മുതീരി ശ്രീ പള്ളിയറക്കൽ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ വെച്ച് ശ്രീ സുരേഷ് പ്രാർത്ഥന തന്റെ ആദ്യ പുസ്തകം, ‘സ്മിതം’ എന്ന കഥാസമാഹാരത്തിന്റെ ആദ്യ കോപ്പി, ക്ഷേത്രം പ്രസിഡന്റ് ശ്രീ മനോമോഹനൻ, ക്ഷേത്രം രക്ഷാധികാരി ശ്രീ ബാബുരാജൻ മാസ്റ്റർ എന്നിവർക്ക് കൈമാറി.

പ്രശസ്ത എഴുത്തുകാരനും തിരുവനന്തപുരം സ്വദേശിയുമായ ശ്രീ അനീഷ് തകടിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ധർമ്മ രക്ഷാ ട്രസ്റ്റ് അംഗം ശ്രീ വിനോദ്കുമാർ, ശ്രീ ദുർഗ്ഗാ ബാലഗോകുലം രക്ഷാധികാരി ശ്രീമതി സരളാദേവി എന്നിവർ സംസാരിച്ചു.