നീ…..

എന്റെ നരച്ച ആകാശങ്ങളിൽ നീ വരച്ചു വെച്ച ചിത്രങ്ങളിലാണ് ഇന്നലെ പെയ്ത മഴയിൽ നിറങ്ങൾ നഷ്ടപെട്ടത് . നക്ഷത്രങ്ങൾ പടികടന്നു പോയ രാത്രികൾ.. അറുത്തു മാറ്റിയ പ്രണയരക്തം ഒഴുകിയ നീലിച്ച ഞരമ്പുകൾ.. കനത്ത ഇരുട്ടിൽ കാഴ്ചകൾ നഷ്ടപ്പെട്ടു തനിച്ചിരുപ്പാണ് ഞാൻ മുറിഞ്ഞ…

‘ഓണ കാല’ത്തിൽ നിന്നും ഓണക്കാലത്തേയ്ക്ക്

അകന്നിരിക്കുന്ന ഈ ഓണ കാലത്തിനെ ഒരുമയുള്ള ഓണക്കാലം ആക്കാം ഓണക്കാലം ഓണപ്പാട്ട് ഓണക്കളി ഓണപ്പൂവ് തുമ്പപ്പൂവ് മുക്കുറ്റിപ്പൂവ് ഓണപ്പുലരി ചിങ്ങപ്പുലരി …. എന്നിങ്ങിനെ ചേർന്നിരിക്കട്ടെ , ഇരട്ടിക്കട്ടെ വർണ്ണങ്ങൾ. അതാണ് മലയാളത്തിന്റെ കരുത്ത് അതാണ് മലയാളത്തിന്റെ ചന്തം അകലം ആവശ്യമുള്ളിടത്ത് മതി.…

ത്യാഗി

ഒറ്റയ്ക്കായവന്റെ വീടു കണ്ടിട്ടുണ്ടോ? മാറാലകെട്ടിയ ഉമ്മറവാതിലിനപ്പുറം അലങ്കോലപ്പെട്ടു കിടക്കുന്നിടം വീടെന്നറിയപ്പെടും പൊടിയുറഞ്ഞുപിടിച്ച അട്ടികളടർത്തി മാറ്റിയാൽ മാത്രം തെളിയുന്ന കൗതുകങ്ങളുമായി സ്വീകരിക്കാൻ ആരുമില്ലാത്ത സ്വീകരണമുറി; പാതിയായും മുഴുവനായുമൊഴിഞ്ഞ ചായക്കോപ്പകളിൽ കുഞ്ഞിച്ചിലന്തികൾ വലകെട്ടിക്കളിക്കും. വലകളിൽ തൂങ്ങിയാടുന്ന ബീഡിത്തുണ്ടും തീപ്പെട്ടിക്കൊള്ളികളും അലങ്കാരങ്ങളാകും. ചിതറിവീണ വർത്തമാനപ്പത്രങ്ങൾക്കൊപ്പം വർത്തമാനങ്ങളേതുമില്ലാത്ത…

വെറുതെയാണീ മഴ

വെറുതെ , വെറുതെയാണീ മഴ കനലൂട്ടി ഹൃദയത്തെ ചുട്ടെരിയ്ക്കുമ്പോഴും പെയ്യുകയാണെന്ന് ബോദ്ധ്യപ്പെടുത്തി കൊണ്ടിരിക്കുന്നു ജനനത്തിനും മരണത്തിനുമിടയിലുള്ള കാലത്തെ വെറുതെ നാം വെറുതെ ജീവിതമെന്നു വിളിക്കുക മായുന്ന അക്ഷരങ്ങൾക്കും പൂർണ്ണ വിരാമത്തിനും ഇടയിലുള്ള അർത്ഥശൂന്യമായ മൗനത്തെ വെറുതെ നാം വെറുതെ സ്നേഹമെന്നു വിളിക്കുക…

That day

That day When stars smile A twinkly smile Shapes once covered By grey nimbus Unearth like a phoenix Somewhere on the land Things are aligning themselves   The angel has…

