കേരളവും ഗൾഫും മാത്രം കണ്ടിട്ടുള്ള ഒരുപാട് മലയാളികൾക്കും അല്ലെങ്കിൽ ഇന്ത്യകാർക്കു ചിലർക്കെങ്കിലും ഒരു തിരിച്ചറിവിന് ചില സാധ്യതകൾ ആകസ്മികമായിട്ടെങ്കിലും അർമേനിയ വഴിയുള്ള ഈ യാത്ര ഉപയോഗപ്രദമായി കാണും.
ഓരോ ദിവസ്സവും രാവിലെ മുതൽ ഹോട്ടലിൽ നിന്നു കിട്ടുന്ന പ്രാതലും, ഉച്ച ഭക്ഷണവും, അത്താഴവും പാത്രത്തിൽ കോരിയിട്ടു തിന്നു ഹോൾട്ടിൽ കിട്ടുന്ന പൈപ്പിലെ വെള്ളവും കുടിച്ച് കിടന്നുറങ്ങിയ കുറെ സമ്പന്നരായ ഇന്ത്യക്കാരെയും ഞാൻ കണ്ടു. തിന്നു വീർത്തു പുറത്തേയ്ക്കു ഒന്ന് പോകാതിരുന്നവർ പലരും പൈസ ചിലവാകും എന്നത് കൊണ്ട് മാത്രമാണെന്ന് അറിയുമ്പോൾ അവരോട് സഹതാപം തോന്നിപോയി. ഇത്രയും മനോഹരമായ സ്ഥലത്ത് ഇത്രയും കുറഞ്ഞ ചിലവിൽ അത്രയും സത്യസന്ധമായും സൗകര്യമായും യാത്രകളും സഞ്ചാരങ്ങളും ഒരുക്കുന്ന വളരെ നല്ല മനുഷ്യരുള്ള ഈ സ്ഥലത്ത്, ജീവിതത്തിൽ ഒരിയ്ക്കൽ മാത്രം ഒരു പക്ഷേ എത്തിച്ചേരുമ്പോൾ അത് വേണ്ട വിധത്തിൽ ഉപയോഗിയ്ക്കാൻ കഴിയാതെ ഹോട്ടലിൽ മാത്രം തിന്നു ഉറങ്ങി കഴിച്ചുകൂടിയവരായിരുന്നു 90 ശതമാനം പേരും!
Vargashpad സുന്ദരമായ ഒരു സ്ഥലം ആണ്, അവിടെ തന്നെയാണ് , The holy mother of the God എന്ന ലോകത്തിലെ ആദ്യത്തെ മൊണാസ്ട്രികളിൽ ഒന്ന് സ്ഥിതിചെയ്യുന്നത്. അർമേനിയയിലെ ചർച്ചുകളുടെ ഹെഡ്ക്വാർട്ടേഴ്സ് ആണ് ഇത്. പലപ്പോഴും പേർഷ്യൻ അധിനിവേശം കൊണ്ട് അക്രമിച്ചിട്ടുള്ളതും പലപ്പോഴായി പണിതത് കൊണ്ടിരിയ്ക്കുന്ന മനോഹരമായ ഒരു ചർച്ച്! ഇപ്പോഴും അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരിയ്ക്കുന്നു .ലോകത്താകമാനമുള്ള അർമേനിയൻ ക്രിസ്തീയ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ സന്ദർശകരുമുള്ള ഒരു സ്ഥലം കൂടിയാണ് ഈ ചർച്ച്! മനോഹരമായ ഒരു വലിയ കോമ്പൗണ്ടിൽ ആണ് ഇത്.അതിനു തൊട്ടടുത്തുള്ള കെട്ടിടമായ RICHMIND ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.
ഞങ്ങൾക്ക് കിട്ടിയത് ഒരു വനിതാ ഗൈഡ് ആയിരിന്നു. എല്ലാ ദിവസങ്ങളിലും ഒരു കുടുംബത്തിലെ അംഗത്തെ പോലെയോ ഒരു നല്ല സുഹൃത്തിനെ പോലെയോ കൂടെ ഉണ്ടായിരുന്നു. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു സ്ഥലങ്ങൾ തിരഞ്ഞെടുക്കാനും അത് വ്യക്തമായി വിവരിയ്ക്കാനും കഴിവുള്ള ക്ഷമാശീലയായ യുവതി. സ്വന്തം വീട്ടിൽ ആതിഥ്യമേകുകയും, കിലോമീറ്റർ അകലെ നിന്നും ഞങ്ങൾ തിരിച്ചു പോകുന്ന ദിവസ്സം യാത്രപറയാനും എത്തിച്ചേർന്ന അൽ മസ്റ്റ് ശരിയ്ക്കും നന്മയുള്ള എല്ലാ അർമേനിയക്കാരുടെയും പ്രതീകമായിരുന്നു.
