Shadow -യെ കുറിച്ചു പലപ്പോഴും ആഴത്തിലുള്ള ദാർശനികമായ പഠനങ്ങൾക്കു പ്രാധാന്യമുണ്ട്,
ഒരു ഭൗതിക പ്രതിഭാസത്തേക്കാൾ കൂടുതൽ അസ്തിത്വത്തെ കുറിച്ചാണ് shadow Psychology .പറയുന്നത് .
വെളിച്ചത്തിനും ഇരുട്ടിനും ഇടയിലുള്ളതിനെ തെളിച്ചവും മങ്ങലും
വെളുപ്പും കറുപ്പും എന്ന വെറും വിശേഷങ്ങളിലല്ല
അവ .അക്ഷരങ്ങൾ കൊണ്ടോ ,ആശയങ്ങൾ കൊണ്ടോ , വാക്കുകൾ കൊണ്ടോ ,ശബ്ദങ്ങൾ കൊണ്ടോ ,അത് ഫലിപ്പിയ്ക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .വാക്കുകൾക്കുള്ളിലെ മൗനത്തെ ,അക്ഷരങ്ങൾക്കുള്ളിലെ ശൂന്യതയെ
വെളിച്ചത്തിനും ഇരുട്ടിനും ഇടയിലുള്ള അവ്യക്തതയെ .
പുഞ്ചിരിയ്ക്കുന്ന മുഖവും വിഷാദമുള്ള മുഖവും ഉള്ളിലെ നിഗൂഢമായ മനസ്സിന്റെ ഉള്ളറയെ മനസ്സിലാക്കാൻ കഴിയാത്ത , വായിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള അവബോധമനസ്സിന്റെ അടിത്തട്ടിൽ അടഞ്ഞു കിടക്കുന്നതാകാം .
സാഹചര്യങ്ങൾ കൊണ്ട് നാം അറിഞ്ഞോ അറിയാതെയോ അടിച്ചമർത്തപ്പെട്ട വികാരങ്ങളോ വിചാരങ്ങളോ ചിന്തകളോ (COGNITIVE FUNCTIONS ) ആയിരിയ്ക്കാം .
വിവിധങ്ങളായ അമൂർത്ത ആശയങ്ങളെ അളക്കുവാൻ എളുപ്പം കഴിഞ്ഞെന്നു വരില്ല .
തത്ത്വചിന്തയിൽ, നിഴലുകൾ ചിലപ്പോൾ മനുഷ്യന്റെ ധാരണയ്ക്കും അറിവിനും symbolic ആയി ഉപയോഗിയ്ക്കാറുണ്ട്.
The most dangerous psychological mistake is the projection of the shadow on to others; this is the root of almost all conflicts,
-Carl jung-
പ്ലേറ്റോയുടെ “Allegory of cave “നെ കുറിച്ച് നാം കേട്ടിട്ടുണ്ടല്ലോ ?
തടവുകാരെ ഒരു ഇരുണ്ട ഗുഹയിൽ ചങ്ങലയക്കിട്ടിരിക്കുന്നു,
അവർക്ക് മുഖം തിരിച്ചു നോക്കാനോ കാണാനോ പറ്റാത്ത വിധം തടവിലാക്കി ,
അവർക്ക് പിന്നിലുള്ള വസ്തുക്കളുടെ നിഴലുകൾ മാത്രമേ അവരുടെ മുന്നിൽ കാണാൻ കഴിയൂ.
ആ നിഴലുകളിൽ കാണുന്ന രൂപങ്ങൾ ആണ് അവരുടെ സത്യങ്ങൾ ,വിശ്വാസങ്ങൾ .
കണ്ണുകളാണ് ,കാഴ്ച്ചയാണ് ഏറ്റവും വലിയ തെളിവായി നാം കണക്കാക്കുന്നതെങ്കിലും
.ആ നിഴലുകൾ ഉണ്ടാക്കിയ വസ്തുക്കൾ നിഴലുകളിൽ നിന്നും വളരെ വ്യത്യസ്ത്മായ മറ്റെന്തെങ്കിലും വസ്തുക്കൾ ആണെങ്കിലും നിഴലുകളിലെ രൂപങ്ങളാണ് തടവുകാരുടെ സത്യം .
നമ്മുടെ കണ്ണുകൾ ചിന്തകളെയും ആശയത്തെയും സ്വാധീനിക്കുന്നു
അങ്ങനെയാണ് നമ്മൾ ഭൂരിഭാഗം പേരുടെയും അഭിപ്രായങ്ങൾ രൂപപ്പെടുന്നത്..
