സൂര്യകാന്തി

സൂര്യനെകാത്തിരുന്ന സൂര്യകാന്തി
പറയാൻ മറന്നൊരാകഥ
ഇതളുകൾ പൊഴിയുന്നപോലെ
മറന്നുതുടങ്ങിയ ഒരുകഥ
ആരെന്നും എന്തെന്നുമുള്ള ചോദ്യം
ഉത്തരം കിട്ടാത്ത കടങ്കഥകൾ

കേട്ടുമറന്നകഥയിലെ കഥകൾ
ഒരേവാക്കിൻറെ പല അർത്ഥങ്ങൾ
തുറന്നപുസ്തകത്താൾ
തന്നനഷ്ടപ്പെട്ട മയിൽപീലി
പ്രകൃതിയുടെനിറക്കൂട്ട്
എന്തിനെയൊക്കെയോ ഓർമ്മപ്പെടുത്തൽ

കാട്ടിനുള്ളിൽ പിണഞ്ഞൊഴുകുന്ന നദിയും
മരുഭൂമിയിലെ അകന്നുപോകുന്ന മരീചികയും
കാണാതെ കാണുന്ന ചിത്രങ്ങളും
കേൾക്കാതെ മൂളുന്ന പാട്ടുകളും
പോകാനാഗ്രഹിച്ച സ്ഥലങ്ങളും
നിശ്ചലമാക്കുന്ന വേരുകളും

കണ്ണുതുറക്കുന്ന സമയം
സമ്മാനിക്കുന്നചിത്രം
പൊള്ളുന്ന വെയിലിലോ
മരവിക്കുന്ന തണുപ്പിലോ
ജീവിതം എന്ന അധ്യാപകൻ
പഠിപ്പിച്ചപാഠങ്ങൾ

നിദ്രതൻ വർണ്ണതൂലിക
അസ്തമയസൂര്യൻറെ സ്വർണ്ണകിരണം
പകർത്തിയ ഇതളുകൾ
മന്ദസ്മിതംതൂകി താളംപിടിക്കുമ്പോൾ
എവിടെയോമറഞ്ഞുപോകുന്നു
നശ്വരതയുംഞാനെന്നഭാവവും

ഹരിത ദീപു ജോർജ്

Leave a Reply

Your email address will not be published.

error: Content is protected !!