തങ്ങൾക്കു ചെറുപ്പത്തിൽ നല്ല പോലെ തല്ലു കിട്ടി വളർന്നത് കൊണ്ടാണ് ഇത്രയും നന്നായതു എന്ന് കൂടി അവർ പറഞ്ഞു വെച്ചപ്പോൾ, മാസങ്ങൾക്കു മുൻപത്തെ ഒരോർമ ഇവിടെ കുറിയ്ക്കണമെന്നു തോന്നി.

പലപ്പോഴും നമ്മുടെ തിരക്കുള്ള ജീവിതത്തിനിടയിൽ നാം അറിയാതെ, ശ്രദ്ധിയ്ക്കാതെ പോകുന്ന ചില നിഴലുകൾക്കു പിന്നിൽ വേദനിയ്ക്കുന്ന ചില ജീവിതങ്ങൾ മറഞ്ഞിരുപ്പുണ്ടാവും . സമൂഹത്തിലെ വിദ്യാസമ്പന്നരായ നാം കണ്ടുമുട്ടുന്ന പലരും അവരാണ് ശരിയെന്നു വാദിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്യുന്നവരാണ്.

അവർക്കു മുന്നിൽ ഒരു ശാസ്ത്രവും ഒരു മന:ശാസ്ത്രവും വിലപ്പോവില്ല എന്നതാണ് കഷ്ടം. നിരക്ഷരരായ ഒരു അന്ധവിശ്വാസ്സിയെക്കാൾ അപകടകാരി വിദ്യാ സമ്പന്നരായ അന്ധവിശ്വാസ്സിയെന്നു പറയാറുള്ള പോലെ അത്തരക്കാരെ മാറ്റി മറയ്ക്കാൻ വേണ്ടിയല്ല, പക്ഷെ ചെയ്യുന്നത് തെറ്റാണ് എന്ന് സ്വയം ബോധ്യപ്പെടുന്ന ആരെങ്കിലും ഉണ്ടായാൽ അവരിൽ ഈ അനുഭവം ഒരു പക്ഷെ ഒന്ന് മറിച്ച് ചിന്തിയ്ക്കാനെങ്കിലും തോന്നിയെങ്കിലോ.
മാസങ്ങൾക്കു മുൻപു ദുബായിലെ വളരെ ജനത്തിരക്കുള്ള ഒരു ഷോപ്പിംഗ് മാളിൽ വെച്ചാണ് എന്റെ ഒരു പഴയ കാല സുഹൃത്തിനെ കണ്ടുമുട്ടിയത്.വർഷങ്ങൾക്കു മുൻപ് എന്റെയൊപ്പം എറണാകുളത്ത് കലൂരിൽ കമ്പ്യൂട്ടർ കോഴ്സിൽ ഒരുമിച്ചു പഠിച്ചിരുന്നഒരു പഴയ സുഹൃത്ത് . ഞാൻ അന്ന് എറണാകുളം ടൗണിൽ എംജി റോഡിലുള്ള ഒരു ഹോട്ടലിൽ താമസ്സിച്ചായിരുന്നു പഠനം. ഇവൾ തൃപ്പുണിത്തറയിൽ നിന്ന് എന്നും ഞങ്ങളുടെ ക്ലാസ്സിലേയ്ക്കു വന്നിരുന്ന ഒരു കൂട്ടുകാരിയായിരുന്നു.അവളെ ഒരിയ്ക്കലും മറക്കാൻ പറ്റില്ലായിരുന്നു കാരണം, ഞാൻ ഹോട്ടലിൽ റൂമെടുത്ത് stay ചെയ്തു പഠിയ്ക്കുന്നത് കൊണ്ട് തന്നെ , എന്നും റെസ്റ്റോറന്റിൽ നിന്നാണ് ഭക്ഷണം കഴിയ്യ്ക്കുന്നതു എന്ന് മനസിലാക്കിയ അവൾ പിന്നീട് എനിയ്ക്കുള്ള ഉച്ച ഭക്ഷണം ഒട്ടു മുക്കാൽ ദിവസ്സങ്ങളും കൊണ്ട് വന്നിരുന്നു. എന്റെ ഒരു പാട് നല്ല സുഹൃത്തുക്കളിൽ ചുരുക്കും ഒരാൾ. അതിനിടയിൽ കുറെ നാളുകൾ പിണങ്ങിയെങ്കിലും ഭക്ഷണം ,അവൾ മുടക്കിയില്ല . ടേബിളിൽ വെയ്ച്ച് മുഖം വീർപ്പിച്ച് മാറി പോകുമായിരുന്നു, പിന്നീട് പിണക്കം മാറി. മാസങ്ങളോളം നീണ്ട പഠിത്തം കഴിഞ്ഞു .യാ ത്ര പിരിഞ്ഞു.

