അമ്മമൊഴി

വരമൊഴിയിൽ അറിയേണ്ടവ (തുടർച്ച)

* മലയാള അക്ഷരങ്ങൾ പൊതുവേ ഭംഗിയുള്ളവയാണ്. അവ എഴുതുന്ന വിധവും ശരി രൂപവും അറിഞ്ഞിരിക്കണം.
* ഓരോ വാക്കിലെയും അക്ഷരങ്ങൾ അടുപ്പിച്ചും വാക്കുകൾ ഇടവിട്ടും എഴുതണം.
* അക്ഷരത്തെറ്റില്ലാതെ എഴുതാൻ പദങ്ങളുടെ ശരിരൂപം അറിയണം.
* രചന ചെറു വാക്യങ്ങളിലായാൽ തെറ്റുകൾ കുറഞ്ഞിരിക്കും.
* ഇരട്ടിച്ചുച്ചരിക്കുന്ന അക്ഷരങ്ങൾ ഇരട്ടിച്ചു തന്നെ എഴുതണം.
* ചില്ലുകൾ ഒരു വരിയുടെ ആദ്യം എഴുതരുത്.
* ആവശ്യമുള്ള ചിഹ്നങ്ങൾ ഉപയോഗിക്കുക തന്നെ വേണം.
* പദങ്ങളുടെ അര്‍ത്ഥമറിഞ്ഞു പ്രയോഗിക്കണം.
* പദപ്രയോഗത്തിൽ ക്രമഭംഗം അറുത്തു.
* പദലോപം മൂലം വാക്യം വികലമാകരുത്.
* വാക്യങ്ങളിൽ ആവശ്യമില്ലാത്ത പദങ്ങൾ ചേർക്കരുത്.
* പദസന്ധികൾ കുറ്റമറ്റതാകണം.
* പദങ്ങളുടെ ശരിരൂപം തന്നെ ഉപയോഗിക്കണം.
* രചനയിൽ പൗനരുക്ത്യദോഷം ഉണ്ടാകരുത്.
* വിശേഷണ വിശേഷ്യപ്പൊരുത്തം വാക്യരചനയിൽ ഉണ്ടാകണം.
* സംഖ്യാശബ്ദ – വചനപ്പൊരുത്തം വേണം.
* ലിംഗവചനപ്പൊരുത്തം വേണം.
* സംബോധിക-പ്രതിഗ്രാഹിക പ്രയോഗങ്ങൾ ശരിയാകണം.
* വിവൃത-സംവൃത പ്രയോഗങ്ങളിൽ തെറ്റു പറ്റരുത്.
* പ്രയോഗങ്ങളുടെ നിയമങ്ങൾ തിരിച്ചറിയണം.
* സ,സു,ദു,യ്ക്ക – ഇവയുടെ പ്രയോഗം അറിയണം.
* മുതൽ, വരെ – ഇവയുടെ പ്രയോഗം അറിയണം.
* പദരൂപ സാദൃശ്യം പാലിക്കണം.
* ഓ, അതോ, ഓരോ – ഇവയുടെ പ്രയോഗം.
* ഓളം, ഏകദേശം – ഇവയുടെ പ്രയോഗം.

വരമൊഴി വൈരൂപ്യങ്ങൾ

നമ്മുടെ വാർത്താ മാധ്യമങ്ങളിലും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും സാഹിത്യ രചനകളിലും രചനയിൽ സംഭവിക്കുന്ന വൈകല്യങ്ങൾ വിശദമായ പഠനത്തിന് വിധേയമാക്കുകയാണ് തുടർന്നുള്ള ലക്കങ്ങളിൽ.

( തുടരും.)

വട്ടപ്പറമ്പിൽ പീതാംബരൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!