അമൻ കീ ആഷ

അമൻ കീ ആഷ …(ശാന്തിയുടെ പ്രതീക്ഷ) (അനുഗ്രഹീത ഉർദു കവി ഗുൽസാർ എഴുതിയത്) പുലർകാലത്ത് ഒരു കിനാവ് കതകിൽ തട്ടി. തുറന്നുനോക്കി. അതിർത്തിയ്ക്കപ്പുറത്തുനിന്ന് ഏതാനും വിരുന്നുകാരായിരുന്നു. കണ്ണുകൾ നിരാശങ്ങളായിരുന്നു. മുഖങ്ങൾ മ്ലാനമായിരുന്നു. കൈകാലുകൾ കഴുകിച്ചു അവർക്ക് ഇരിപ്പിടമൊരുക്കി തന്തൂറിൽ ചോളത്തിന്റെ റോട്ടികൾ…

സൂര്യകാന്തി

സൂര്യനെകാത്തിരുന്ന സൂര്യകാന്തി പറയാൻ മറന്നൊരാകഥ ഇതളുകൾ പൊഴിയുന്നപോലെ മറന്നുതുടങ്ങിയ ഒരുകഥ ആരെന്നും എന്തെന്നുമുള്ള ചോദ്യം ഉത്തരം കിട്ടാത്ത കടങ്കഥകൾ കേട്ടുമറന്നകഥയിലെ കഥകൾ ഒരേവാക്കിൻറെ പല അർത്ഥങ്ങൾ തുറന്നപുസ്തകത്താൾ തന്നനഷ്ടപ്പെട്ട മയിൽപീലി പ്രകൃതിയുടെനിറക്കൂട്ട് എന്തിനെയൊക്കെയോ ഓർമ്മപ്പെടുത്തൽ കാട്ടിനുള്ളിൽ പിണഞ്ഞൊഴുകുന്ന നദിയും മരുഭൂമിയിലെ അകന്നുപോകുന്ന…

ഓർമ്മ

അറിയാതെ എവിടെയോ മാഞ്ഞു പോയൊരാ പുസ്തകത്താളിലെ വാക്കുകൾ തുറന്ന അദ്ധ്യായങ്ങൾ അടഞ്ഞ വാതായനങ്ങൾ ഓർമ്മകൾ സൂക്ഷിച്ച ഇതളുകൾ മാഞ്ഞുപോകാൻ ആഗ്രഹിച്ച ദിനങ്ങൾ കാറ്റിനോട് പറഞ്ഞ കഥകളും മഴവില്ലു തന്ന ഉത്തരങ്ങളും നിദ്ര തൻ ചിറകിൽ പോയൊരു പാതയിൽ കണ്ട നിശാചിത്രങ്ങൾ കേട്ട്…

ഇത്രയൊക്കെയാണ് പ്രിയമാനസാ….

ഇത്രയൊക്കെയാണ് പ്രിയമാനസാ…. ആകാശത്ത് പറക്കുമ്പോൾ അലാറത്തിൽ കൈയുടക്കി കിടക്കയിൽ വീണത് പോയ രാത്രിയിൽ കൊളുത്തിയ വാക്കുകൊണ്ട് അടുപ്പ് കത്തിച്ചത് സിങ്കിൽ കഴുകാനിട്ട ഓർമ്മകൾ ഒരു നെടുവീർപ്പുകൊണ്ട് വെടിപ്പാക്കിയത് ടിന്നിലിരുന്ന് കാറിയ ഒരു തുണ്ട് പുഞ്ചിരി കഴുകിക്കമിഴ്ത്തിയത് ആർക്കും വേണ്ടാത്ത കരച്ചിലുകൾ എച്ചിൽക്കുഴിയിൽ…

മ‍ഴപെയ്തിറങ്ങുന്നു..

ഇന്ന് നിന്‍റെ കൈവെള്ളയില്‍ ഞാൻ മയങ്ങും.. കൈവെള്ളയിലെ ആരും കാണാത്ത കറുത്ത മറുകില്‍ ഹൃദയം ചേർത്ത്… പുഞ്ചിരിക്ക് മുകളില്‍ തലചായ്ച്ച്, കണ്ണിലൊള‍ിപ്പിച്ച കവിതയില്‍ അലിഞ്ഞ്, ചുണ്ടിലെ പവി‍ഴമല്ലി പൂക്കളില്‍ നിന്ന് തേൻ നുകർന്ന്, നിന്‍റെ വിരല്‍തൊടുമ്പോള്‍ എന്‍റെ മേഘങ്ങള്‍ മ‍ഴ ചുരത്തും…

error: Content is protected !!