എറണാകുളം വിട്ടു ,ഗോവ , ബോംബെ , ഒമാൻ ഇപ്പോൾ ദുബായിൽ , പലയിടങ്ങളിലെ ജീവിതം പല തരത്തിലുള്ള സഹൃദങ്ങൾ സ്വന്തമാക്കി പക്ഷെ പലവഴിയിൽ ,പിരിഞ്ഞു പോയി പിന്നീടൊരിയ്ക്കലും കണ്ടുമുട്ടാതെ.ചിലരെ എവിടെയെങ്കിലും വയ്ച്ച് കണ്ടുമുട്ടുന്നു .

വർഷങ്ങൾക്ക് ശേഷം അവളെ ഞാൻ ഈ തിരക്കിനിടയിലും തിരിച്ചറിഞ്ഞപ്പോഴും പേരു വിളിച്ചു സംസാരിച്ചപ്പോഴും അവളുടെ കണ്ണുകൾ തിളങ്ങിയത് സന്തോഷം കൊണ്ടായിരിയ്ക്കണം .ഇത്തരം നല്ല സൗഹൃദങ്ങൾ അല്ലാതെ ജീവിതത്തിൽ മറ്റെന്താണ് നാം കൂടുതൽ നേടേണ്ടത് ?

അവൾ ഗൾഫ് ഉപേക്ഷിച്ച് നാട്ടിൽ പോകുകയാണ് . തിരിച്ചു തൃപ്പൂണിത്തറയിലേയ്ക്ക് .ഏകദേശം 15 വർഷത്തോളമായി അവർ ദുബായിൽ താമസിയ്ക്കുന്നു ,അതിൽ കൂടുതൽ വര്ഷങ്ങളായി ഞാനും ഇവിടെയുണ്ട് . ഗൾഫ് ഉപേക്ഷിച്ച് പോകുന്നതിന്റെ തലേദിവസം ആളുകളിക്കിടയിൽ അവളും ഞാനും കണ്ടുമുട്ടിയത് എന്തിനായിരിയ്കകാം ? എന്നല്ലേ അതാണ് ഈ കുറിപ്പിന് ആധാരം അത് കൊണ്ടുതന്നെ പേരുകൾ രേഖപെടുത്താൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല. ഞങ്ങൾ കുറെ സംസാഹാരിച്ച് കൊണ്ടേയിരുന്നു പഴയ പോലെ സംസാര പ്രിയയായാരുന്നു അവൾ നിർത്തുന്നില്ല . അതിനിടയിൽ ഏകദേശം 8 ഓ 9 ഓ വയസ്സുള്ള ഒരു കുട്ടി അവളുടെ ഡ്രെസ്സിന്റെ തലയ്ക്കൽ പിടിച്ച് ഒളിഞ്ഞു നിൽക്കുന്നു .സംസാരിയ്ക്കന്നതിന്റെ ഇടയിലൊക്കെ അവൻ വളരെ അസ്വസ്ഥനായ എന്നെ ഒളിഞ്ഞു നോക്കുന്നു . ഞാൻ ഈ കുട്ടിയെ നന്നായി ശ്രദ്ധിച്ചു കൊണ്ടിരുന്നു . ഓമനത്വമുള്ള മുഖം അവന്റെ കണ്ണുകൾ എന്നോടുള്ള വെറുപ്പ് . അവന്റെ സമയം ഞാൻ അപഹരിയ്ക്കുന്നതിന്റെ വേദന , ഞാൻ അവനെ നോക്കാൻ തുടങ്ങിയായപ്പോൾ എന്റെ കണ്ണുകളിലേയ്ക്കു അവൻ തിരിച്ചു നോക്കാനുള്ള മടി ,എന്റെ മുഖത്തേയ്ക്കു പോലും അവൻ നേരിട്ട് നോൽക്കുന്നേയില്ല . ഞാൻ അവളോട് ചോദിയ്ക്കണമെന്നു ചിന്തിച്ചു. ചോദിയ്ക്കാതെ തന്നെ ഉത്തരം അവൾ പറഞ്ഞു. അവളുടെ അനുജത്തിയെ ചൂണ്ടികാട്ടി .പരിചയപ്പെടുത്തി അവളുടെ കുട്ടിയാണ് .അവൾ ഒരു എഞ്ചിനീയർ ആണ് ഭർത്താവും എഞ്ചിനീയർ രണ്ടു പേർക്കും ദുബായിൽ നല്ല ജോലി . നല്ല ഉയർന്ന ശമ്പളവും ജീവിതവും , എല്ലാം അവൾ പറഞ്ഞു അറിഞ്ഞു കൊണ്ടിരിയ്ക്കുമ്പോഴും എന്റെ കാണ്ണുകൾ തിരയുന്നത് .ആ കുട്ടിയുടെ കണ്ണുകളിൽ ഒളിഞ്ഞിരിയ്ക്കുന്ന ഭാവമായിരുന്നു .വളരെ ദുർബ്ബലനായ തളർന്നു നിൽക്കുന്ന ഒരു കുട്ടി.എന്തെ അവന്റെ കണ്ണിൽ ഇത്രയും ഭയവും വേദനയും?

