ചുവന്നപൂവ്

കരളുനോവുന്നുണ്ടെന്‍ പ്രണയമേ, നിനക്കായി കാത്തിരിക്കുമോരോ നിമിഷവും. നിനവില്‍ നിറയുന്നുണ്ടെന്‍ പ്രണയമേ, നിന്നോടൊപ്പമുള്ളോരോ ദിനങ്ങളും. നീ നടന്നകന്നോരു വഴിത്താരയില്‍ അടര്‍ന്നു വിണോരു ചുവന്നപൂവുഞാന്‍ എഴുതാന്‍ കൊതിച്ചിട്ടും കഴിയാതെ പോയൊരു കവിതയാണു നീയെനിക്കിന്നും പ്രണയമേ, ഓര്‍മ്മകളിലെയാ പടിക്കെട്ടിന്നോരത്തായി- നിന്നു നീയന്നു ചോദിച്ച വാക്കുകള്‍ പറയുവാനായില്ല…

ചൂടുള്ള വാർത്ത…

ചൂടുള്ള വാർത്തയിൽ ലയിക്കുവാൻ കുളിരാർന്ന … പ്രഭാതത്തിൽ പതിവെന്നപൊൽ ഉണർന്നിരുന്നു ഞാൻ… മുറ്റത്ത് മണ്ണിൽ മടങ്ങിക്കിടപ്പിതാ പത്രം… അച്ചടികളേറ്റ് തളർന്നതാവും പാവം… ചാരുകസേര ക്കടുത്തുള്ള മേശയിൽ ആവിപറത്തി തിളക്കുന്ന ചായ… ചാരുകസേര ആഞ്ഞൊന്ന് മാറി… എന്റെ ഇരിപ്പിൽ കസേരയോന്നാടി… ചൂടുള്ള ചായയെ…

error: Content is protected !!