നമ്മുടെ തത്വചിന്തകളും
മതവിശ്വാസവും , രാഷ്ട്രീയവിശകലനവും ,എല്ലാം .
ഇരുട്ടിന്റെ തടവറയിൽ നിന്നും നാം പുറത്തു കടന്നാൽ
നിഴലുകൾ നൽകിയ ഓരോ വസ്തുക്കളും രൂപത്തിലും .
ഭാവത്തിലും ,
നിറത്തിലും ,
സ്വഭാവത്തിലും
വളരെ വ്യത്യസ്തമാണ് എങ്കിലും .
വെളിച്ചത്തിൽ നാം ഗുഹയ്ക് പുറത്തു കണ്ട വസ്തു എന്ന സത്യം ഗുഹയിൽ ഉള്ള തടവുകാരെ പറഞ്ഞു വിശ്വാസിപ്പിയ്ക്കാൻ കഴിയില്ല ..
കാരണം അവർ അവരുടെ അറിവിന്റെ, വിശ്വാസത്തിന്റെ
നിഴലിലാണ് സത്യമെന്നു കരുതുന്നു..
അത് പൂർണ്ണമായും യാഥാർത്ഥ്യമാണെന്ന് അവർ വിശ്വസിക്കുന്നു.
യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ പരിമിതമോ വികലമോ ആയിരിക്കാമെന്നും ,
യഥാർത്ഥ അറിവ് വെറും ദൃശ്യങ്ങൾക്കും ചിന്തകൾക്കും അതീതമായ ഒന്നാണെന്നും മനസ്സിലാകാൻ
നിഴലുകൾ നിഴലുകൾ മാത്രം ആണെന്നുള്ള ,സത്യം
നമ്മുടെ ബോധ മനസ്സിൽ ഉൾകൊള്ളാൻ കഴിയുക. ശ്രമകരമാണ് .
.
നേരിട്ടുള്ള കാഴ്ചയിൽ നിന്നും നാമാണ് മറഞ്ഞിരിയ്ക്കുന്നത്
നമ്മുടെ കണ്ണും തലയും അവസ്ഥയും മാത്രമാണ്.
അങ്ങനെയാണ് നമ്മുടെ നീതിയും അനീതിയും ,സത്യവും മിഥ്യയും , അഭിപ്രായങ്ങളും
അഭിപ്രായ വ്യത്യാസങ്ങളും.,
പ്രോത്സാഹനങ്ങളും വിമർശനങ്ങളും ,
ഇഷ്ടങ്ങളും അനിഷ്ടങ്ങളും
പലരുടെയും പലതായി മാറുന്നതായും വിപീരീതമായി മാറുന്നതും.
എല്ലാ പ്രത്യയശാസ്ത്രങ്ങളും അങ്ങനെതന്നെ
മനുഷ്യർക്കും വെളിച്ചമല്ലെങ്കിൽ ഇരുട്ട് ,
കറുപ്പോ വെളുപ്പോ ,
ദൈവവിശ്വാസവും
യുക്തിവാദവും
ഇങ്ങനെയുള്ള രണ്ടിലെ ഒന്നിൽ ചേരാനാണിഷ്ടം.
അവരുടെ ബുദ്ധിയും ബോധവും ഈ രണ്ടിൽ നിന്ന്ഒ ന്നിൽ മാത്രമേ നിലനിക്കുന്നുള്ളു യോചിയ്ക്ക്ന്നുള്ളു .
Spirituality യെയും അവർ കാണുന്നത് മതത്തിന്റെയും ദൈവത്തിന്റെയും ഭാഗമായി മാത്രമേ കാണു .
religion ends ,spirituality begins .എന്നതോ ,സ്വാതന്ത്ര്യമെന്ന ചിറകുകളിൽ വിരിയിച്ച് ഒരു പ്രത്യയ ശാസ്ത്രത്തിയും ചങ്ങലകളില്ലാതെ അവയെ ചോദ്യം ചെയ്‌തും സ്വന്തം ആത്മാവിലേയ്ക് ഒരന്ന്യേഷണമായി മൗനമായി സഞ്ചരിയ്ക്കുന്നവരെ അന്ന് തിരിച്ചറിയാതെ പോയവരാണ് .
ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ അംഗീകരിയ്ക്കുന്ന spiritual icon ആയി ലോകം നോക്കികാണുന്നത്
ബുദ്ധനെയും
ഓഷോയെയും
നാം കല്ലെറിഞ്ഞു
ആക്രമിച്ചിട്ടും ആക്രോശിച്ചിട്ടും .
