പ്രണയംപോലെ തന്നെ വിരഹവും. ഒരുപക്ഷെ പ്രണയത്തെക്കാളും തീവ്രതയോടെ ഉള്ളിൽതട്ടുന്നത് വിരഹമാണെന്ന് തോന്നീട്ടുണ്ട്. തൽക്കാലത്തെ വേർപിരിയലുകളെക്കാൾ, എന്നെന്നേയ്ക്കുമായി വിടപറഞ്ഞുപോയ സ്നേഹസാമീപ്യങ്ങൾ മനസ്സിലേൽപ്പിക്കുന്ന മുറിവുകൾ ചില മനസ്സുകളിലെങ്കിലും ഉണങ്ങാതെ അവശേഷിക്കും, അവസാനമില്ലാത്ത നീറ്റലായി. നീ എന്നിലവശേഷിപ്പിച്ചതും അത്തരമൊരു നീറ്റലാണ്, ശേഷകാലമത്രയും ഉള്ളുപൊള്ളിക്കാൻ പോന്ന വേദന. ജീവിതയാത്രയിൽ ഒരിക്കൽമാത്രം അറിയുന്നു യഥാർത്ഥ പ്രണയവും വിരഹവും എന്ന വാദത്തെ എന്റെ മാത്രം കണ്ടെത്തലെന്ന് കളിയാക്കി നടന്നുമറയുമ്പോൾ നിന്റെ മനസ്സിലും അതുതന്നെയായിരുന്നില്ലേ?
മനുഷ്യായുസ്സിന്റെ ഇങ്ങേയറ്റത്തെ പടിയിലിരുന്ന് ഞാനാ കാലമോർക്കുന്നു.
ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു..
ബിന്ദു
Your article helped me a lot, is there any more related content? Thanks!