ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 36-ാമത് റാങ്ക് കരസ്ഥമാക്കി ഉജ്വലവിജയം നേടിയ കുമാരി വി.എം ആര്യയെ മനുഷ്യാവകാശ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ സോസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്സ് (SFPR) അനുമോദിച്ചു.
ചെയർമാൻ എം.എം.സഫറിന്റെ നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും ആര്യയുടെ ഭാവനത്തിലെത്തി മൊമെന്റൊ സമ്മാനിച്ചുകൊണ്ട് ഷാളുകൾ അണിയിച്ച് അനുമോദനം അറിയിച്ചു.

ഡോ.പി. ജയദേവൻ നായർ (സംസ്ഥാന പ്രസിഡന്റ്), വി.എസ്. പ്രദീപ് (സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്), ഐ. അജിതകുമാരി, (സംസ്ഥാന ട്രഷറർ), സി. വേണുഗോപാൽ (സംസ്ഥാന സെക്രട്ടറി), ജെ.എസ് രതീഷ് ബാബു (സംസ്ഥാന കോർഡിനേറ്റർ), വേണു ഹരിദാസ് (തിരു: ജില്ലാ പ്രസിഡന്റ്), സുജിത് (നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ്) എന്നിവരോടൊപ്പം ഭരണസമിതി അംഗങ്ങളായ അഴിപ്പിൽ അനിൽകുമാർ,
അയൂബ്ഖാൻ, അനികുട്ടൻ, ദേവൻ, ഷീബ, ചന്ദ്രശേഖരൻ നായർ, മനു, റജി രാജ്, ശങ്കർ പോറ്റി എന്നിവർ സ്വീകരണ ചടങ്ങുകളിൽ പങ്കെടുത്തു.