ബുദ്ധൻ ഒരിയ്ക്കൽ പറഞ്ഞു “Iam not worried about the mystery of the God
But Iam worried about Miseries of the man “
ദൈവത്തിന്റെ നിഗൂഢതകളെ കുറിച്ച് എനിയ്ക്കു തെല്ലും ആശങ്കയില്ല ,
പക്ഷെ മനുഷ്യൻ നേരിടുന്ന ആകുലതകളെ കുറിച്ചാണ് എന്റെ മുഴുവൻ ആശങ്കയെന്നു .
എന്റെ മുന്നിലായ് നടന്നു എനിയ്ക്കു വഴിയൊരുക്കരുത്
എന്റെ പിന്നിലും നടന്നു നിങ്ങൾ എന്നെ പിന്തുടരുകയും അരുത് .
നമുക്ക് ഒരുമിച്ചു നടന്നു സത്യമായ വഴി അന്ന്വേഷിയ്ക്കാം .എന്ന് .
യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ പരിമിതമോ വികലമോ ആയിരിക്കാമെന്നും ,
യഥാർത്ഥ അറിവ് വെറും ദൃശ്യങ്ങൾക്കും ചിന്തകൾക്കും അതീതമായ ഒന്നാണെന്നും മനസ്സിലാകാൻ
നിഴലുകൾ നിഴലുകൾ മാത്രം ആണെന്നുള്ള ,
സത്യംനമ്മുടെ ബോധ മനസ്സിൽ ഉൾകൊള്ളാൻ കഴിയുക .”the brighter the light, the darker the shadow” എന്നും കൂടി Jung പറഞ്ഞതു ഓർക്കുക
മനഃശാസ്ത്രത്തിൽ, “നിഴൽ” ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ അടിച്ചമർത്തപ്പെട്ടതോ പൂർണ്ണമായി അംഗീകരിക്കപ്പെടാത്തതോ ആയ സ്വഭാവത്തെ പ്രതിനിധീകരിക്കുന്നു.
നിഴലുകൾക്ക് അമാനുഷികതയെക്കുറിച്ചുള്ള ആശയം പ്രതിഫലിപ്പിക്കാൻ കഴിയും. പ്രകാശശ്രോതസ്സിന്റെ ചലനത്തിനനുസരിച്ച് നിഴലുകൾ രൂപം മാറുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നതുപോലെ, അവ ജീവിതത്തിന്റെയും സമയത്തിന്റെയും അസ്തിത്വത്തിന്റെയും തന്നെ ക്ഷണികമായ സ്വഭാവത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു .
പല സംസ്കാരങ്ങളിലും, നിഴലുകൾ ആത്മീയ പ്രാധാന്യം വഹിക്കുന്നുണ്ടു പലപ്പോഴും ആത്മാവുമായോ മരണവുമായോ അല്ലെങ്കിൽ ജീവിതത്തിനും മരണാനന്തര ജീവിതത്തിനും ഇടയിലുള്ള ഒരു പാലവുമായോ ബന്ധപ്പെട്ടിരിക്കുന്നു.
അവ നിഗൂഢമായതോ അജ്ഞാതമായതോ ആയ കാര്യങ്ങൾ പോലും ഉൾക്കൊള്ളുന്നു, അവ നിഗൂഢതയുടെ ഒരു ബോധമോ നമ്മുടെ ധാരണയ്ക്ക് അതീതമായ ഒന്നുമായുള്ള ബന്ധമോ നൽകുന്നു.
അത് പൂർണ്ണമെന്നും യാഥാർത്ഥ്യമാണെന്നും അവർ വിശ്വസിക്കുന്നു. എന്തെങ്കിലുമാവാം .
ഗുഹയിൽ നിഴലുകൾ കണ്ടു അതാണ് സത്യമെന്നു വിശ്വസിയ്ക്കുന്നവരും
പുറത്ത് നിഴലിനു കാരണമായ വസ്തുക്കളെ കണ്ടു അതാണ് സത്യമെന്നു വിശ്വസിയ്ക്കുന്നവർക്കും അവരുടെ അവബോധതലത്തിലെ അടിച്ചമർത്തപ്പെട്ട നിഴലിന്റെ മനശ്ശാസ്ത്രം തുറന്നിടുക അത്ര എളുപ്പമല്ല.

ഷാജി എൻ പുഷ്‌പാംഗദൻ