അവൾ എന്തൊക്കെയോ പഴയ കഥകൾ ഓർമ്മകൾ പങ്കു വെയ്ക്കുന്നു.കുറെ പറഞ്ഞു കൊണ്ടിരിയ്ക്കുന്നു വെങ്കിലും ഞാൻ എല്ലാം തലയാട്ടി കേൾക്കുമ്പോഴും. ഞാൻ പതിയെ ആ കുട്ടിയുടെ കയ്യിലെ കറു ത്ത് പാടുകlളും , നെറ്റിയുടെ രണ്ടു ഭാഗത്തും തെളിഞ്ഞു നിൽക്കുന്ന തടിച്ച പാടുകൾ തന്നെ വീക്ഷിയ്ക്കുകയായിരുന്നു .

അതെന്താണ് എന്ന് ചോദിച്ചപ്പോൾ എന്നോടുള്ള വെറുപ്പ് അവന്റെ മുഖത്ത് പെട്ടെന്ന് മിന്നുന്നതു ഞാൻകണ്ടു അവളുടെ ഡ്രെസ്സിൽ നിന്ന് അവന്റെ കൈ മാറ്റി എന്റെ കയ്യിൽ അവന്റെ കൈത്തണ്ട ഒതുക്കിയപ്പോഴേയ്ക്കും അവൻ പതിയെ കൂടുതൽ അസ്വസ്ഥനാവുകയും കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു . അവൻ ശബ്ദമില്ലാതെ കരഞ്ഞപ്പോൾ ഞാൻ വല്ലാതായി. ഒടുവിൽ ഓരോന്ന് പറഞ്ഞു ഞാൻ ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ പതിയെ അവിടെ ഇരുന്നു ഓരോ കാര്യങ്ങൾ ചോദിയ്ക്കുമ്പോഴും ഉത്തരം പറയാതെ പേടിച്ച് കുട്ടി അവളുടെ മുഖത്തേയ്ക്കു നോക്കുകയായിരുന്നു

എനിയ്ക്കു പെട്ടെന്ന് തോന്നി ഒരു സംശയം പോലെ ആ കുട്ടിയിൽ ഒരു psychological trauma കാണുന്നു

ഞാൻ പതുക്കെ അവന്റെ തലയിൽ വാത്സല്ല്യത്തോടെ ഒന്ന് തലോടി നെഞ്ചിലേയ്ക്ക് അടുപ്പിച്ച് ഒന്ന് സമാധാനിപ്പിച്ഛപ്പോൾ ആ കൊച്ചു ഹൃദയമിടിപ്പ് ഞാൻ കേൾക്കുന്നുണ്ടായിരുന്നു .

ഇത്രയും വലിയ കുട്ടി ഇങ്ങനെ കരയുമോ ? കണ്ണുനീർ പൊഴിയ്‌ക്കോ ?. വളരെ ദുർബലമായ തണുത്ത്അവന്റെ കൈത്തണ്ടയിൽ ഞാൻ പിടിച്ച്‌ പതുക്കെ കണ്ണുനീര് തുടച്ചു

അത് നോക്കിനിന്നിരുന്ന അവരോടു ഞാൻ പറഞ്ഞു ” നിങ്ങൾ പർച്ചേയ്സു കഴിയുമ്പോഴേയ്ക്കും ഞങ്ങൾ ഒന്ന് കറങ്ങീയിട്ടു വരാം” എന്റെമൊബൈൽ നമ്പർ അവർക്കു കൊടുത്തിട്ടു ഞാനും ആ കുട്ടിയേയും കൂടി വെറുതെ നടന്നു. അവൻഎന്റെ കൂടെ വരാൻ ആദ്യംവിസമ്മതിച്ചെങ്കിലും പിന്നീട എന്റെ കൂടെ പ്രത്യേകിച്ച് ഭാവങ്ങളൊന്നും ഇല്ലാതെ നടന്നു .ഞങ്ങൾ ആ ഷോപ്പിംഗ് മാൾ മുഴുവൻ കറങ്ങി നടന്നു . അവനു എന്നോടുള്ള പേടി മാറി, മാറ്റിയെടുത്തു എന്ന് പറയാം .അതിനിടയിൽ ഞങ്ങൾ കൂട്ടുകാരെ പോലെയായി

