മാവ ബര്‍ഫി

പെട്ടെന്ന് ഉണ്ടാക്കുവാന്‍ കഴിയുന്ന ഒരു മധുര പലഹാരമാണു മാവ ബര്‍ഫി.

ആവശ്യം വേണ്ട ചേരുവകള്‍:

1) മാവ പൊടി (അല്ലെങ്കില്‍ പാല്‍ പൊടി) – 250 ഗ്രാം
2) പാല്‍ – 1 കപ്പ്
3) പഞ്ചസാര – 1 കപ്പ്
5) ഏലക്കായ – 4 എണ്ണം
6) നെയ്യ് – 3 tbs
7) ബദാം/പിസ്ത അരിഞ്ഞത് – അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം:

ഏലക്കായും പഞ്ചസാരയും ചേര്‍ത്ത് നന്നായി പൊടിച്ച് എടുക്കുക.

ചുവട് കട്ടിയുള്ള ഒരു പാനില്‍ നെയ്യ് ഉരുക്കി അതിലേയ്ക്ക് പാല്‍, മാവ എന്നിവ ചേര്‍ത്ത് ചൂടാക്കുക. തരികള്‍ ഇല്ലാതിരിക്കുവാന്‍ തീ കുറച്ച് നന്നായി ഇളക്കുക. 3 മിനിറ്റിനു ശേഷം പൊടിച്ച് വെച്ചിരിക്കുന്നവ ചേര്‍ത്ത് ഇളക്കുക. കുറച്ച് കഴിയുമ്പോള്‍ പതുക്കെ കട്ടി കൂടുവാന്‍ തുടങ്ങും. പാത്രത്തിന്റെ അരികില്‍ നിന്ന് വിട്ട് മാറുന്ന അലുവ പരുവമാകുമ്പോള്‍ നെയ്യ് പുരട്ടിയ പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക. പരത്തി ലെവല്‍ ആക്കി അതിനു മുകളില്‍ ബദാം വിതറുക. തണുത്ത് കഴിയുമ്പോള്‍ ഫ്രിഡ്ജില്‍ 5 മണിക്കൂര്‍ വെയ്ക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ വെട്ടി എടുത്ത് വിളമ്പാം.

ഡോ. സുജ മനോജ്‌

Leave a Reply

Your email address will not be published.

error: Content is protected !!