ഓര്‍മ്മകളേ.. കൈവള ചാർത്തി..

ഓർമ്മകൾ.. ഗതകാലസ്മരണകൾ.. അവയിൽമാത്രം ജീവിക്കുന്നവർക്ക് അതെത്ര വിലപ്പെട്ടതാണ്..  പ്രിയപ്പെട്ടതാണ്!! ചിലപ്പോഴെങ്കിലും പൂർണ്ണമായ ഉണർച്ചയിലേയ്ക്ക്, ഉന്മേഷത്തിലേയ്ക്ക്, ഉത്സാഹത്തിലേയ്ക്ക് മനസ്സിനെ കൊണ്ടെത്തിക്കാനുള്ള അവയുടെ കഴിവ് അപാരമാണ്. കരിഞ്ഞുണങ്ങിയ പൂമരം വീണ്ടും തളിർക്കുന്നതുപോലെ.. നഷ്ടമായെന്നു വിശ്വസിച്ചിരുന്ന സന്തോഷങ്ങൾ തിരികെ വരുന്നപോലെ.. ഓർമ്മകൾ ഒരിടയെങ്കിലും നീറുന്ന ആത്മാവിനു…

ചെമ്പക പുഷ്പ സുവാസിത യാമം..ചന്ദ്രികയുണരും യാമം..

പുലരിയെക്കാളും സന്ധ്യയ്ക്കല്ലേ പ്രണയിയുടെ മനസ്സറിയുക..എന്തോ അങ്ങനെ തോന്നീട്ടുണ്ട്. വിടപറയുന്ന പ്രണയത്തിന്റെ ഓർമ്മ ഇപ്പോഴും സന്ധ്യയുടെ പശ്ചാത്തലത്തിൽ മാത്രം വന്നണയുന്നത് ഒരു നഷ്ടവസന്തത്തിന്റെ ഓർമ്മപ്പെടുത്തലായതുകൊണ്ടാവാം. വെറുതെയിരുന്ന് ഓർമ്മകൾക്ക് പാടാൻ സന്ധ്യയുടെ പശ്ചാത്തലം തന്നെ അനുയോജ്യം. ഇതിലെ ഇതിലെ ഒരുനാള്‍ നീ വിടയോതിയ കഥ…

ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു..

അനുരാഗത്തിന്റെ ദിനങ്ങൾ.. കാണുന്നതെല്ലാം സുന്ദരവും കേൾക്കുന്നതെല്ലാം മധുരിതവുമായ കാലം. വർണാഭമായ ആ കാലഘട്ടം ഒരിക്കലും പോയിമറയരുത് എന്നാശിച്ചിട്ടുണ്ട്. അരികിലിരിക്കാൻ, ആ കണ്ണിലെ തിളക്കം നോക്കാതെ അറിയാൻ, തൊടാതെ  ഹൃദയമിടിപ്പറിയാൻ, നിശ്വാസം കാറ്റായി എന്റെ മുടിയിഴകളെ തഴുകാൻ അന്നെത്ര കൊതിച്ചിരുന്നു. നിന്റെ ഹൃദയം…

കണ്ണേ കലൈമാനെ..

സ്നേഹം, പ്രണയമായി, വാത്സല്യമായി, പിന്നെ എണ്ണിയാലൊടുങ്ങാത്ത വികാരങ്ങളായി, അനിർവചനീയമായൊരു നിർവൃതിയിലേക്ക് വീഴുന്ന ആ അവസ്ഥ.. അതിലെപ്പോഴോക്കെയോ നമ്മളും വീണുപോയിരുന്നില്ലേ? ബോധ്യപ്പെടുത്തലുകളില്ലാതെ, ബോധ്യങ്ങൾമാത്രമായി ജീവിച്ചൊരുകാലം. അന്ന് ഉള്ളുരുകിയിരുന്നത് വ്യഥയാലല്ല, സ്നേഹത്താലായിരുന്നു. വാക്കുകൾക്കതീതമായ കരളുരുക്കങ്ങൾ എന്നും നിന്നെക്കുറിച്ചായിരുന്നു. ഈ ലോകത്ത് ഞാനില്ലാതായാൽ നീയെങ്ങനെ ജീവിക്കുമെന്നോർത്തായിരുന്നു.…

മിഴികളിൽ നിറകതിരായി സ്നേഹം..

