ലഹരി വിരുദ്ധസന്ദേശ പ്രചാരണത്തിന് തുടക്കമായി

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി, ഡൽഹി കേന്ദ്രമായി 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള സന്നദ്ധ സംഘടന ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവും, കേരളത്തിലെ മനുഷ്യാവകാശ സംഘടന സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.

ലഹരി വിരുദ്ധ സമൂഹം ലക്ഷ്യമാക്കി സ്‌കൂൾ കോളേജ് ക്യാമ്പസുകളിൽ നടത്തുന്ന പ്രചാരണ യാത്രയുടെ ലോഗോ തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ.തോമസ്സ് ജെ നെറ്റോ ഡിസ്ട്രസ് മാനേജ്‌മെന്റ് കലക്ട്ടീവ് കേരള പ്രതിനിധി ശ്രീ. വേണു ഹരിദാസ്, സൊസൈറ്റി ഫോർ പീപ്പിൾസ് ചെയർമാൻ ശ്രീ. എം.എം സഫർ എന്നിവർക്ക് കൈമാറി.

സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്റ്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ. ജയദേവൻ നായരും, ശ്രീ. വേണു ഹരിദാസും നേതൃത്വം നൽകുന്ന പ്രചാരണ യാത്രയുടെ ഫ്‌ളാഗ്‌ ഓഫ്‌ കർമ്മവും തദവസരത്തിൽ ആർച്ച് ബിഷപ്പ് നിർവഹിച്ചു.

സന്ദേശയാത്ര ജൂണ്‌ 26 മുതൽ പതിനൊന്ന് ദിവസം വിവിധ സ്‌കൂൾ കോളേജ് ക്യാമ്പസുകൾ സന്ദർശിച്ച് ലഹരി വിരുദ്ധ സന്ദേശ പ്രചാരണവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും.

error: Content is protected !!