അവനിഷ്ടമുള്ള മാങ്കോ മിൽക്ക് ഷെയ്ഖും , ബാസ്കിന് റോബിന്സണ് ഐസ് ക്രീമും വേടിച്ചു കൊടുത്തു .ഞങ്ങൾ കുറേ സംസാരിച്ചു കൊണ്ടിരുന്നു , ആദ്യം മൗനമായിരുന്നു .പിന്നെ സംസാരിയ്ക്കാൻ മടി.പിന്നീട് മിടുക്കനായ ഒരു കൊച്ചു കുട്ടിയായി അവൻ മാറി അവനു ഒരേ ഒരു കൂട്ടുകാരനുള്ളു അവന്റെ തന്നെ ക്ലാസ്സിൽ പഠിയ്ക്കുന്നവൻ .അവനെ മൊബൈലിൽ വിളിച്ച് ഞങ്ങൾ രണ്ടു പേരും സംസാരിച്ചു . .പതുക്കെ പതുക്കെ അവന്റെ വിശ്വസ്ഥനായ ഒരു കൂട്ടുകാരനെ പോലെയായി ഞാൻ .അവൻ സത്യം പറയാൻ തുടങ്ങി അപ്പോഴും അവന്റെ കൈ എന്റെ കൈകളിൽ വാത്സല്യപൂർവ്വം ഞാൻ തലോടി അവനെ കണ്ണുകളിൽ വിരിയുന്ന ദയനീയത ഞാൻ കാണുന്നുണ്ടയിരുന്നു അവന്റെ രണ്ടു കൊച്ചു കൈത്തണ്ടകളിലും കറുത്ത പാടുകൾ .

പതുക്കെ പതുക്കെ ഓരോ ചോദ്യങ്ങൾക്കും സമയം എടുത്ത് ,അവൻ സത്യം പറഞ്ഞു ,കൈകളിലും കാലുകളിലും പാടു കാണിച്ച് തന്നു . പഠിയ്ക്കാത്തതിന് , ക്ലാസ്സിൽ ഏറ്റവും ഒന്നാമനാവാൻ അവനറെ തന്നെ ഏറ്റവും വലിയ കൂട്ടുകാരനെ തോല്പിയ്ക്കാത്തതിന് അച്ഛൻ കൊടുക്കുന്ന ശിക്ഷയാണതെന്ന്

ഓരോ ദിവസ്സവും അചഛൻ പഠിയ്ക്കാൻ വിളിയ്ക്കുമ്പോഴും ആ കുട്ടി പേടികൊണ്ടു അവൻ വിങ്ങുകയായിരുന്നു ,

സ്റ്റീൽ സ്കെയിൽ കൊണ്ട് അടികിട്ടുമ്പോൾ കൈനോവും ഷോള്ഡറിലും കൊണ്ട് അടിച്ച് പാടുകൾ വ്യക്തമായി

എല്ലാം മടിയോടെ പേടിച്ച് പേടിച്ച്ആണ് അവൻ എന്നോട് പറഞ്ഞത്.അച്ഛൻ അറിയുമോ ‘അമ്മ അറിയുമോ എന്ന് പേടി . അടികിട്ടുമ്പോൾ എന്ത് ചെയ്യും എന്ന് ചോദിയ്ക്കുമ്പോൾ അവൻ അൽപ്പം ജാള്യതയോടെ പറഞ്ഞു

” ഞാൻ എന്നും ദൈവത്തോടെ അച്ഛൻ മരിച്ചു പോകാൻ പ്രാർത്ഥിയ്ക്കും ”

പിന്നെ അമ്മയും അച്ഛനും എപ്പോളും പറയും ” നീ നന്നാവാനല്ലേ അടിയ്ക്കുന്നതു അടി കിട്ടിയാലേ ചിലകുട്ടികൾ പഠിയ്ക്കുകയുള്ളു “” അവൻ വേദനയോടെ പറഞ്ഞു

“ഞാൻ അത്തരത്തിലുള്ള കുട്ടിയാണ് അങ്കിൾ, അടികിട്ടി വേദനിച്ചാലേ എനിയ്ക്കു ഓര്മയുണ്ടാകു”

പഠിച്ചാലല്ലേ അച്ഛനെന്ന പോലെ വലിയ അളവാൻ പറ്റുകയുള്ളു ” എന്ന് നിഷ് കളങ്കമായി പറയുന്നത് കേട്ടപ്പോൾ , ഞാൻ അവനെ ഒന്ന് ചേർത്ത് പിടിച്ചു . ഇത്തരം കുട്ടികൾ പലതരത്തിലുള്ള സ്വഭാവങ്ങളാണ് കാണിയ്ക്കുക , ചിലർ പേടികൊണ്ടു വിറച്ചു വിറച്ചു മൂലയിൽ ഒതുങ്ങുമ്പോൾ .ചിലർ അവർ suppress ചെയ്യുന്ന എല്ലാ വെറുപ്പും അവർ ദുർബ്ബലരായ മറ്റുള്ളവരോട് അകാരണമായി കാണിച്ച് കൊണ്ടിരിയ്ക്കും . എങ്കിൽ ഈ കുട്ടി അവന്റെ അച്ഛന് ഉപദ്രവിയ്ക്കുമ്പോഴൊക്കെ കുറെ നേരം എന്നും കരഞ്ഞു പ്രാർത്ഥിയ്ക്കുമത്രേ ..

