മകൾക്കായ്

നിന്‍ കിളിക്കൊഞ്ചലെന്‍
കരളിലൊരു ഗീതം
കണ്‍മണീ നിന്‍ മുഖം
കമലദളസൗമ്യം
ചന്ദനച്ചേലുള്ള
മൃദുലകരമോടെന്‍
കൈവിരല്‍ത്തുമ്പിനേ
കവരൂ മകളേ നീ !

പേടിയാലാ കണ്ണു
നനയരുതു പെണ്ണേ
കൂരിരുള്‍ കാണ്‍കിലും
കരയരുതു കണ്ണേ
അച്ഛനുണ്ടന്‍പൊട-
ങ്ങരികിലിനിയെന്നും
കാവലായ് കാരുണ്യ
നിറവിനുയിരായി.

പൂവായ്, നിലാവായി,
മകരഹിമമായും
തേനായ്, വയമ്പായി,
തെളിയുമമൃതായും
നേരുറ്റ ലാവണ്യ-
മൊഴുകുമിടമെല്ലാം
കാണുന്നു ഞാന്‍ നിന്റെ-
യരുമമുഖചിത്രം.

കുറത്തിയാടന്‍ പ്രദീപ്

പ്രിയകവിക്ക്, മാധ്യമപ്രവർത്തകന് , സുഹൃത്തിന്, സർവ്വോപരി മനുഷ്യന് അടയാളത്തിന്റെ അക്ഷരപ്പൂക്കൾ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!