പവിഴംപോൽ.. പവിഴാധരംപോൽ….

സൗന്ദര്യസങ്കല്പങ്ങൾ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാകുന്നത് പ്രണയികളുടെ മനസ്സിലാണെന്ന് തോന്നിയിട്ടുണ്ട്. സൗന്ദര്യാധിഷ്ഠിത പ്രണയത്തെക്കുറിച്ചല്ല, സൗകര്യദായകമായതുമല്ല, ഉള്ളിൽത്തട്ടി പ്രണയിക്കുന്നവരുടെ കാര്യമാണ്. കുറച്ചുകൂടി വിശദമായിപ്പറഞ്ഞാൽ പ്രണയികളിൽ കാണുന്നതെന്തും സൗന്ദര്യമാണ്.. അതുകാണുന്ന കണ്ണിന്റെ സൗന്ദര്യസങ്കല്പത്തിനപ്പുറം ഉള്ളടുപ്പങ്ങളല്ലേ. ഒരായുസ്സിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന, പിന്നെന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ആ പ്രണയം..  ചുറ്റുമുള്ളവയൊക്കെയും സുന്ദരമായി മാത്രം കാണാനാകുന്നൊരു കാലം..  എന്റെയും നിന്റെയും പ്രണയകാലം..

ബിന്ദു

 

Leave a Reply

Your email address will not be published.

error: Content is protected !!