മുര്‍ഗ് ചുക്കന്തര്‍ (ബീറ്റ് റൂട്ട് ചിക്കന്‍)

ബീറ്റ് റൂട്ടും ചിക്കനും ഉപയോഗിച്ചുള്ള ഒരു പഞ്ചാബി വിഭവം.

ആവശ്യം വേണ്ട ചേരുവകള്‍:

1) ചിക്കന്‍ – 1 കിലോ
2) ബീറ്റ്രൂട്ട് – 2 എണ്ണം
3) തക്കാളി – 1 എണ്ണം
4) സവാള – 2 എണ്ണം
5) മുളക് പൊടി – 2 tsp
6) കാശ്മീരി മുളക് പൊടി – 1 tsp
7) ഇഞ്ചി – 2 ഇഞ്ച് കനത്തില്‍
8) വെളുത്തുള്ളി – 8 എണ്ണം
9) പച്ചമുളക് – 3 എണ്ണം
10) തൈര്‍ – 1/2 കപ്പ്
11) മഞ്ഞള്‍ പൊടി – 1/2 tsp
12) മല്ലിയില അരിഞ്ഞത് – 2 tbs
13) നെയ്യ് – 1 tsp
14) വെളിച്ചെണ്ണ
15) കടുക് – 1/2 tsp
16) ജീരകം – ഒരു നുള്ള്
17) ഉപ്പ്
18) കറുക ഇല
19) വെള്ളം – 1 കപ്പ്

മസാല പൊടിക്ക്:
1 tbs മല്ലിയും 1/2 tsp ജീരകവും 1/2 tsp പെരും ജീരകവും 1/2 tsp കുരുമുളകും വറുത്ത് പൊടിച്ച് 1/2 tsp ഗരം മസാലയോടൊപ്പം ചേര്‍ത്ത് എടുക്കുക

തയ്യാറാക്കുന്ന വിധം:

ഒരു പാനില്‍ എണ്ണയും നെയ്യും ഒഴിച്ച് ബീറ്റ്രൂറ്റ് ചെറുതായി അരിഞ്ഞത് ലൈറ്റ് ബ്രൌണ്‍ ആകുന്നത് വരെ (പകുതി വേവ്) വേവിച്ച് മാറ്റി വെയ്ക്കുക. ഇതിന്റെ പകുതി മിക്സിയില്‍ അടിച്ച് എടുക്കുക.

സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ച് എടുത്ത് മാറ്റി വെയ്ക്കുക.

തൈര്‍, മുളക് പൊടി, ഉപ്പ് എന്നിവ കുഴച്ച് ചിക്കനില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ മാറ്റി വെയ്ക്കുക.

മൂട് കട്ടിയുള്ള പാനില്‍ എണ്ണ ഒഴിച്ച് കടുക്, ജീരകം, കറുക ഇല എനിവ ഇട്ട് വഴറ്റുക. ഒരു മിനിറ്റ് കഴിയുമ്പോള്‍ ചതച്ച് വെച്ചിരിക്കുന്ന സവാള മിശ്രിതം ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. ഇതിലേയ്ക്ക് മഞ്ഞള്‍ പൊടിയും തക്കാളിയും ചേര്‍ത്ത് മൃദുവാകുന്നത് വരെ വഴറ്റുക. മിക്സിയില്‍ അടിച്ച് വെച്ച ബീറ്റ്രൂട്ടും മാരിനേറ്റ് ചെയ്ത ചിക്കനും ഇട്ട് 4 മിനിറ്റ് മീഡിയം തീയില്‍ വഴറ്റുക (ചിക്കനില്‍ നിന്ന് വെള്ളം ഊറി ഇറങ്ങുന്നത് വരെ). ഇനി പാത്രം മൂടി ഒരു രണ്ട് മിനിറ്റ് വേവിക്കുക. ഈ സമയം കൂടുതല്‍ വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവശ്യമില്ല. രണ്ട് മിനിറ്റിനു ശേഷം ഒരു കപ്പ് വെള്ളം ചേര്‍ത്ത് 20 മിനിറ്റ് മൂടി വേവിക്കുക. ശേഷം പകുതി വേവിച്ച ബാക്കി ബീറ്റ്രൂട്ടും മസാല പൊടിയും വിതറി ചെറു തീയില്‍ 5 മിനിറ്റ് വേവിക്കുക. തീ അണച്ച് മല്ലി ഇല വിതറി വാങ്ങി വെയ്ക്കുക.

ഡോ. സുജ മനോജ്‌

Leave a Reply

Your email address will not be published.

error: Content is protected !!