പിന്നീട് അവനു സ്വയം കുറ്റ ബോധം തോന്നും . അച്ഛന്‍ മരിച്ചാൽ അമ്മയ്ക്കും അനുജനും ആരാ ഉള്ളത് എന്നോർത്ത് ഒറ്റയ്ക്കാവുമ്പോൾ ബാത്ത് റൂമിൽ പോയി അവൻ തലയിൽ സ്വന്തം കൈ കൊണ്ട് ശക്തിയായി അടിയ്ക്കും. തല വേദനിയ്ക്കുന്നതു വരെ രാത്രിയിൽ ഒറ്റയ്ക്ക് കിടക്കുമ്പോൾ വീണ്ടും ഓർത്തു തലയ്ക്കു അടിയ്ക്കും പിന്നീട് ആ തല വേദനയുടെ ശക്തിയിലാണ് അവൻ ഉറങ്ങുക എന്നും അവൻ പറയുന്നു

“അടിച്ചത് നല്ലതിനാണ് അങ്കിൾ പക്ഷേ എനിയ്ക്കു വേദനിയ്ക്കുന്നുണ്ട് ..പിന്നെ വിഷമവും .പിന്നീട് എല്ലാം നല്ലതിനെ വേണ്ടിയാണല്ലോ എന്ന് തോന്നുമ്പോൾ എനിയ്ക്കു മനസ്സിലാവും അടി അത്യാവശ്യമാണ് എങ്കിലേ ഞാൻ നല്ല കുട്ടിയാവുകയുള്ളു. എന്റെ അച്ചനും  അമ്മയ്ക്കും ചെറുപ്പത്തിൽ ഒരു പാടു അടികിട്ടിയതു കൊണ്ടാണത്രേ അവർ നന്നായതു ”

എത്ര മോശം മാനസ്സിക അവസ്ഥയായിലേക്കാണ് ഒരുകുട്ടിയുടെ സ്വാഭാവ രൂപീകരണത്തിൽ അച്ഛനമ്മമാർ തെറ്റായ ദി ശയിലൂടെ നയിയ്ക്കുന്നതു . കുട്ടികളെ സംബന്ധിച്ച് അവൻറെ മത പിതാക്കളാ ണ് മാതൃകപരമായ വ്യക്തികൾ അവർ തെറ്റായാലും ശരിയായാലും അവരെ അവർ പിന്തുടരുന്നു

ഞാൻ ചോദിച്ചു മോന് ആരെയാണ് കൂടുതൽ ഇഷ്ടം ?

രണ്ടു പേരെയും ഇഷ്ടം ആണ് .അച്ഛനെ കൂടുതൽ ഇഷ്ടം കാരണം അച്ഛനല്ലേ എന്നെ നല്ലകുട്ടിയാവാൻ അടിയ്ക്കുന്നതു” എന്ന് അവൻ എന്തൊരു സംതൃപ്തിയോടെ യാണ് പറഞ്ഞത്

അച്ഛന് മകൻ പഠിയ്ക്കാത്തനിന്റെ പേരിൽ മാർക്ക് കുറയുന്നതിന്റെ പേരിൽ കുട്ടിയെ ക്രൂരമായി ശിക്ഷി യയ്ക്കുന്നു .’അമ്മ അത് ശരി വെയ്ക്കുന്നു .പക്ഷെ കുട്ടി അറിയുന്ന സ്നേഹത്തിന്റെ മുഖം ശിക്ഷയാണ് വേദനയാണ് എന്ന ബോധം കുട്ടി തന്റെ sub conscious mind ഇൽ എക്കാലവും സൂക്ഷി യ്ക്കുന്നു .

അത് കുട്ടിയുടെ വ്യക്തിത്വവികസനത്തിന്റെ ഭാഗമായി മാറുന്നത് കൊണ്ടാണ് .ഇന്നും ഇ ത്തരത്തിലുള്ള മാതാപിതാക്കൾ കുട്ടികളെ ശിക്ഷിയ്ക്കണം എന്ന പ്രാകൃതമായ സ്വഭാവം ശരിയാണെന്ന് വാദിയ്ക്കുന്നതും അത് പിന്തുടരുന്നതും

മാതാപിതാക്കൾ കുട്ടിയെ ശാരീരികമായി ശി ക്ഷിയ്ക്കുന്നതു മാനസ്സികമായി അവനെ എത്ര ദോഷമായി ബാധിയ്ക്കുന്നു എന്നറിയാതെ അവന്റെ ഉയരച്ച്യ്ക്കല്ലേ അടിയ്ക്കുന്നതെന്ന ബോധം അവുടെ കുട്ടികളിൽ അടിച്ചെൽപ്പിയ്ക്കുന്നു

ഞങ്ങൾ പരസ്പരം യാത്ര പറഞ്ഞു പിരിയുമ്പോഴും ..ഞാൻ എന്റെ കൂട്ടുകാരിയോട് പറഞ്ഞു പോകുന്നതിനു മുൻപ് ഒന്ന് കാണണം ,കുറച്ച് സംസാരിയ്ക്കാനുണ്ടെന്നു ഓർമ്മപ്പെടുത്തി .

