നാഹിദാ

സീൻ 12

അടുത്ത ബോഗിയിൽ നിന്നും കടന്നുവരുന്ന ടിക്കറ്റ് എക്‌സാമിനർ.

എക്‌സാമിനർ : അല്ല, ഇവിടെ തന്നെ നിൽക്കുവാണോ? നിങ്ങളെന്താ കഴിഞ്ഞ സ്റ്റേഷനിലിറങ്ങി
കംപാർട്മെന്റ് മാറിക്കയറാത്തത്? ഹരിയേട്ടന്റെ ടിക്കറ്റ് കൺഫേം ആണല്ലോ അല്ലെ?
ഹരി : അതെ

ഇതിനോടകം വേഗത കുറയുന്ന തീവണ്ടി. പുറത്തേയ്ക്കു നോക്കിയാ ശേഷം എക്‌സാമിനർ നദിയോട്

എക്സ്: ഈ വരുന്ന സ്റ്റേഷനിൽ ഇറങ്ങി പിറകിൽ അഞ്ചാമത്തെയോ ആറാമത്തെയോ കംപാർട്മെന്റിൽ
കയറിക്കോളൂ.
നിസ്സഹായതയോടെ ഹരിശങ്കറിനെ നോക്കുന്ന നദി.

ഹരി : അതേ.. സഞ്ജു, ഇവര് ഒരു ബർത്ത് ഇതിൽത്തന്നെ കിട്ടുമോന്നു ചോദിക്കുന്നു. ഫൈനും ചാർജ്ജും
അടയ്ക്കാമത്രേ. എന്തോ അത്യാവശ്യം പ്രമാണിച്ചു വീട്ടിലേയ്ക്കു പോകുന്നതാ.
സഞ്ജു ആലോചനയോടെ നോക്കുന്നു.

ഹരി : പറ്റുന്നതാണെങ്കിൽ ചെയ്തുകൊടുക്ക് സഞ്ജു, ഒരു പെൺകുട്ടി ഒറ്റയ്ക്ക് ഇത്രയും ദൂരം യാത്ര
ചെയ്യുന്നതല്ലേ?

എക്‌സാ: നോക്കട്ടെ, ബർത്ത് ഒഴിവുണ്ടോന്നറിയില്ല. RAC കഴിഞ്ഞുണ്ടെങ്കിലേ പറ്റുള്ളു കേട്ടോ.
ഉണ്ടെങ്കിലേ അപ്ഗ്രേഡ് ചെയ്യാനാവൂ.
ഹരി : മതി. അതുവരെ കുട്ടി എവിടെയെങ്കിലും ഒതുങ്ങിയിരുന്നോളൂ.

തലയാട്ടിക്കൊണ്ട് നദി ബാഗുകൾ എടുക്കുന്നു.

എക്‌സാ : എന്തിനുള്ള പുറപ്പാടാ ഹരിയേട്ടാ? അടുത്ത സിനിമയ്ക്കുള്ള കഥ ഇപ്പോഴേ റെഡിയാക്കാനാ?

ഹരി : ശ്ശേ!
രണ്ടാളും ചിരിക്കുന്നു. കംപാർട്മെന്റ് വാതിൽ തുറന്ന് അകത്തേയ്ക്കു പോകുന്ന സഞ്ജു.

ബാഗുമായി നിൽക്കുന്ന നാഹിദയ്ക്ക് വാതിൽ തുറന്നുകൊടുക്കുന്ന ഹരിശങ്കർ. രണ്ടാളും കംപാർട്മെന്റിന് ഉള്ളിലേയ്ക്ക് പോകുന്നു.

ബിന്ദു ഹരികൃഷ്ണൻ
.Rights reserved@BUDDHA CREATIONS.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!