ഈ രാജ്യത്തെ മുഴുവൻ കെട്ടിടങ്ങളും ഇളം പിങ്കും BEIGE നിറത്തിലുമുള്ള കല്ലുകൾ കൊണ്ട് റഷ്യയുടെ പരമ്പരാഗത രീതിയിൽ നിർമ്മിച്ച ഭംഗിയുള്ള bulidings ആണ്. എല്ലാത്തിനും ഒരു antique touch! തെരുവുകളും.. വിളക്കുകളും എന്ത് മനോഹരമായിട്ടാണ് ക്രമീകരിച്ചിരിയ്ക്കുന്നതു. എല്ലാവീഥികളിലും ഇരുവശങ്ങളിലും പടർന്നു നിൽക്കുന്ന ഇടതൂർന്ന പൈൻ മരങ്ങലും മാപ്പിൾ മരങ്ങളും! മരങ്ങൾക്കു ഒരു വല്ലാത്ത സൗന്ദര്യമുണ്ട്. ക്രിസ്തുമസ്സ് ട്രീകളെ പോലെ പിരമിഡ് സ്റ്റൈൽ ആയാണ് അവയ്ക്ക്. വെള്ളനിറത്തിലുള്ള തടി യിൽ ഇളം പച്ച നിറത്തിലുള്ളതും മഞ്ഞ നിറത്തിലുമുള്ള ഇലകളുടെ ഭംഗിയായിരിയ്കണം നമ്മളെ കൂടുതൽ ആകർഷിയ്ക്കുക.
എല്ലാ റോഡുകൾക്കും വീതിയുള്ള നടപ്പാതകൾ. നടപ്പാതകൾക്കപ്പുറം മരത്തിലോ സിമന്റിലൊ തീർത്ത വൃത്തിയുള്ള ബെഞ്ചുകൾ നമുക്കായി ഒഴിച്ചിട്ടിരിയ്ക്കുന്നു. ഓരോ വീഥിയും ഓരോ പാർക്കുകൾ ആണ്. ഞാൻ താമസിച്ചിരുന്ന ഹോട്ടലിനടുത്തതൊക്കെ ഇടതിങ്ങിയ നല്ല തണൽ മരങ്ങൾ നിറഞ്ഞ വഴിയിൽ വാട്ടർ FOUNTAIN നും പാർക്കുകളും! വെയിൽ ഒന്ന് മയങ്ങിയാൽ ഓരോ വീട്ടിലെയും മുഴുവൻ വീട്ടുകാരും തെരുവിൽ ഇറങ്ങുകയാണ്. കൈകുഞ്ഞുങ്ങൾ, കുട്ടികൾ മുതൽ വയസ്സായവർ വരെ അവരവരുടെ ആഘോഷങ്ങളിൽ മുഴുകുന്നു. ഓരോ വീഥികളും പാർക്കുകൾ ആയി ഉത്സവങ്ങളായിമാറുന്നു.
ഇതിനു മുൻപും യൂറോപ്പിലെയും ആഫ്രിക്കയിലെയും കുറേ രാജ്യങ്ങളും യു എസ്സും ഒക്കെ താമസിച്ചിട്ടുണ്ടെങ്കിലും വല്ലാത്ത പ്രത്യേകതകളും ആകർഷണവും തോന്നുന്നതു ഇവിടെയാണ്. മറ്റൊന്ന് ശ്രദ്ധിച്ചിട്ടുള്ളതു വഴികളിൽ ഓരോ കല്ലിലും തീർത്ത ഭംഗിയുള്ള art വർക്കുകൾ, ഒരോ ശില്പികളും തീർത്തിട്ടുള്ള ശില്പങ്ങൾ, ചിലത് ആശയങ്ങൾ കേന്ദ്രീകരിച്ചാണെങ്കിൽ ചിലത് ചരിത്രത്തെയും , രാഷ്ട്രീയകാരുടെയും മതത്തെയും, സംസ്കാരത്തെയും കൊത്തിവെച്ചതും നല്ല കാഴ്ചയാണ്!
