അക്ഷരം…..

അക്ഷരങ്ങളിലേക്ക്
ഒന്നു തിരിഞ്ഞു നടക്കണം
പിണങ്ങിയ മാത്രകളെ
അണച്ചു പിടിക്കണം
കൊമ്പുകോർക്കുന്ന ചില്ലക്ഷരങ്ങളെ
ഇണക്കിയെടുക്കണം.
നീണ്ട വാചകങ്ങളെ
ചുരുക്കിയെടുത്ത്
അർത്ഥം നിറച്ച്
വിളമ്പി വെയ്ക്കണം.
സ്വരങ്ങളെയും വ്യഞ്ജനങ്ങളെയും
കോർത്തെടുക്കണം.
അക്ഷരങ്ങളെ വാക്കുകളിലേക്കും
വാക്കുകളെ വാചകങ്ങളിലേക്കും
പടർത്തി വെക്കണം.
എനിക്കു വീണ്ടും
എന്റെ അക്ഷരങ്ങളിലേക്ക്
ഒന്നു തിരിഞ്ഞു നടക്കണം.

 

രമ്യ ലക്ഷ്മി

 

 

ചിത്രത്തിന് കടപ്പാട്
www.pinterest.com/pin/668503138412012757/

Leave a Reply

Your email address will not be published.

error: Content is protected !!