നേർത്ത മഞ്ഞിൻപാളി കട്ടിയുള്ള മൂടൽമഞ്ഞായി രൂപപ്പെട്ടതിന്റെ ഇടയിലൂടെ നടന്നുവരുന്നതായാണ് ആദ്യം കണ്ടത്. മെലിഞ്ഞുനീണ്ട ഉടലിന്റെ ഉടമയ്ക്ക് അങ്ങനെയാണ് എന്റെ കണ്ണിലും മനസിലും എന്നും മഞ്ഞിന്റെ നിറവും തണുപ്പുമായത്. തനിച്ച്‌ ആദ്യമായിക്കണ്ട നിമിഷങ്ങളായിരുന്നു അത്. സങ്കോചമെന്റെ നാവിനെ കെട്ടിയിട്ടിരുന്നു. കൈയ്യുറകളെ തോൽപ്പിച്ചു വിറച്ചുകൊണ്ടിരുന്ന…

നാദം നിലച്ച വയലിൻ

ഒറ്റനിമിഷം കൊണ്ട് ലോകം മുഴുവൻ പ്രകാശമാനമാകുന്ന മിന്നൽപ്പിണർ പോലെയാണ് ചില മനുഷ്യർ. തങ്ങൾക്കായി കാത്തുവച്ച ചെറിയ ജീവിതത്തെ ആകെ പ്രഭാപൂരിതമാക്കി അവർ മടങ്ങും. ഒടുവിൽ ഇരുട്ട് മാത്രം ബാക്കിയാവും. അതു വിങ്ങലായി അവശേഷിക്കും. അത്തരമൊരു വിങ്ങൽ ബാക്കിവച്ചാണ് ബാലഭാസ്കർ എന്ന വലിയ…

അരങ്ങൊഴിഞ്ഞ ‘നിഷേധി’

ആദ്യന്തമില്ലാത്ത ഒഴുക്കുപോലെയുള്ള ജീവിതം, അർപ്പണമനോഭാവത്തോടെയുള്ള കലാസപര്യ, തുടക്കം മുതൽ ഒടുക്കം വരെയും അറ്റുപോകാതെ സൂക്ഷിച്ച പ്രതിഭ, ഒടുവിൽ വലിയൊരു ശൂന്യത അവശേഷിപ്പിച്ചുള്ള മടക്കം, അതായിരുന്നു എം.ജി.സോമൻ എന്ന മഹാനടൻ. വിടപറഞ്ഞ് ഇത്രയും കൊല്ലം കഴിഞ്ഞിട്ടും സോമൻ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് പകരക്കാരെ കണ്ടെത്താൻ…

സത്താർ, പറയാൻ ബാക്കിവച്ചത്…..

കാലം കാത്തുവയ്ക്കുന്ന ചില മനുഷ്യരുണ്ട്. ഏതു വന്മരങ്ങൾ അടക്കിവാണാലും, ഏതു പ്രതിസന്ധികൾ തകർക്കാൻ ശ്രമിച്ചാലും അവർ തലയുയർത്തി നിൽക്കും. അവരുടെ സാന്നിധ്യം ആ കാലത്തിന്റെ അടയാളപ്പെടുത്തലാകും. പ്രേംനസീറും ജയനും സുകുമാരനും സോമനും നിറഞ്ഞാടിയിരുന്ന 1970കളിൽ വെള്ളിത്തിരയിലെ മായികലോകത്തേയ്ക്ക് പുതിയൊരു നടനെത്തി. സത്താർ.…

ജഗദാനന്ദകാരക…….

കർണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ വാഗ്ഗേയകാരന്മാരിൽ ഒരാളാണ് ത്യാഗരാജൻ (1767) മ. 1847). ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവർ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നു. ജീവിതരേഖ ജനനം മേയ് 4, 1767 തിരുവാരൂർ, തഞ്ചാവൂർ മരണം ജനുവരി 6,…

error: Content is protected !!