മരുതമ്മാൾ പാട്ടി

വീട്ടാക്കടം പോലെ ഒരു മസാലദോശ ചില നേരത്ത് അപ്പുവിന്റെ മനസ്സിനെ അലോസരപ്പെടുത്താറുണ്ട്. കുറച്ചു പഴയ കഥയാണ്. അയാളന്ന് തമിഴ് നാട്ടിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ്. കൂടെ ഒരു കുടുംബസംരംഭത്തിന്റെ ചുക്കാൻ പിടിക്കുക എന്ന ദൌത്യവുമുണ്ട്. താമസസൌകര്യം പരിമിതമായ ഒരുൾനാടൻ ഗ്രാമത്തിലാണ് കമ്പനി സ്ഥാപിച്ചിട്ടുള്ളത്…

error: Content is protected !!