ഒരു സന്ധ്യാസമയം. വഴിയിൽ നാട്ടിയിരുന്ന കൽവിളക്കിൽ ദീപം തെളിയിക്കാൻ ഒരു വൃദ്ധൻ നന്നേ പാടുപെടുന്നു. തെക്കുനിന്നു വീശിയടിക്കുന്ന കാറ്റാണ് പ്രശ്നം. വൃദ്ധന്റെ സങ്കടം മനസിലാക്കിയ വഴിപോക്കൻ തോളിൽ കിടന്ന തോർത്ത് മുകളിലേക്കുയർത്തി കാറ്റിന്റെ ദിശ മനസിലാക്കി. ഒരു നീളൻ കല്ലു കൊണ്ടുവന്ന് …