വെയിൽ മരങ്ങൾ

22ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ലഭിച്ച ഡോക്ടർ ബിജുവിന്റെ വെയിൽ മരങ്ങൾ, മുങ്ങിപ്പോയ തുരുത്തിലെ ആലംബഹീനരായ മനുഷ്യരുടെ ജീവിതം പറയുന്നു. സിങ്കപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രൻസിന് മികച്ച നടൻ അവാർഡ് നേടിക്കൊടുത്ത ചിത്രം. തന്റെ സ്വാഭാവികമായ പ്രകടന മികവിലൂടെ അവാർഡിന് എന്തുകൊണ്ടും അർഹനെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു ഇന്ദ്രൻസ്. കുടിയിറക്കപ്പെടുന്നവന്റെ, തലയ്ക്കുമുകളിലൊരു തണലില്ലാതെ സദാ വെയിലിലായിപ്പോകുന്നവന്റെ അവസ്ഥ ഭംഗിയായി അവതരിപ്പിക്കുന്നതിൽ ചിത്രം വിജയിച്ചു. ഋതുക്കൾ മാറിമാറി വരുന്ന അവരുടെ ജീവിതത്തെ മനോഹരമായി അഭ്രപാളികളിൽ പകർത്തിയ എംജെ രാധാകൃഷ്ണൻറെ ക്യാമറയ്ക്കും ഒരു നീണ്ട കൈയ്യടി. ചിത്രം ഇടവേളയോടടുക്കുമ്പോൾ സ്വകാര്യതതേടിമാത്രം കടന്നു വരുന്ന പ്രേക്ഷകരോടൊപ്പം ശുഷ്കമായ സദസ്സിൽ കാണാൻ വിധിക്കപ്പെടുന്നു ഈ ചിത്രവും…

ബിന്ദു

One thought on “വെയിൽ മരങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!