മടക്കയാത്ര

ഒരു മടക്കയാത്ര താൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോഴൊക്കെ സുഹൃത്തുക്കൾ ചോദിക്കുകയുണ്ടായി, എന്തിൽ നിന്ന് എങ്ങോട്ടേയ്ക്കുളള മടക്കം എന്ന്. ഒരിക്കലും ആ ചോദ്യങ്ങൾക്കുളള ഉത്തരം ചുരുങ്ങിയ വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതായിരുന്നില്ല.. ഇന്ന് അവർ കാണുന്ന പച്ചപ്പരിഷ്കാരിയായ ഈ പട്ടണവാസിയ്ക്ക് നനുത്ത ഗൃഹാതുരത്വം പേറുന്ന…

രാമുവിന്റെ കഥ തുടരുന്നു..

അന്ന് പ്രഭാകരപ്പണിക്കർക്കു തോന്നിയ ദയവായിരുന്നു രാമുവിന്റെ പുതിയ മേൽവിലാസം. ആദ്യമൊക്കെ അവനു പേടിയായിരുന്നു, നാട്ടിൽനിന്ന് പോലീസോ മറ്റോ അന്വേഷിച്ചുവന്നാൽ..! കാലം കടന്നുപോകവേ അവനതെല്ലാം മറന്നു, ഇപ്പോൾ നാടിനെക്കുറിച്ചുതന്നെ ഓർക്കാറില്ല. അവൻ സന്തോഷവാനായിരുന്നു. അങ്ങനെ പൊയ്ക്കോണ്ടിരിക്കെയാണ് രത്‌നാകരന്റെ രംഗപ്രവേശം. ചെക്കന്റെ നല്ലതിനാണെങ്കിലോ എന്ന്…

രാമുവിന്റെ കഥ തുടരുന്നു..

ട്രെയിനിലും ബസ്സിലും കാൽനടയുമൊക്കെയായി രാമു ഒരുവിധം നാടിനകലെയായി. അപ്പോഴാണ് അവന് സമാധാനമായത്. ജഗ്ഗയ്യയ്ക്കും കൂട്ടർക്കും ഇനി തന്നെ തൊടാനാവില്ലെന്ന് ഉറപ്പായി. കേരളത്തിന്റെ പച്ചപ്പിൽ, ആളുകളുടെ പെരുമാറ്റത്തിൽ, തന്റെ നാടിന്റേതിൽ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയിലൊക്കെ രാമു സമാധാനം കണ്ടെത്താൻ ശ്രമിച്ചു; കഴിഞ്ഞതൊക്കെ മറക്കാൻ…

രാമുവിന്റെ കഥ

സ്വന്തം കഥപറയാൻ രാമുവിനു പരുങ്ങലുണ്ട് . വേറൊന്നുമല്ല, അങ്ങനെ ഒരു കഥയായിപ്പറയാൻ അവനൊരു ഭൂതകാലമില്ല. നാട്ടുകാരുടെ ഊഹംപോലെ ദക്ഷിണ കന്നഡ സൈഡിലെങ്ങോ ജനിച്ച് മംഗലാപുരത്തിന്റെ പ്രാന്തത്തിലെങ്ങോ വളർന്നവനാണ് അവൻ. അവന് രാമു എന്നൊരു പേരുമുണ്ടായിരുന്നില്ല, അത് ഇന്നാട്ടുകാർ ചോദ്യംചെയ്തപ്പോൾ വായിൽവന്നത് പറഞ്ഞതാണ്!…

സത്യനാഥൻ പറഞ്ഞ രാമുവിന്റെ കഥ

പുഴയിൽ പിന്നെ പലതവണ വെള്ളം പൊങ്ങി. പാടവും പുഴയും ചിലപ്പോഴൊക്കെ ഒന്നായൊഴുകി. കട, നടവരമ്പിൽ നിന്നൊക്കെ ഉയരെയായത് പ്രഭാകരപ്പണിക്കർക്ക് തുണയായി. മഴക്കാലത്തെ മലവെള്ളപ്പാച്ചിലിൽ പാടവും വരമ്പും മുങ്ങുമ്പോൾ രാമുമാത്രം കടയ്ക്കു കൂട്ടിരുന്നു. വേനൽക്കാലത്തെ തെളിഞ്ഞ നീരൊഴുക്കിൽ അവൻ മലർന്നുകിടന്നു. പുഴയവനും കൂട്ടായി.…