ഞാൻ തിരിച്ചു പോരുമ്പോഴും കുട്ടി എന്റെ കയ്യിൽ തന്നെ പിടിവിടാതെ ചേർന്നുനിന്നു . വേദനയ്ക്കുന്ന അവന്റെ തളർന്നു കണ്ണുകളിൽ ഞാൻ കണ്ട ദയനീയത ..എന്ത് ചോദിയ്ക്കുമ്പോഴും അമ്മയുടെ മുഖത്തേയ്ക്കു നോക്കി മിണ്ടാതെ നിൽക്കുന്ന ആ നിഷ്‌കളങ്കമായ കുട്ടിയുടെ മുഖം.

കൂട്ടുകാരി പിറ്റേ ദിവസ്സം നാട്ടിലേയ്ക്ക് പോകുന്നതായിരുന്നുവെങ്കിലും രാവിലെ അവൾ വന്നു. കൂടെ അവളുടെ അനുജത്തിയും .അനുജ ത്തിയെ അല്പം മാറ്റി നിർത്തി എന്റെ ഫ്രണ്ടിനോട് കാര്യം പതുക്കെ അവതരിപ്പിച്ചപ്പോളാണ് അവൾ പോലും സത്യം അറിയുന്നത്

കാര്യത്തിന്റെ ഗൗരവവും അവൾ അറിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നതും ഞാൻ അറിഞ്ഞു അവനെന്നു തലവേദനയുണ്ട് എന്ന് പറയുന്നതിന്റെ രഹസ്സ്യം അവൾ അറിഞ്ഞപ്പോൾ അവൾ വിതുമ്പി

” അയ്യോ എന്റെ കുഞ്ഞു എത്ര വേദനിച്ചിട്ടും ഒന്നും പറയാതെ എന്നെ ചു റ്റി എപ്പോഴും

നിൽക്കുന്നത്എന്നിട്ടും ഒന്നും എനിയ്ക്കു മസസ്സിലാക്കാൻ പറ്റിയില്ലല്ലോ.”
അവർ സ്വയം പിറുപിറുത്തു .

കുട്ടിയുടെ അമ്മ നേരെ വിപരീതമായാണ് ആണ് പ്രതികരിച്ചത്

കുട്ടികൾക്ക് ശിക്ഷ അത്യാവശ്യമാണ് . ചിലർക്ക് പഠിയ്ക്കണമെങ്കിൽ അടി കിട്ടിയേ പറ്റു . അവളും അടി കിട്ടിയിട്ടാണ് പഠിച്ചതു അതുകൊണ്ടാണ് അവൾ നന്നായതെന്നു … ഒരു വാദ പ്രതി വാദ ത്തിനു ഞാൻ ശ്രമിച്ചു പരാജയം സ്വീകരിച്ച് അല്ലെങ്കിലും വാദങ്ങളിൽ ഞാൻ ഇപ്പോഴതും തോല്ക ക്കാരാണ് പതിവ് കാരണം വ്യക്‌തമായി മായി പറയാനുള്ള പോയിന്റുകൾ ഞാൻ മറക്കും കാരണം അവർ തോൽക്കുന്നത് അവരെ വിഷമിപ്പിയ്ക്കുമല്ലോ എന്നൊരു തോന്നൽ . ഞാൻ അവിടെ നിന്ന് പോരുമ്പോൾ .

നാളെ ദുബായിയോട് വിട പറയുന്ന എന്റെ ഒരു പഴയ സുഹൃത്ത് എനിയ്ക്കു വിറയാർന്ന കൈതന്നു യാത്ര പറഞ്ഞു ,

ഞാൻ പറഞ്ഞത് സത്യം അതേ പടി ഉൾകൊണ്ടിട്ടാണെങ്കിൽ .

