ബിന്ദുവിനെ ഫേസ്ബുക്കിലാണ് ഞാൻ പരിചയപ്പെടുന്നത്.ഞങ്ങൾക്ക് പൊതുവായി ഒരു കാർഷിക വിദ്യാഭ്യാസ പാരമ്പര്യം ഉണ്ടായിരുന്നു എന്ന ഒരു കൗതുകവും ഉണ്ടായിരുന്നു. എന്നാൽ ബിന്ദു ഒരു എഴുത്തുകാരിയാണ് എന്ന് പിന്നീടാണ് അറിയുന്നത്. അങ്ങനെയാണ് ബിന്ദു എഴുതിയ ‘നാഹിദ പറയാതെ പോയത്’ എന്ന നോവൽ വായിക്കാനായി…
Tag: Bindu Harikrishnan
ഞാൻ കണ്ട ഋതു – ശുഭോ മഹുരത്
ശുഭോ മഹുരത് ഋതുപർണോ ഘോഷ് അധികം കൈകാര്യം ചെയ്യാത്ത ജോണർ ഏതെന്നു ചോദിച്ചാൽ മിസ്റ്ററി ത്രില്ലർ എന്ന് പറയേണ്ടിവരും. സാധാരണ മനുഷ്യന്റെ കുഴഞ്ഞുമറിഞ്ഞ ജീവിതത്തിലേയ്ക്കും അതിലും സങ്കീർണ്ണമായ അവന്റെ മാനസികവ്യാപാരങ്ങളിലേയ്ക്കും ഉറ്റുനോക്കുന്നവയായിരുന്നു ഒട്ടുമിക്ക ഋതു സിനിമകളും! ഒന്നോർത്താൽ അതിലൊട്ടും അതിശയോക്തിക്കും വകയില്ല.…
ഉൾച്ചുമരെഴുത്തുകൾ.. ഒരു വായന
ബുക്ക് ഉൾച്ചുമരെഴുത്തുകൾഇനം നോവൽനോവലിസ്റ്റ് ബിന്ദു ഹരികൃഷ്ണൻപ്രസാധകർ ബുദ്ധാ ക്രിയേഷൻസ്വില 240പേജ് 184സൃഷ്ടിയിൽ ഏറ്റവും മനോഹരവും ഏറ്റവും പൊട്ടയായതുമായതേന്നെന്നു ചോദിച്ചാൽ ഉത്തരം സ്ത്രീ!! ജനനം മുതൽ അല്ലേൽ ജനിപ്പിക്കുന്നതുമുതൽ മരണം വരെ എല്ലാ ഭാരവും പേറി നടക്കുന്ന ജീവി!!! ഏറ്റവും ശക്തിയുള്ളവരും അത്രയും…
വേഷം മാറുന്ന കടൽ
ഏകാന്തത ഭ്രാന്തു പിടിപ്പിച്ചിരുന്ന വേളയിൽ മനസ്സിലേയ്ക്കറിയാതെ കയറിവന്നതാണ് ഒരു യാത്രയിൽ കണ്ട കടല്. വാസ്തവത്തിൽ അത്, പല വർണ്ണത്തിലും ഭാവത്തിലും കടലും കടലോളം സ്നേഹവും നിറഞ്ഞൊരു യാത്രയായിരുന്നു; ഇങ്ങിനി വരാത്തവണ്ണം നഷ്ടമായ ചിലതിൽ ഒന്ന്. അന്നു കണ്ടതിൽ ഏറ്റവും ആകർഷകമായി തോന്നിയത്…
നാഹിദ പറയാതെപോയത്..
രണ്ട് നിത്യ ചായയുമായി വരുമ്പോൾ നേരം നന്നായി പുലർന്നിരുന്നു. മണിക്കൂറുകൾ കടന്നുപോയതറിയാതെ ഹരിശങ്കർ പൂർണ്ണമായും എഴുത്തിന്റെ ലോകത്തായിരുന്നു. “ഹരിയേട്ടൻ ഇന്നലെ ഇവിടെയാ ഉറങ്ങിയത്? അതോ ഉറങ്ങിയേ ഇല്ലേ? അവിടെ എന്റടുത്ത് കിടക്കുകയായിരുന്നു എന്നാ എന്റെ ഓർമ്മ”. അവൾ അത്ഭുതം കൂറി. “ങാ..…
നാഹിദ പറയാതെപോയത്..
ഒന്ന് മഴ പെയ്തൊഴിഞ്ഞ ആകാശം. കാറുംകോളും ഒഴിഞ്ഞെങ്കിലും നിറങ്ങൾ വാരിയണിയാൻ മടിക്കുന്ന മേഘക്കൂട്ടങ്ങൾ. നേരം വെളുത്തുവരുന്നതോ ഇരുട്ടുന്നതോ എന്നറിയാനാവാത്ത വിധം മങ്ങിയ വെളിച്ചംകൊണ്ട് പ്രകൃതി ഒരുക്കുന്ന ജാലവിദ്യ. പെട്ടെന്ന് ശാന്തമായ അന്തരീക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ഭൂമിയിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന മിന്നൽപ്പിണർ, ദിക്കുകൾ കിടുങ്ങുന്ന ഇടിമുഴക്കം.…
ഉള്ളിൽ പതിഞ്ഞ ഉൾച്ചുമരെഴുത്തുകൾ
“മോളോന്നും കഴിച്ചിട്ടില്ലെന്നു വേവലാതി കൊള്ളുന്ന അമ്മയെ പിന്നിൽ വിട്ടു നടക്കുമ്പോൾ സ്കൂളിലേയ്ക്കുള്ള വഴി ഒരൂഹം മാത്രമായിരുന്നു. കടത്തുകഴിഞ്ഞ് ഏഴുകിലോമീറ്റർ ദൂരം ഒഴിഞ്ഞ വയറുമായി കണ്ണീരിടയ്ക്കിടെ തുടച്ചു വഴിചോദിച്ചു നടന്നു പോകുന്ന ഒരു പതിമൂന്നുകാരി.” കണ്ണു നിറഞ്ഞൊഴുകിയിരുന്നു വായിച്ച് തീർന്നപ്പോൾ. നന്ദയുടെ ദുഃഖം…
ഉൾച്ചുമരെഴുത്തുകൾ
ജീവിത സായന്തനത്തിൽ നിന്നും തിരിഞ്ഞുനോക്കുമ്പോൾ കാണുന്നതെന്ത്? പോക്കുവെയിലിൽ തെളിയുന്ന വലിയ നിഴലുകൾ തീർക്കുന്ന മയചിത്രങ്ങൾ പോലെയാവും പലതും. അമൂർത്തമായ ചിന്തകളും അതിൽ തെളിയുന്ന വിങ്ങലുകളും ചുമലൊഴിഞ്ഞ ഭാരം തീർക്കുന്ന ശൂന്യതയും. ചോദ്യം വീണ്ടും ഉയരുന്നു. ഉൾച്ചുമരിൽ തെളിഞ്ഞതെന്ത്? പ്രസാധകർ : ബുദ്ധാ…