സീൻ 13
3 tier AC കോച്ചിന്റെ ഉൾവശം. കംപാർട്മെന്റിന്റെ ഒരറ്റത്തായുള്ള ക്യാബിനിൽ ലോവർ ബർത്തിലിരിക്കുന്ന ഹരിശങ്കറും നദിയും.
ഹരി : റ്റി റ്റി ഇ വരാൻ ഇനിയും സമയമെടുക്കും ബാഗുകളൊക്കെ നിലത്തൊതുക്കി വച്ചോളൂ.
മറുവശത്തുള്ള രണ്ടു ബർത്തുകൾ ഒഴിഞ്ഞു കിടക്കുന്നു. മുകളിലും സൈഡിലുമുള്ള ബർത്തുകളിൽ ഉറങ്ങാൻ തയ്യാറെടുക്കുന്ന യാത്രക്കാർ. ഇടനാഴിയിലെ ലൈറ്റ് ഒഴികെ ബാക്കി ലൈറ്റുകളൊക്കെ അണച്ചു സഹയാത്രികരെ ശല്യപ്പെടുത്താതെ ഹരിശങ്കർ. നദിയും സംസാരമൊഴിവാക്കി കാത്തിരിക്കുന്നു. അധികം കഴിയുന്നതിനു മുൻപേ അവരുടെ അടുത്തെത്തുന്ന റ്റി റ്റി ഇ. ക്യാബിനിലെ ലൈറ്റ് തെളിയിച്ച ശേഷം ചാർട്ടും സീറ്റു നമ്പറും പരിശോധിക്കുന്നു.
റ്റി റ്റി : ഈ രണ്ടു സീറ്റിലേക്ക് ആളുവന്നിട്ടില്ല . തത്ക്കാൽ ബുക്കിങ് ആണ്, സ്റ്റാർട്ടിങ് സ്റ്റേഷനാണ് ബോർഡിങ് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ മെയിൻ രണ്ടു സ്റ്റേഷൻ കഴിഞ്ഞിരിക്കുന്നു. ക്യാന്സലേഷൻ പറഞ്ഞിട്ടില്ല. ട്രെയിൻ മിസ്സായതാവും.
തെല്ലിട കഴിഞ്ഞു ഹരിശങ്കറിനോടായി
റ്റി റ്റി : ഇവർക്ക് ഭാഗ്യമുണ്ട്. ഹരിയേട്ടന്റെ ഓപ്പോസിറ്റ് ബെർത്തുതന്നെ കിട്ടിയേക്കാം. പക്ഷെ ഇനിയും രണ്ടു മെയിൻ സ്റ്റേഷൻ കഴിഞ്ഞേ അലോട്ട് ചെയ്യാനാവൂ.
ഹരി : അതു മതി.
നദിയെ നോക്കി
ഹരി : സമാധാനമായില്ലേ?
റ്റി റ്റി : ഹരിയേട്ടൻ കിടന്നോളൂ. ഇവരുടേത് ഞാൻ ശരിയാക്കിക്കോളാം. നിങ്ങൾ ഈ ബെർത്തിലേയ്ക്ക് മാറിയിരുന്നോളൂ.
മറുവശത്തെ സീറ്റ് ചൂണ്ടിക്കാണിക്കുന്നു.
അതിലേയ്ക്ക് മാറിയിരിക്കുന്ന നദി.
തന്റെ ബെർത്തിൽ ബെഡ്‌റോൾ നിവർത്തുന്ന ഹരിശങ്കർ. അടുത്ത ക്യാബിനിലേയ്ക്ക് പോകുന്ന റ്റി റ്റി ഇ.
ഹരി : ഹാപ്പി ആയില്ലേ? രണ്ടു സ്റ്റേഷൻ കഴിയുമ്പോൾ അയാൾ ചാർജ്ജ് വാങ്ങി റെസിപ്റ് തരും. പിന്നീട് കിടന്നോളൂ.
ചിരിച്ചുകൊണ്ട് തലയാട്ടുന്ന നാഹിദ. ക്യാബിനിലെ ബാക്കി ലൈറ്റുകൾ അണയുന്നു. വേഗത്തിൽ പോകുന്ന ട്രെയിനിന്റെ ശബ്ദം..
ബിന്ദു ഹരികൃഷ്ണൻ
.Rights reserved@BUDDHA CREATIONS.