അവളുടെ അനുജത്തി എല്ലാം നിരസിച്ചു അവൾ ചെയ്യുന്നത് ശരിയാണെന്നു. ലോകത്തിലെ മുഴുവൻ രാജ്യങ്ങളും പാലിയ്ക്കുന്ന , കുട്ടികളെ ശാരീരികമായി മാതാപിതാക്കൾ പോലും ദ്രോഹിയ്ക്കുന്ന നിയമങ്ങൾ തെറ്റാണെന്നു , ശാരീരികമായ ശിക്ഷ അനിവാര്യമാണെന്നും ലോകത്തിൽ നിലനിൽക്കുന്ന മനഃശാസ്ത്ര പഠനങ്ങൾ തെറ്റാണെന്നു വാദിച്ച്‌ കൊണ്ടായിരുന്നു . …ഒരേ വീട്ടിൽ , ഒരേ മാതാപിതാക്കൾക്ക് ജനിച്ച രണ്ടു സഹോദരിമാർക്കും രണ്ടു അഭിപ്രായങ്ങൾ ,,,അനുജത്തിയ്ക്കും വിയോജിയ്ക്കാൻ അവകാശ മുണ്ടല്ലോ. പക്ഷെ ഇവിടെ കുട്ടികളെ വലിയവർ മർദ്ധിയ്ക്കുബോൾ സമൂഹത്തിലേയ്ക്ക് നാം അറിഞ്ഞു കൊണ്ട് ഒരു മര്ദകനായെന്നാണ് നാം സൃഷ്ടിയ്ക്കുന്നതെന്ന സത്യം മാസ്സ്സിലാക്കിയെങ്കിൽ

വലിയവർ കുട്ടികളെ ശിക്ഷിയ്ക്കുമ്പോൾ അവൻ തിരിച്ചു തല്ലില്ല യെന്ന ബോധം വലിയവർക്കും , തല്ലു കിട്ടി കരയുന്ന കുട്ടിയ്ക്കറിയാം അവനൊരിയ്ക്കലും ശാരികമായി അവൻ തിരിച്ചു തോല്പിയ്ക്കാനുള്ള് ബലം അവനില്ലെന്നു ..പക്ഷെ അവനെ അവന്റെ മനസ്സിൽ അത് suppress ചെയ്യും എന്നുള്ളത് 100 % സത്യമാണ് എങ്കിലും ആ ഓരോ അടിയും അവൻ അവന്റെ മനസ്സിൽ സൂക്ഷിയ്ക്കുന്നു . അത് സമയമാവുമ്പോൾ തീർച്ചയായും അവൻ സമോഹ്ഹത്തിലെ അർക്കെങ്കിലും ഏതെങ്കിലും രീതിയിൽ അതു തിരിച്ചു കൊടുക്കും, അതൊരു പക്ഷെ മാനാസിക പീഠനങ്ങളിലൂടെ യാകാം , ശാരീരിക മായി ബലഹീനരെ ഉപദ്രവിച്ചു കൊണ്ടായിരിക്കും .

കുട്ടികൾ നിങ്ങളുടെ സ്വകര്യ സ്വത്തല്ല , അവൻ നിങ്ങളിലൂടെ ജനിയ്ക്കാൻ കാരണമായി എന്നേയുള്ളൂ.

ഒരിയ്ക്കലും ഭീതിയിലൂടെയല്ല കുട്ടികളെ നന്മ പഠിപ്പിയ്ക്കേണ്ടത് സ്നേഹത്തോടെയും വാത്സല്ല്യത്തോടെയൂം ആകണം , നന്മയും തിന്മയും എങ്ങനയെയാണ് ജീവിതത്തിൽ നമുക്ക് ഉപകരിയ്ക്കുക എന്ന് കൃത്യമായും ബോധ്യപ്പെടുത്തുക എന്നതാണ് . വിദ്യ കൊണ്ട് നമുക്ക് ഉണ്ടാകുന്ന ഗുണം കുട്ടികളെ മസ്‌നസിലാപ്പി യ ക്കുക എന്നതാണ് അതിനു വിദ്യഭ്യാസത്തിന്റെ ഗുണം ഒരു വ്യക്തിയുടെ ജീവിതത്തിൽ എങ്ങനെ ഉപകരിയ്ക്കുമെന്നും , വിദ്യയെ ഒരു രസകരമായ ഒരു ചര്യയാക്കി മാറ്റാനാണ് .അതിലൂടെ നല്ലൊരു വ്യക്തിയെ വാർത്തെടുക്കാനാണ് മാതാപിതാക്കളും , അദ്ധ്യാപകരും ശ്രേമിയ്ക്കെണ്ടത് . വിദ്യയെ ഉപദ്രവും ശിക്ഷയും ആയി കുട്ടിയ്ക്ക് തോന്നാൻ തുടങ്ങിയാൽ അവൻ വിദ്യയെ നെഗറ്റീവായും ഒരുതരത്തിലും കുട്ടികളത് ആസ്വദിയ്ക്കാൻ തരമില്ല .അവർക്കതു ഒട്ടും താല്പര്യമില്ലാത്തതും ആയി മാറുന്നു അത് കൊണ്ട് തന്നെ അടികിട്ടുമ്പോൾ മാത്രം പഠിയ്ക്കുകയും ,,അതാണ് അടിയെപ്പേടിച്ച് മാത്രം പഠിയ്ക്കുകയാണ് ചെയ്യുന്നു പകരം വിദ്യ എന്ജോയ് ചെയ്യാൻ തുടങ്ങിയാൽ അവർ അതിൽ പൂർണമായും ആത്‌മവിസ്വാസത്തോടെ മുന്നേറുന്നത് കാണും.കുട്ടികൾ ജനിയ്ക്കുന്നതു ഒരു ബ്ലാങ്ക് പേപ്പർ പോലെയാണ് ഒരു കുട്ടിയുടെ സ്വഭാവരൂപീ കാരണത്തിന്റെ അടിസ്ഥാനപരമായ സമയം എന്നത് 0 to 12 വയസ്സാണ് .ആ കാലഘട്ടത്തിൽ അതായതു അമ്മയുടെ വയറ്റിൽ നിന്ന് തുടങ്ങുന്നു .പിന്നീട് കുട്ടി ജനി ച്ച് വളരുന്ന കുടുംബാന്തരീക്ഷം , ചുറ്റുപാട് അവന്റെ മാതാപിതാക്കൾ എല്ലാം അവന്റെ വ്യക്തിത്വത്തെ അറിഞ്ഞും അറിയാതയെയും സ്വാധീനിയ്ക്കുന്നു . അവരെ എങ്ങനെയാണൊ നാം പഠിപ്പി യ്ക്കുന്നത് എങ്കിൽ കുട്ടി അത് ശീലമാക്കി മാറ്റുന്നു