രാമുവിന്റെ കഥ.. തുടരുന്നു

രണ്ടാമതൊരു സീരിയലുകാരൻ രാമുവിന്റെ കഥയ്ക്കായി വിളിക്കുമ്പോൾ സത്യനാഥൻ അടുക്കളയിലായിരുന്നു. ശൂന്യതയില്‍നിന്ന് തീറ്റപ്പണ്ടങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള സ്മിതയുടെ കഴിവിനെ കണ്ണുകൊണ്ടും മനസ്സുകൊണ്ടും പ്രശംസിച്ചുകൊണ്ട് അടുക്കളപ്പാതകത്തിൽ കാലാട്ടി ഇരിക്കുകയായിരുന്നു അയാൾ. സ്മിതയുടെ കയ്യിൽ കിണ്ണത്തിൽ അവലും ശർക്കരയും തേങ്ങയും ചേർത്തു കുഴച്ചെടുത്തതുണ്ടായിരുന്നു. കുഞ്ഞുങ്ങൾക്കായല്ലോ എന്നയാൾ ആശ്വസിച്ചു.…

സൗപർണിക

ബൈണ്ടൂർ സ്റ്റേഷനിലേയ്ക്ക് ട്രെയിൻ അടുത്തു കൊണ്ടിരിക്കുന്നു. നിരത്തി നിർത്തിയിരിക്കുന്ന ടാക്സി കാറുകൾ കണ്ടപ്പോൾ തുണിസഞ്ചിയെടുത്ത് തോളത്തിട്ട്, ബെർത്തിനടിയിൽ നിന്നും കൊച്ചുബാഗും എടുത്ത് ഇറങ്ങാൻ തയ്യാറായി. “അമ്മ ഇറങ്ങാൻ റെഡിയായോ?” മുന്നിലിരുന്ന വിവേക് ചോദിച്ചു. തിരുവനന്തപുരത്ത് നിന്ന് കയറിയപ്പോൾ മുതൽ അവൻ ഓരോന്ന്…

സത്യനാഥൻ പറഞ്ഞ രാമുവിന്റെ കഥ

ഉടുമുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായാണ് രാമുവിനെ ആദ്യമായി കാണുന്നതെന്ന് കഥപറഞ്ഞു തുടങ്ങിയല്ലോ. രാമു എങ്ങുനിന്നോ അന്നാട്ടിലേയ്ക്കു വന്ന അനാഥനായിരുന്നു; അഥവാ അനാഥനാണെന്ന് അയാൾ നാട്ടുകാരെ ധരിപ്പിച്ചു. സംസാരം കന്നഡ കലർന്ന മലയാളത്തിലായിരുന്നതിനാൽ കാസറഗോഡോ, അതുമല്ലെങ്കിൽ ദക്ഷിണ കർണ്ണാടക തന്നെയോ ആവും അയാളുടെ നാടെന്ന്…

മറക്കാതെ കാണുക.. തിങ്കൾ മുതൽ വെള്ളിവരെ..

നല്ല ഉറക്കത്തിലായിരുന്നു. മൊബൈലിന്റെ അലർച്ച ഉറക്കം മുറിച്ചതിലുള്ള അലോസരം മറച്ചുവയ്ക്കാതെയാണ് ഫോൺകോളിനു മറുപടി പറഞ്ഞത്. അതൊട്ടും കാര്യമാക്കാതെ സീരിയൽ ഡയറക്ടർ രമാകാന്തൻ സാർ നേരിട്ട് കാര്യത്തിലേക്കു കടന്നു.“എന്തായി സത്യനാഥാ തന്റെ പുതിയ സ്ക്രിപ്റ്റ്? എഴുത്ത് പകുതിയാകുമ്പോ താൻ വരാന്നല്ലേ പറഞ്ഞത് ഡിസ്‌കഷന്.…

ഗാന്ധാരി ഒരു സ്ത്രീയായിരുന്നു

രാജപത്നിയെന്നോ രാജമാതാവെന്നോ ഒക്കെയുള്ള വാഴ്ത്തുപാടലുകൾ യുദ്ധം തുടങ്ങുന്നതിനു മുമ്പേ ഗാന്ധാരി ഉപേക്ഷിച്ചിരുന്നു. യുദ്ധത്തിന്റെ ജയ-പരാജയങ്ങളെ കുറിച്ച് ഒട്ടും ആശങ്കയില്ലാതെ, അന്തഃപുരത്തിൽ സാധാരണ ദിവസങ്ങൾ പോലെ പ്രാർത്ഥിച്ചും ഉറങ്ങിയും കഴിഞ്ഞ അമ്മ, മക്കൾക്ക് അത്ഭുതമായിരുന്നു. ഗാന്ധാരിയുടെ വാക്കുകൾക്ക് യുദ്ധത്തിന്റെ പതിനെട്ടു നാളുകളിലും ഒരു…

error: Content is protected !!