എല്ലാ ചർച്ചുകളും ബുദ്ധക്ഷേത്രങ്ങളെ ഓർമിപ്പിയ്ക്കുന്ന രീതിയിലുള്ള മൌനവും!! അതു നമ്മളിൽ ചില വൈബ്രേഷൻ തീർക്കുന്നതായി എനിയ്ക്ക് തോന്നിയിട്ടുണ്ട്.
YEREVAN – FREEDOM SQUARE
അർമേനിയയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു symbol of democracy എന്നറിയപ്പെടുന്ന ഒരു സ്മാരകമാണ് , opera യും, തിയേറ്ററുകളും അരങ്ങേറുന്ന ഒരു വൃത്താകൃതിയിലുള്ള പരമ്പരാഗത കെട്ടിടം. Yerevan ഇൽ തന്നെ സ്ഥിതിചെയ്യുന്ന അതിനു ചുറ്റും പലതരത്തിലുള്ള റെസ്റ്റോറണ്ടുകളിൽ രാത്രിയായാൽ ജനങ്ങളുടെ തിരക്കേറുകയായി..
Yerevan യിലെ ഏറ്റവും പ്രാധാന്യമുള്ള സ്ഥലമാണ് Republic square.1906 -ൽ ഡിസൈൻ ചെയ്തതും ഇപ്പോൾ കാണുന്ന രീതിയിൽ ആയി മാറ്റുന്നതിനു 1924 -ൽ തുടക്കമിട്ടതായും കാണുന്നു. റഷ്യയുടെ അധീനത്തിൽ ഉള്ളപ്പോൾ ഇത് Lenin square എന്നാണ് അറിയപ്പെട്ടിരുന്നത്.
അർമേനിയ സ്വതന്ത്ര രാഷ്ട്രമായപ്പോൾ ലെനിന്റെ പ്രതിമ എടുത്തുമാറ്റി അതിനെ REPUBLIC SQUARE എന്നാക്കി മാറ്റി. ഇത് ഡിസൈൻ ചെയ്ത ഓവൽ ഷെയ്പ്പിൽ പരമ്പരാഗത കെട്ടടത്തിന്റെ ശൈലിയിൽ പലപ്പോഴായി രൂപകല്പനചെയ്തതാണ്; ബിൽഡിങ്ങുകളുടെ ഇടയിൽ പോലും Fountain ചേർന്നതാണ് REPUBLIC SQUARE.
ലോകത്തിലെ ആദ്യത്തെ ക്രിസ്ത്യൻ മൊണാസ്ട്രി ഉണ്ടായ രാജ്യമായി മാത്രം കരുതേണ്ട, ലോകത്തിൽ ആദ്യം വീഞ്ഞ് ഉണ്ടാക്കിയ സ്ഥലം കൂടിയാണ് അർമേനിയ ! 6100 വർഷങ്ങൾക്കു മുൻപേ വീഞ്ഞുണ്ടാക്കാൻ ഉപയോഗിച്ച സാധന സാമഗ്രികളും ഉപയോഗിച്ച ജാറുകളും മൺപാത്രങ്ങളും വൈൻ പ്രസ് ചെയ്യുന്ന പാത്രങ്ങളും മുന്തിരിയുടെ കുരുക്കളും അവശിഷ്ടങ്ങളും കണ്ടെടുത്തതു ARENI എന്ന സ്ഥലത്താണ്. ഇന്നും ആ ഗുഹ സന്ദർശകർക്കായി തുറന്നിട്ടിരിയ്ക്കുന്നു.
അവിടെ തന്നെ ലോകത്തിലെ ഏറ്റവും പഴയ ലെതർ ഷൂസും പ്രദർശനത്തിനു വെച്ചിട്ടുണ്ട്. അവിടെ തന്നെ യുള്ള ARENI യിലെ ഒരു വൈൻ ഫാക്ടറിയിൽ കയറുകയും പലതരത്തിലുള്ള WINE രുചിച്ചു നോക്കുകയും വാങ്ങുകയും ചെയ്തു. അവിടെ നിന്ന് പോകുന്ന റോഡിനു ഇരുവശവും വീടുകളിൽ ഉണ്ടാക്കുന്ന വൈൻ സുലഭമായി വിൽകാനായി പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. 1000 അർമേനിയൻ Dram (Aed 7) മുതൽ വിലയ്ക്ക് അവ ലഭ്യമാക്കുന്നു.
(തുടരും)
ഷാജി എൻ പുഷ്‌പാംഗദൻ
മുൻപുള്ള ഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
അർമേനിയയിലൂടൊരു യാത്ര.. 2