കുട്ടിക്കാലങ്ങളിൽ നാം കുട്ടികളെ എങ്ങനെ ശീലിപ്പിയ്ക്കുന്നു ,നാം പറയുന്ന രു വാക്കുപോലും ,ഒരു ചെറിയ ചലനം പോലും ആകുട്ടിയുടെ sub conscious mind ൽ സ്റ്റോർ ചെയ്യുന്നു ഓരോ ചെറിയ event പോലും അവന്റെ സ്വഭാവ രൂപീകരണത്തെ വലിയ രീതിയിൽ സ്വാധീനിയ്ക്കുന്നു. കുട്ടികളെ ACE (Adverse Childhood Experiences) സ്കോറിൻറെ അടിസ്ഥാനത്തിൽ കുട്ടികളുടെ Mental Health Risk നെ തരം തിരിയ്ക്കാറുണ്ട് , ഒരു കുട്ടിയെ നാം ശാരീരികമായി ഉപദ്രവിയ്ക്കുംമ്പോൾ രണ്ടു കാര്യമാണ് അവിടെ സ്ഥിരീകരിയ്ക്കുന്നതു .ഒന്ന് മാതാപിതാക്കൾക്ക് കുട്ടികളെ അവരുടെ property ആയി കാണുകയും . ശാരീരികമായി വലിയ ഒരാൾക്ക് ചെറിയവരെയും ദുർബ്ബലരായവരെയും ഒരാളെ ശാരീരികമായും മാനസ്സിക മായും ഉപദ്രവിയ്ക്കാൻ അർഹതയുണ്ട് എന്നുള്ള ബോധത്തെ കുട്ടികൾ ശരിവയ്ക്കുകയും മന സ്സിൽ സൂക്ഷിയ്ക്കുകയും ചെയ്യുന്നു . കുട്ടികളോടുള്ള ശാരീരിക മായ ഉപാദാരവം കൊണ്ട് കുട്ടികളിൽ അക്രമവാസനയോ , anti social behaviour അതും അല്ലെങ്കിൽ depression മറ്റുള്ള മാനസ്സിക അസ്വാസ്ഥ്യങ്ങൾ കൂടിയും കുറഞ്ഞും കാണുന്നുന്നതെന്നു ഇന്ന് നിലവിലുള്ള എല്ലാ പഠനങ്ങളും ശാസ്ത്രീയമായി ശരിവെയ്ക്കുകയും എല്ലാ രാഷ്ട്രങ്ങളും നിയമപരമായും കുറ്റമാണെന്നും അംഗീകരിയ്ക്കുകയും ചെയ്യുന്നു . അത്രയ്ക്കധികം പാഠങ്ങളും ലേഖനങ്ങളും തെളിവുകളും അനുഭവങ്ങളും ഈ വിഷയത്തിൽ ലഭ്യമുണ്ടായിട്ടും അതൊന്നും ചെവികൊടുക്കാത്ത ഇത്തരക്കാർ ഇന്നും വാദപ്രതിവാദങ്ങളിൽ മുഴുകുന്നു . ഒരു കുട്ടിയയെ ഉപദ്രവിച്ചു നാം പഠിപ്പിച്ചു ഒരു പദവിയിൽ എത്തിയ്ക്കുമായിരിയ്ക്ക്കാം ഒരു പക്ഷെ അയാൾ പൂർണമായും ഒരു വ്യക്തിയെന്ന രീതിയിൽ പരാജയം ആയിരിയ്ക്കാം എന്നുള്ളതു നാം മറക്കരുത് ..

ഷാജി എൻ പുഷ്‌പാംഗദൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!