തീ

ആകാശത്തിന്റെ വിശാലതയിൽ അസൂയപൂണ്ട കടല്‍, ദൈവത്തോടു പരാതി പറഞ്ഞു.
“നീ എനിക്ക് ആഴം നിശ്ചയിച്ചു.. അതിരു നിശ്ചയിച്ചു.. ആ അതിരുകളെ ഭൂമിയിൽ നീ അവസാനിപ്പിച്ചു..”

ഭൂമി പറഞ്ഞു..,
“കത്തിജ്വലിക്കുന്ന സൂര്യനെ വഹിക്കുവാനും, കോടാനുകോടി നക്ഷത്രങ്ങളെ പ്രകാശിപ്പിക്കുവാനും ആകാശം വിശാലമായിരിക്കേണ്ടതല്ലേ..?”

ഭൂമിയുടെ ഹൃദയവിശാലത മനസ്സിലാക്കിയ കടൽ ഇത് കേട്ട് തല കുനിച്ചു..

അപ്പോൾ ദൈവം ആത്മഗതം ചെയ്തു..
“ഏതു വിശാലതയുടെ ഉള്ളിലും ഒരു തീ ജ്വലിക്കുന്നുണ്ടാവും.. ഭൂമിക്കുള്ളിലും, ആകാശത്തിനുള്ളിലും..”

-റോബിൻ

error: Content is protected !!